Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പീഡനക്കേസ് പേടിച്ച് നാടുവിട്ട പത്മശ്രീക്കാരൻ ഗുരുവായൂരിൽ സുഖ ചികിൽസയിൽ; മുണ്ടൂരിലെ ആയുർവേദ കേന്ദ്രം വളഞ്ഞ് പൊലീസിനെ എത്തിച്ച് മറ്റൊരു മേനോൻ; ഹൈക്കോടതി വിധിക്കാട്ടി തത്കാലം രക്ഷനേടി പ്രവാസി വ്യവസായി; സുന്ദർമേനോന് വേണ്ടി ഭീഷണി സന്ദേശം അയച്ച വിശാലും കുടുങ്ങും

പീഡനക്കേസ് പേടിച്ച് നാടുവിട്ട പത്മശ്രീക്കാരൻ ഗുരുവായൂരിൽ സുഖ ചികിൽസയിൽ; മുണ്ടൂരിലെ ആയുർവേദ കേന്ദ്രം വളഞ്ഞ് പൊലീസിനെ എത്തിച്ച് മറ്റൊരു മേനോൻ; ഹൈക്കോടതി വിധിക്കാട്ടി തത്കാലം രക്ഷനേടി പ്രവാസി വ്യവസായി; സുന്ദർമേനോന് വേണ്ടി ഭീഷണി സന്ദേശം അയച്ച വിശാലും കുടുങ്ങും

തൃശൂർ: രാത്രി മദ്യപിച്ച് വീട്ടിൽകയറി യുവതിയെ അപമാനിച്ചതിന് തൃശൂർ ഈസ്റ്റ്പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയാണ് പത്മശ്രീ സുന്ദർമേനോൻ. അറസ്്റ്റുഭയന്ന് ഇയാൾ കോയമ്പത്തൂർ വഴി രാജ്യംവിട്ടെങ്കിലും ഹൈക്കോടതിയിൽ നിന്നും അറസ്റ്റുവാറന്റ് റദ്ദാക്കാനുള്ള ഉത്തരവ് നേടി തിരിച്ചെത്തുകയായിരുന്നു. പൊലീസ് പത്മശ്രീ മേനോനെതിരെ ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ആരോരുമറിയാതെ തിരിച്ചെത്തിയ സുന്ദർമേനോൻ തൃശൂർ മുണ്ടൂരിലുള്ള ആയുർവേദ ചികിത്സാകന്ദത്തിൽ കഴിയുമ്പോഴാണ് എതിരാളിയായ മേനോന്റെ ആളുകൾ ചേർന്ന്് സ്ഥാപനം വളയുകയും പൊലീസിനെ വരുത്തുകയും ചെയ്്തത്. എന്നാൽ ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ പൊലീസിന് അറസ്റ്റുചെയ്യാൻ കഴിഞ്ഞില്ല.

ഗുരുവായൂരിനടുത്തുള്ള പ്രമുഖമായ ആയുർവേദ സുഖചികിത്സാകേന്ദ്രത്തിലാണ് ഇപ്പോൾ ഇയാളുള്ളത്. കേസ് കോടതിയുടെ പരിഗണനയിലുമാണ്്. സുന്ദർമേനോനുവേണ്ടി പരാതിക്കാരിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ കണ്ണൂർ, കൂത്തുപറമ്പ് സ്വദേശിയായ വിശാലിനെതിരെ തൃശൂർ പൊലീസിൽ പുതിയ ഒരു പരാതി കൂടിയുണ്ട്. വിശാലിന്റെ കണ്ണൂരുള്ള പുരാതനമായ കുടുംബക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചെലവുകൾക്കായി സുന്ദർമേനോൻ 25,000 രൂപ നൽകിയിരുന്നു. ഇതിലുള്ള നന്ദിയും കടപ്പാടുമൂലം പരാതിക്കാരിക്കെതിരെ വാട്ട്സാപ്പിലൂടെ സന്ദേശമയക്കുകയായിരുന്നു യുവാവ്. തൃശൂരിലെ മേനോന്മാരുടെ പോരാട്ടമോ സുന്ദർമേനോന്റെ മറ്റു കഥകളോ അറിയാതെയാണ്്് സംഭാവന ലഭിച്ച സന്തോഷത്തിൽ അബദ്ധത്തിൽപ്പെട്ടതെന്ന്് ഇയാൾ പറഞ്ഞു. ഇയാൾക്കെതിരെ ഉടനെ പൊലീസ് കേസ്സ്് രജിസ്റ്റർ ചെയ്യും.

സുന്ദർമേനോൻ പരാതിക്കാരിയായ പാട്ടുരായ്ക്കൽ സ്വദേശിനിയുടെ വീട്ടിലേക്ക് പോകാനുപയോഗിച്ച ആഡംബരകാർ ഇപ്പോഴും തൃശൂർ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്. അറസ്റ്റുവാറന്റ് റദ്ദാക്കണമെന്നുള്ള സുന്ദർമേനോന്റെ അപേക്ഷ തൃശൂർ ജില്ലാകോടതി തള്ളിയപ്പോഴാണ്, ഭരണപക്ഷത്ത്് വലിയസ്വാധീനമുള്ള പ്രമുഖനായ ഒരു അഭിഭാഷകൻ ഹൈക്കോടതിയിൽ സുന്ദർമേനോനുവേണ്ടി രംഗത്തിറങ്ങിയത്. പിടികിട്ടാപ്പുള്ളിയാക്കി, പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ഒരു പ്രതി വിദേശത്തുനിന്നും നാട്ടിലെത്തി കോടതിയെ സമീപിച്ചത്് പൊലീസ് അറിഞ്ഞില്ലെന്ന കാരണത്താൽ കോടതി പൊലീസിനെ പരിഹസിക്കുകയുമുണ്ടായി.

തൃശൂർ തട്ടകത്തിലെ ക്ഷേത്രങ്ങളും ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട്്് പ്രഥമപരിഗണന ലഭിക്കണമെന്ന മോഹവും വാശിയുമുള്ള രണ്ടു മേനോന്മാരും അതിനായി എത്ര പണം ചെലവഴിക്കാനും സന്നദ്ധരാണ്്. ഒരുകാലത്ത്് സി.കെ.മേനോന്റെ കീഴിൽ വിദേശത്ത് ജോലി ചെയ്തിട്ടുള്ള സുന്ദർമേനോൻ, തന്റെ വളർച്ചക്ക് ്കാരണക്കാരനായ സി.കെ.മേനോനെ എന്നും സ്്്്്്്മരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് പിന്നീട് ഇവർക്കിടയിൽ വലിയ ശത്രുതയായി വളർന്നത്്. വർഷങ്ങൾക്ക്് മുൻപ് മൂംബൈയിൽ നടന്ന ഒരു സ്വർണ്ണക്കടത്തുക്കേസിൽ സി.കെ.മേനോൻ പ്രതിയായിരുന്നുവെന്നു കാണിച്ച്, സുന്ദർമേനോൻ തൃശൂർ പൊലീസിനു നൽകിയ രേഖകളിൽ സുന്ദർമേനോനും പ്രതിയായിരുന്നുവെന്നതാണ്് കൗതുകകരമായ വസ്്തുത. തൃശൂരിലെ പ്രാഞ്ചിയേട്ടന്മാരായ പത്മശ്രീ മേനോന്മാരുടെ പോരിനിടയിൽ മുതലെടുപ്പു നടത്തുന്നവർ നിരവധിയുണ്ട്്്. ക്ഷേത്രകമ്മിറ്റികൾ, ലയൺസ് ക്ലബ്ബ്,് പ്രസ്സ് ക്ലബ്്്, മറ്റു നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളുമെല്ലാം ഇതിലുൾപ്പെടും. തൃശൂരിലെ പ്രമുഖനായ ഒരു കാരിക്കേച്ചറിസ്റ്റ്്് ഇടനിലക്കാരനായി നിരവധി സംഘടനകളുടെ പേരിൽ സി.കെ.മേനോനിൽ നിന്നും അരകോടി രൂപയെങ്കിലും വാങ്ങിയിട്ടുണ്ടെന്നാണ്്് അറിയുന്നത്.

തൃശൂർ നഗരത്തിൽ കുന്നത്ത് ലെയ്‌നിൽ ദാമോദർ അപ്പാർട്‌മെന്റിൽ താമസിക്കുന്ന താഴേക്കോട് വേണുഗോപാലിന്റെ മകൾ പാർവതിക്കാണു സുന്ദർ മേനോന്റെ മർദനമേറ്റത്. മദ്യ ലഹരിയിൽ വീട്ടിൽ രാത്രി അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി. തൃശൂർ പാട്ടുരായ്ക്കലിലെ ദാമോദർ അപ്പാർട്ട്‌മെന്റ്‌സിൽ താമസിക്കുന്ന മറൈൻ എൻജിനിയർ വേണുഗോപാലിന്റെ മകളും എം.ബി.എ വിദ്യാർത്ഥിനിയുമായ പാർവതിയാണ് (23) പരാതിക്കാരി. വലതു കൈയ്ക്ക് പരിക്കേറ്റ പാർവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവിനോടുള്ള വൈരാഗ്യം കാരണമാണ് ആക്രമണമെന്നാണ് പരാതി. ഈസ്റ്റ് പൊലീസ് ഉടൻ സ്ഥലത്തെത്തി അയൽവാസികളിൽനിന്നു മൊഴിയെടുത്തു. കുറ്റം ചെയ്യാനുള്ള ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചു കയറൽ, സ്ത്രീയെ ദേഹോപദ്രവം ഏൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. രണ്ടു വകുപ്പുകൾ ജാമ്യമില്ലാത്തവയായിരുന്നു. ഇതാണ് പത്മശ്രീ ജേതാവിന് വിനയായത്.

പാർവതിയുടെ പരാതി ഇങ്ങനെ: കോളിങ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ സുന്ദർ മേനോനായിരുന്നു പുറത്ത്. കൂടെ മറ്റൊരാളുമുണ്ടായിരുന്നു. ക്ഷണിക്കാതെ വീട്ടിനകത്തേക്ക് കയറി. അച്ഛൻ ഇവിടെയില്ലെന്ന് പറഞ്ഞപ്പോൾ കുടുംബത്തോടെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. മൊബൈലിൽ രംഗം ചിത്രീകരിക്കുന്നുണ്ടെന്ന് കരുതി കൈത്തണ്ടയിൽ കയറിപ്പിടിച്ച് തള്ളി. ആക്രമണത്തിൽ കൈ കുത്തി താഴെ വീണ് പരിക്കേറ്റു. ഭയപ്പാടിലായതോടെ അകത്തെ മുറിയിൽ കയറി കതകടച്ചു. താഴെ കുടിവെള്ളം ശേഖരിക്കാൻ പോയ അമ്മയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ബഹളം കേട്ട് താഴെയുള്ള വീട്ടുകാരും വന്നു. എല്ലാവരുടെയും മുമ്പിൽ വച്ച് സുന്ദർ മേനോൻ വീണ്ടും ഭീഷണി മുഴക്കി. കൂടെയുണ്ടായിരുന്നയാളും അയൽവാസികളും നിർബന്ധിച്ച് അവിടെ നിന്ന് കൊണ്ടു പോവുകയായിരുന്നുവെന്നും പാർവതി പറഞ്ഞു. ക്ഷേത്ര ഭരണസമിതിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം സുന്ദർ മേനോൻ ഭീഷണിപ്പെടുത്തിയതായി വേണുഗോപാലും പരാതിപ്പെട്ടിരുന്നു

വ്യത്യസ്ത പേരുകളിൽ പാസ്‌പോർട്ടുകൾ എടുത്തെന്ന പരാതിയിൽ കുറച്ചു ദിവസം മുൻപ് സുന്ദർമേനോനെതിരെ കേസെടുത്തിരുന്നു. വ്യത്യസ്ത പേരുകളിൽ വ്യാജരേഖകൾ ചമച്ച് സാമ്പത്തിക ഇടപാടുകളും വാഹന രജിസ്‌ട്രേഷനും നടത്തിയെന്ന പരാതിയിൽ കോടതി നിർദ്ദേശ പ്രകാരമായിരുന്നു പ്രവാസി വ്യവസായി കൂടിയായ സുന്ദർ മേനോന് എതിരേ ഈസ്റ്റ് പൊലീസ് കേസെടുത്തത്. യു എ ഇ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സൺ ഗ്രൂപ് ഇന്റർനാഷണലിന്റെ ചെയർമാനായ സുന്ദർ മേനോന് വ്യവസായി എന്ന നിലയിലല്ല, ജീവകാരുണ്യപ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനും എന്ന നിലയിലാണ് പത്മശ്രീ പുരസ്‌കാരം നേടിയെടുത്തത്. സുന്ദർ മേനോൻ 1985ലാണ് സൺ ഗ്രൂപ്പ് ഇന്റർനാഷണലിന് തുടക്കമിട്ടത്.

മേനോന്റെ നേതൃത്വത്തിലുള്ള സൺ ചാരിറ്റബിൾ ട്രസ്റ്റ് സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ സജീവമാണ്. പ്രധാനമന്ത്രി മോദിയുടെ സ്വഛ്ഭാരത് മിഷന്റെ ഭാഗമായി തൃശൂർ മൽസ്യമാർക്കറ്റിൽ മാലിന്യനിർമ്മാർജനത്തിള്ള ഇൻസിനറേറ്ററും സൺ ഗ്രുപ്പ് സ്ഥാപിച്ചു. തൃശൂർ പൂരത്തിന്റെ മുഖ്യസംഘാടകനും എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാരവാഹിയുമാണ് സുന്ദർ മേനോൻ. ഊർജോൽപാദനം, മറൈൻ ഫ്യൂവൽസ്, എണ്ണ പര്യവേക്ഷണം, കെട്ടിട നിർമ്മാണം, സിനിമ ടെലിവിഷൻ വ്യവസായം എന്നീ മേഖലകളിലാണ് സൺ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP