Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃഷ്ണ ഭക്തരാണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി; പിന്നീട് നടന്നത് നിസ്‌കാരം; ക്ഷേത്രത്തിൽ നിസ്‌ക്കരിക്കുന്ന മുസ്ലിം യുവാക്കളുടെ ചിത്രം വൈറൽ ആയതോടെ പൊലീസ് നടപടി; ഒരാൾ അറസ്റ്റിൽ, നാലുപർക്ക് എതിരെ കേസ്; ഉത്തർപ്രദേശിൽ മഥുരയിൽ നടന്നത് മതസൗഹാർദ നിസ്‌കാരമെന്ന് പ്രതികൾ

കൃഷ്ണ ഭക്തരാണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി; പിന്നീട് നടന്നത് നിസ്‌കാരം; ക്ഷേത്രത്തിൽ നിസ്‌ക്കരിക്കുന്ന മുസ്ലിം യുവാക്കളുടെ ചിത്രം വൈറൽ ആയതോടെ പൊലീസ് നടപടി; ഒരാൾ അറസ്റ്റിൽ, നാലുപർക്ക് എതിരെ കേസ്; ഉത്തർപ്രദേശിൽ  മഥുരയിൽ നടന്നത് മതസൗഹാർദ നിസ്‌കാരമെന്ന് പ്രതികൾ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൊ: ഉത്തരേന്ത്യയെ കഴിഞ്ഞ ദിവസം പിടിച്ചു കുലുക്കിയ ഒരു ചിത്രമായി ക്ഷേത്രത്തിനുള്ളിൽവെച്ച് നിസ്‌ക്കരിക്കുന്ന രണ്ടു മുസ്ലിം യുവാക്കുളുടെ ചിത്രം. മതസൗഹാർദത്തിന്റെ പ്രതീകമെന്ന് പറഞ്ഞ് ചിലർ പുറത്തുവിട്ട ചിത്രം നിമിഷങ്ങൾക്കുള്ളിൽ വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. ഒടുവിൽ പ്രതികൾക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കയാണ്. മഥുര ജില്ലയിലെ നന്ദ് മഹൽ ക്ഷേത്രത്തിനുള്ളിൽ വച്ച് നമാസ് അനുഷ്ഠിച്ചതിനാണ് കേസ്. ഇവരിൽ ഒരാളായ ഫൈസൽ ഖാനെ തിങ്കളാഴ്ച ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു. ഖുദായി ഖിദ്മാത്കർ എന്ന സംഘടനയുടെ പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ക്ഷേത്രത്തിനുള്ളിൽ വച്ച നമാസ് അനുഷ്ഠിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇവർ പുറത്ത് വിട്ടതിന് പിന്നാലെയാണ് കേസെടുത്തത്. മതമൈത്രിയുടെ അടയാളമെന്ന നിലയിലാണ് ചിത്രം പങ്കുവച്ചത്. ചാന്ദ് മുഹമ്മദ്, അലോക് രതൻ, നിലേഷ് ഗുപ്ത എന്നിവരാണ് ഇയാൾക്കൊപ്പം നമാസ് അനുഷ്ഠിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊതു ഇടങ്ങളിലെ അപമര്യാദയായ പെരുമാറ്റത്തിലൂടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കാനുള്ള ശ്രമത്തിനാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

മഥുരയിലെ ബർസന പൊലീസാണ് ക്ഷേത്രത്തിന്റെ സൂക്ഷിപ്പുകാരന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ക്ഷേത്രം ഗംഗാ ജലമുപയോഗിച്ച് ശുദ്ധീകരിച്ചതായാണ് ക്ഷേത്ര ഭാരവാഹികൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. ഒക്ടോബർ 29നാണ് വിവാദമായ സംഭവങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ട്. നമാസ് അനുഷ്ഠിച്ചവരിൽ രണ്ട് പേർ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. ക്ഷേത്രത്തിനുള്ളിൽ എല്ലാവർക്കും പ്രവേശനമുള്ളതിനാലാണ് ഇവരെയും കയറാൻ അനുവദിച്ചതെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു. എന്നാൽ ക്ഷേത്രത്തിനുള്ളിൽ കയറിയ ഇവർ ഉച്ച കഴിഞ്ഞതോടെ നമാസ് അനുഷ്ഠിക്കുകയായിരുന്നുവെന്നാണ് പരാതി. ഞായറാഴ്ച ഈ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ക്ഷേത്ര ജീവനക്കാരിൽ ചിലരുടെ അനുമതിയോടെയാണ് ക്ഷേത്രത്തിനുള്ളിൽ നമാസ് അനുഷ്ഠിച്ചതെന്നാണ് ഖുദായി ഖിദ്മാത്കർ വക്താവ് പവൻ യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ഈ വാദം ക്ഷേത്ര ഭാരവാഹികൾ നിഷോധിച്ചു. എന്നാൽ കൃഷ്ണ ഭക്തനാണെന്ന് പറഞ്ഞാണ് ഖാൻ ക്ഷേത്രത്തിൽ കയറിയത്. ഇതിനായി ഇയാൾ ശ്ലോകങ്ങൾ ചൊല്ലിയിരുന്നുവെന്നും ക്ഷേത്ര സൂക്ഷിപ്പുകാരൻ മുകേഷ് ഗോസ്വാമി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP