Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

അഭിനേതാക്കൾക്ക് പ്രതിഫല തുക നൽകാത്തതിന്റെ പേരിൽ ചാനൽ ഫ്ളോർ ഉപരോധിച്ച സംഭവം: കുട്ടിക്കുറുമ്പൻ സീരിയലിലെ അഭിനേതാക്കളുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസ്; എക്സ്‌ക്യൂട്ടിവ് പ്രൊഡ്യൂസറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതി എത്തിയത് കളമശ്ശേരി സ്റ്റേഷനിൽ; പ്രതിഫല തുക ആകെ ലഭിച്ചത് സീരിയലിലെ പ്രധാന താരത്തിന്; ബാക്കി താരങ്ങളുടെ പ്രതിഫലം ലഭിക്കും വരെ നിയമപോരാട്ടത്തിനായി രക്ഷിതാക്കളും

അഭിനേതാക്കൾക്ക് പ്രതിഫല തുക നൽകാത്തതിന്റെ പേരിൽ ചാനൽ ഫ്ളോർ ഉപരോധിച്ച സംഭവം: കുട്ടിക്കുറുമ്പൻ സീരിയലിലെ അഭിനേതാക്കളുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസ്; എക്സ്‌ക്യൂട്ടിവ് പ്രൊഡ്യൂസറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതി എത്തിയത് കളമശ്ശേരി സ്റ്റേഷനിൽ; പ്രതിഫല തുക ആകെ ലഭിച്ചത് സീരിയലിലെ പ്രധാന താരത്തിന്; ബാക്കി താരങ്ങളുടെ പ്രതിഫലം ലഭിക്കും വരെ നിയമപോരാട്ടത്തിനായി രക്ഷിതാക്കളും

എം എസ് ശംഭു

 തിരുവനന്തപുരം: സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്ത കുട്ടികളുടെ സീരിയലായ കുട്ടിക്കുറുമ്പനുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം പുകയുന്നു. സീരിയലിന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ അതിൽ അഭിനയിച്ച കുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തിയതോടെയാണ് ചാനലിനെ അപകീർത്തിപ്പെടുത്തിയ നടപടിക്കെതിരെ വക്കീൽ നോട്ടീസും പരാതിയുമായി സീ കേരളവും രംഗത്തെത്തിയിരിക്കുന്നത്. കുട്ടികുറുമ്പൻ പരമ്പര നിർമ്മാണം നടത്തിയ ട്രാവൻകൂർ ടെലിഫിലിം ഉടമ അരുൺകുമാറിനും ഇവരുടെ ഭാര്യമാതാവ് ഇന്ദിരാദേവി പത്മനാഭനുമെതിരെയാണ് സീരിയലിലെ ലീഡ് റോൾ അവതരിപ്പിച്ച മാസ്റ്റർ സൂര്യജിത്തിന്റെ പിതാവ് ടി.ജി ഗിരീഷ് ബാബുവും സഹ അഭിനേതാക്കളായ കുട്ടികളുടെ മാതാപിതാക്കളും രംഗത്തെത്തിയത്. സീരിയൽ തുടങ്ങി ഒരു വർഷം പിന്നിട്ടപ്പോൾ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി പെട്ടന്നു തന്നെ നിർത്തലാക്കുകയായിരുന്നു. വിഷയം ശിശുക്ഷേമ സമിതിയുടെ ഉൾപ്പടെ പരിഗണനയിലെത്തിയെങ്കിലും പ്രതിഫലം നൽകാതെ കുട്ടികൾക്ക് വണ്ടിചെക്ക് നൽകി പറ്റിക്കുകയാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

എന്നാൽ വിഷയം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സീകേരളം അടിയന്തരമായി പ്രശ്നത്തിൽ ഇടപെടുകയും അരുൺകുമാറിൽ നിന്ന് പ്രധാനറോൾ അവതരിപ്പിച്ച കൽപാത്തി സ്വദേശിയായ മാസ്റ്റർ സൂര്യജിത്തിന്റെ പ്രതിഫലം കൈമാറുകയും ചെയ്തിരുന്നു. സൂര്യജിത്തിന്റെ പിതാവിന്റെ അക്കൗണ്ടിലേക്ക് 73,000, 72,000 എന്നീ ക്രമത്തിലാണ് തുക കൈമാറിയതും. എന്നാൽ മറ്റ് അഭിനേതാക്കളായ ലച്ചു എന്ന വേഷത്തിലെത്തിയ മാവേലിക്കര സ്വദേശി പ്രിജീ ജയകുമാറിന്റെ മകൾ പ്രിജിത, തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പ്രമോദിന്റെ മകൻ അതുൽ എന്നിവർക്കും പ്രതിഫലം നൽകിയിട്ടില്ല. ഇതിന് ചാനൽ ഇടപെടൽ നടത്തുന്നില്ലെന്നാണ് രക്ഷിതാക്കളും ആരോപിക്കുന്നത്.

Stories you may Like

മാവേലിക്കര സ്വദേശിയായ ബാലതാരത്തിന് പ്രതിഫലതുകയായ 83,000 രൂപയും തിരുവനന്തപുരം സ്വദേശിയായ പ്രമോദിന്റെ മകന് 67,000 രൂപയുമാണ് പ്രതിഫല ഇനത്തിൽ ലഭിക്കാനുള്ളത്. കുട്ടികളുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്ക് മുൻപാകെ എത്തിയതോടെ അരുൺ കുമാറിനോട് ഹിയറിങ്ങിന് എത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരവധി എപ്പിസോഡുകൾ പിന്നിട്ട സീരിയലിന് ഒരുകോടി ഏഴ് ലക്ഷം രൂപയിലധികം സീ കേരളം നൽകിയിട്ടുണ്ട്. എന്നാൽ സീരിയലിന് ആകെ ചെലവായത് 55 ലക്ഷം രൂപയാണെന്നാണ് കുട്ടികളുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

എന്നാൽ ചാനൽ ഫ്ളോറിൽ ഉപരോധം നടത്തിയ കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ കളമശ്ശേരി സ്റ്റേഷനിൽ സീകേരളം പരാതി നൽകിയിട്ടുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിന്ദു ഗോപന്റെ പേരിലാണ് സൂര്യജിത്തിന്റെ പിതാവ് ടി.ജി ഗിരീഷ് ബാബുവിനും, വള്ളക്കടവ് സ്വദേശി പ്രമോദിനുമെതിരെ പരാതി ലഭിച്ചത്.  ക്രിയേറ്റീവ് ചുമതല വഹിക്കുന്ന തനിക്ക് ഈ കേസിൽ യാതൊരു ബന്ധവുമില്ലെന്നാണ് ബിന്ദു ഗോപൻ പ്രതികരിക്കുന്നത്. സീരിയൽ പ്രൊഡ്യൂസറായ അരുൺകുമാറാണ് അവർക്ക് പ്രതിഫലം നൽകേണ്ടത് എന്നും അദ്ദേഹത്തിന് ചാനൽ ഇതുവരെയുള്ള തുക നൽകിയിട്ടുണ്ടെന്നും ബിന്ദു ഗോപൻ പറഞ്ഞു. എന്നാൽ സൂര്യജിത്തിന്റെ പിതാവ് വാർത്തകളിൽ നൽകിയത് വാസ്തവ രഹിതമാണെന്നും നൽകാനുള്ള തുക കൈമാറിയിട്ടും ഇത് തുറന്നുപറഞ്ഞില്ലെന്നുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പ്രതികരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP