Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

1990ൽ അദ്വാനി നടത്തിയ രഥയാത്ര ലാലുപ്രസാദ് യാദവ് തടഞ്ഞതോടെ ആർഎസ്എസ് കലാപം തുടങ്ങി; ഒരു മുസ്ലിം പള്ളിയും പന്ത്രണ്ട് വീടുകളും ചുട്ടെരിച്ച് അക്രമാസക്തരായി നിന്ന സംഘത്തെ നേരിടുകയാണ് എഎസ്‌പിയായിരുന്ന സഞ്ജീവ് ഭട്ട് ചെയ്തത്; പിടിയിലായവരിൽ ഒരാൾ മരിച്ചത് ഒരാഴ്‌ച്ചത്തെ റിമാൻഡ് കഴിഞ്ഞ് ഇറങ്ങി അഞ്ചാം ദിവസം; വൈദ്യ പരിശോധനകളിൽ എവിടെയും ഇയാൾക്ക് മർദനമേറ്റതിന് തെളിവില്ല; മോദിയുടെ കണ്ണിലെ കരടായ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ ലഭിച്ച കേസ് ഉണ്ടായതിങ്ങനെ

1990ൽ അദ്വാനി നടത്തിയ രഥയാത്ര  ലാലുപ്രസാദ് യാദവ് തടഞ്ഞതോടെ ആർഎസ്എസ് കലാപം തുടങ്ങി; ഒരു മുസ്ലിം പള്ളിയും പന്ത്രണ്ട് വീടുകളും ചുട്ടെരിച്ച് അക്രമാസക്തരായി നിന്ന  സംഘത്തെ നേരിടുകയാണ് എഎസ്‌പിയായിരുന്ന സഞ്ജീവ് ഭട്ട് ചെയ്തത്; പിടിയിലായവരിൽ ഒരാൾ മരിച്ചത് ഒരാഴ്‌ച്ചത്തെ റിമാൻഡ് കഴിഞ്ഞ് ഇറങ്ങി അഞ്ചാം ദിവസം; വൈദ്യ പരിശോധനകളിൽ എവിടെയും ഇയാൾക്ക് മർദനമേറ്റതിന് തെളിവില്ല; മോദിയുടെ കണ്ണിലെ കരടായ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ ലഭിച്ച കേസ് ഉണ്ടായതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും കണ്ണിലെ കരടയായ മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ജീവപരന്ത്യം ശിക്ഷ കിട്ടാനുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ജുഡീഷ്യറിയെവരെ എങ്ങനെ ഭരണകൂടങ്ങൾക്ക് സ്വാധീനിക്കാം എന്നുള്ളതിന്റെയും ഉത്തമ ഉദാഹരമാണെന്ന് മനുഷ്യാവകാശ പ്രവർത്തർ ചൂണ്ടിക്കാട്ടുന്നു. സഞ്ജീവ് ഭട്ടിന്റെ കസ്റ്റഡിയിൽ പ്രതി മരിച്ചിട്ടില്ലെന്നും സാക്ഷികളെ പൂർണമായും വിസ്തരിക്കാതെയാണ് ശിക്ഷ വിധിച്ചതെന്നും ടീസ്റ്റ് സെതൽവാദിനെപ്പോലുള്ള മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കുന്നു.

1990ൽ അദ്വാനി നടത്തിയ രഥയാത്ര ബിഹാറിലെ സമസ്തിപൂരിൽ ലാലുപ്രസാദ് യാദവ് തടഞ്ഞതോടെ പ്രശ്നങ്ങൾക്ക് തുടക്കം. ബന്ദ് പ്രഖ്യാപിച്ചു ആർ.എസ്.എസുകാർ കലാപം തുടങ്ങി. ഗുജറാത്തിൽ ജാം നഗറിൽ കലാപകാരികളെ നേരിട്ട എ.എസ്‌പിയായിരുന്നു സഞ്ജീവ് ഭട്ട്. ഒരു മുസ്ലിം പള്ളിയും, പന്ത്രണ്ട് വീടുകളും ചുട്ടെരിച്ച് അക്രമാസക്തരായി നിന്ന ബിജെപി-വിഎച്ച്പി സംഘത്തെ നേരിടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ലാത്തിചാർജിനു ശേഷം 133 ആർ.എസ്.എസുകാരെ കസ്റ്റഡിയിൽ എടുത്തു. ഇക്കൂട്ടത്തിലുള്ള ആളാണ് പ്രഭുദാസ് വൈഷ്ണവി.

എന്നാൽ ലാത്തിചാർജിൽ പരിക്കുപറ്റിയവരിൽ ഇയാളുടെ പേരില്ല. ആശുപത്രി രേഖകൾ പ്രകാരം ഇയാൾക്ക് മർദ്ദനമേറ്റിട്ടില്ല. കോടതിയിൽ ഇയാൾ മർദ്ദനമേറ്റെന്ന് പരാതിപ്പെട്ടില്ല. ഏഴ് ദിവസത്തെ റിമാൻഡിനു ശേഷം ഇയാൾ ജാമ്യത്തിലിറങ്ങി. അപ്പോഴൊന്നും മർദ്ദനമേറ്റെന്ന് പരാതിയില്ല. വൈദ്യപരിശോധനകളിലും മർദ്ദനമേറ്റെന്ന് രേഖയില്ല. പുറത്തിറങ്ങിയ വൈഷ്ണാനി പുറംവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ പോയി. കിഡ്നി തകരാറാണ് കാരണം എന്നു കണ്ടെത്തി. അഞ്ചാം ദിവസം വൈഷ്ണാനി മരിച്ചു. ആർഎസ്എസുകാരുടെ പരാതിയിൽ ഗുജറാത്ത് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിഐ.ഡി അന്വേഷിക്കുകയുണ്ടായി.

അവർ മജിസ്റ്റീരിയൽ കോടതി മുമ്പാകെ സമർപ്പിച്ച ക്ളോഷർ റിപ്പോർട്ടിലും സഞ്ജീവ് ഭട്ടിനെതിരെയോ എഫ്.ഐ.ആറിൽ പേരുള്ള മറ്റു പൊലീസുകാർക്കെതിരെയോ പരാമർങ്ങളുണ്ടായിരുന്നില്ല. ഇതിനാണ് അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇനി കേസ് നടത്തിയ രീതി കണ്ടാൽ ഞെട്ടിപ്പോകും.പ്രോസിക്യൂഷൻ 300 സാക്ഷികളുടെ പേരാണ് ലിസ്റ്റ് ചെയ്തത്. അതിൽ 32 പേരെ മാത്രമാണ് വിചാരണ വേളയിൽ വിസ്തരിച്ചത്. നിർണായകമായ പല സാക്ഷികളെയും ഒഴിവാക്കി. അന്വേഷണത്തിൽ പങ്കാളിയായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, കസ്റ്റഡി മരണം നടന്നിട്ടില്ലെന്ന് പറഞ്ഞ മറ്റുചില സാക്ഷികൾ എന്നിവരെ പ്രോസിക്യൂഷൻ വിസ്തരിച്ചില്ല.

2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരിൽ അന്നത്തെ നരേന്ദ്ര മോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരിൽ 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാൻ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. തുടർന്ന് മോദി സർക്കാറിനെ നിരന്തരമായി വിർമശിച്ചതോടെ സംഘപരിവാർ ്ഒന്നടങ്കം ഭട്ടിനെതിരെ തിരിയുകയായിരുന്നു.2018 സെപ്റ്റംബർ 22 മുതൽ സഞ്ജീവ് ഭട്ട് ജയിലിലാണ്.

രാജസ്ഥാൻകാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസിൽ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ജയിലിൽക്കഴിയുന്നത്. ഈ കേസും പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP