Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തമിഴ്‌നാട്ടിൽ നിന്നെത്തിയ തൊഴിലാളികളെ ക്വാറന്റീൻ ചെയ്യാതെ ജോലിയിൽ പ്രവേശിപ്പിച്ചു രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസ്; പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയതോടെ ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി; 29 തൊഴിലാളികളെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി; ക്വാറന്റീൻ ചട്ടം ലംഘിച്ചതിന് ടെക്‌സ്‌റ്റെയിൽസിനെതിരെ കേസെടുത്തു ഫോർട്ട് പൊലീസ്; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്നെന്ന് ആരോപണം

തമിഴ്‌നാട്ടിൽ നിന്നെത്തിയ തൊഴിലാളികളെ ക്വാറന്റീൻ ചെയ്യാതെ ജോലിയിൽ പ്രവേശിപ്പിച്ചു രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസ്; പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയതോടെ ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി; 29 തൊഴിലാളികളെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി; ക്വാറന്റീൻ ചട്ടം ലംഘിച്ചതിന് ടെക്‌സ്‌റ്റെയിൽസിനെതിരെ കേസെടുത്തു ഫോർട്ട് പൊലീസ്; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്നെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്വാറന്റീൻ പ്രോട്ടോക്കോളം ലംഘിച്ചതിന് തിരുവനന്തപുരത്തെ പ്രമുഖ ടെക്‌സ്റ്റൈയിൽ സ്ഥാപനമായ രാമചന്ദ്രക്കെതിരെ കേസെടുത്തു. വെള്ളിയാഴ്‌ച്ച രാവിലെ തമിഴ്‌നാട്ടിൽ നിന്നു എത്തിയ ജീവനക്കാരെ പഴവങ്ങാടിയിലെ ടെക്‌സ്റ്റെയിൽ അധികൃതർ ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി തൊഴിലാളികൾ എത്തിയവരിൽ ഒരു വിഭാഗത്തെയാണ് ഇവർ ജോലിക്ക് നിയോഗിച്ചത്. തമിഴ്‌നാട്ടിലെ റെഡ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുള്ള 29 തൊഴിലാളികൾ രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസിൽ ജോലിക്കെത്തിയത്.

നിരവധി ആളുകളെത്തുന്ന കടയിൽ ജോലി ചെയ്ത ശേഷം രാത്രി ഹോസ്റ്റലിലേക്ക് ലഗേജുമായി പോകുമ്പോഴാണ് ഇക്കാര്യം സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെയാണ് ക്വീറന്റീൻ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ബോധ്യമായത്. ഇതോടെ സമീപത്തുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസിനെയും വിളിച്ചു വരുത്തി. ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തൊഴിലാളികൾ എത്തിയത് എവിടെ നിന്നാണെന്ന് അന്വേഷിച്ചു. ഇതോടെ മതിയായ രേഖകളില്ലാതെയാണ് തൊഴിലാളികൾ എത്തിയതെന്ന് അറിഞ്ഞതോടെ സംഘത്തെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.

ടെക്‌സ്‌റ്റൈൽ ഉടമകൾക്കെതിരെ കേസെടുത്തതായി ഫോർട്ട് പൊലീസ് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂടുതൽ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നതായി സമീപവാസികൾ ആരോപിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ കൂടുതലും ജോലി ചെയ്യുന്നത്. തലസ്ഥാനത്തെ തിരക്കുള്ള ടെക്‌സ്‌റ്റെയിൽ സ്ഥാപനം ആയതിനാലും തമിഴ്‌നാട്ടിൽ കോവിഡ് വ്യാപകമാണ് എന്നതിനാലും തൊഴിലാളികളെ ക്വാറന്റീനിൽ പാർപ്പിക്കാത്തത് വൻ വീഴ്‌ച്ചയായാണ് വിലയിരുത്തുന്നത്.

നേരത്തെ ലോക്ഡൗൺ മാനദണ്ഡം ലംഘിച്ചാണ് രാമചന്ദ്രയുടെ അട്ടകുളങ്ങരയിലെ മാൾ പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം ഉയർന്നിരുന്നു. അട്ടക്കുളങ്ങരയിലെ ഏഴ് നിലയുള്ള രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസാണ് ലോക്ഡൗൺ കാലത്തും കച്ചവടം പൊടിപൊടിക്കുന്നത്. മാളിന്റെ ഭാഗമായ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നതിന്റെ മറവിലാണ് മാനദണ്ഡ ലംഘനം നടക്കുന്നതെന്നായിരുന്നു ഉയർന്ന ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP