Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെർപ്പുളശേരി പീഡനം: നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്; ചോരക്കുഞ്ഞിനെ ഉറുമ്പരിച്ച നിലയിൽ കണ്ടത് നാട്ടുകാർ; തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ പതിവാണെന്നാണ് പറഞ്ഞ് ഇടതു സ്ഥാനാർത്ഥി എം ബി രാജേഷ്; സിപിഎം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായെന്ന് വിമർശിച്ച് ചെന്നിത്തല; തെരഞ്ഞെടുപ്പു വേളയിൽ പുലിവാല് പിടിക്കുന്ന പീഡനവാർത്ത പുറത്തുവന്നതോടെ പ്രതിരോധിക്കാൻ പാടുപെട്ട് പാർട്ടി

ചെർപ്പുളശേരി പീഡനം: നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്; ചോരക്കുഞ്ഞിനെ ഉറുമ്പരിച്ച നിലയിൽ കണ്ടത് നാട്ടുകാർ; തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ പതിവാണെന്നാണ് പറഞ്ഞ് ഇടതു സ്ഥാനാർത്ഥി എം ബി രാജേഷ്; സിപിഎം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായെന്ന് വിമർശിച്ച് ചെന്നിത്തല; തെരഞ്ഞെടുപ്പു വേളയിൽ പുലിവാല് പിടിക്കുന്ന പീഡനവാർത്ത പുറത്തുവന്നതോടെ പ്രതിരോധിക്കാൻ പാടുപെട്ട് പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: തെരഞ്ഞെടുപ്പ് അടുത്ത വേളയാണ് സിപിഎം പാർട്ടി ഓഫീസിൽ പീഡിപ്പിക്കപ്പെട്ട യുവതി പ്രസവിച്ചു എന്ന വാർത്ത പുറത്തുവന്നത്. രാഷ്ട്രീയമായി സിപിഎമ്മിന് തിരിച്ചടിയാകുന്ന വാർത്ത തെറ്റാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് സിപിഎം. അതേസമയം ചെർപ്പുളശേരി പീഡനകേസിലെ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് മങ്കര പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിരിക്കുന്നത്.

ചെർപ്പുളശ്ശേരിയിലെ സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. തന്നെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി നൽകിയ പരാതി. യുവതിയുടെ പരാതിയെ തുടർന്ന് മങ്കര പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മാർച്ച് 16ന് മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ പിടികൂടുകയും താൻ പീഡിപ്പിക്കപ്പെട്ടു എന്ന് പൊലീസിന് മൊഴി നൽകുകയുമായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തു. സിപിഎം പോഷക സംഘടന പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയിൽ പഠിക്കുന്ന സമയത്തായിരുന്നു സംഭവം. കഴിഞ്ഞ വർഷം മാഗസിൻ തയ്യാറാക്കലിന്റെ ഭാഗമായി പാർട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിൽ വച്ചായിരുന്നു പീഡനം നടന്നതെന്നാണ് യുവതി പറയുന്നത്.അതേസമയം, ആരോപണവിധേയനായ യുവാവിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ.ബി.സുഭാഷ് പറഞ്ഞു. പാർട്ടിയുമായി യുവതിക്കും കാര്യമായ ബന്ധമില്ലെന്നും ഏത് വിധേനയുള്ള അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് പുറത്തു വന്ന ഈ ആരോപണത്തിൽ മറുപടി പറയാൻ സിപിഎം നേതൃത്വം ബുദ്ധിമുട്ടുമെന്ന് ഉറപ്പായി. ആദ്യം കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി എന്ന നിലയിൽ മാത്രമുണ്ടായിരുന്ന ഒരു കേസ് പീഡനാരോപണത്തിലേക്ക് വഴിമാറിയത് ഇങ്ങനെയാണ്. മാർച്ച് 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്ത് ശ്രീഹരി വീട്ടിൽ ഹരിപ്രസാദിന്റെ വീടിന് പിന്നിൽ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. ഉറുമ്പരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാർ കണ്ട് വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ സ്ഥലത്തേക്ക് പാഞ്ഞെത്തി. ചൈൽഡ് ലൈനാണ് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.

ചൈൽഡ് ലൈനാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസെത്തി സ്ഥലത്ത് പ്രാഥമികാന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മ ആരെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയിൽ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് ചിത്രം മാറുന്നത്. താൻ പീഡിപ്പിക്കപ്പെട്ടതാണെന്ന് യുവതി പൊലീസിന് മുമ്പാകെ മൊഴി നൽകി. സിപിഎം പോഷകസംഘടനാ പ്രവർത്തകയായിരിക്കെ പാർട്ടി ഓഫീസിലെത്തിയ താൻ അതേ സംഘടനയിൽപ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാൾ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. ചെർപ്പുളശ്ശേരിയിലെ ഒരു കോളേജിൽ പഠിക്കുന്ന കാലത്ത് മാഗസിൻ തയ്യാറാക്കാൻ പാർട്ടി ഓഫീസിലെത്തിയപ്പോൾ അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടെന്നും യുവതി മൊഴി നൽകി.

അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ പതിവാണെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ എം ബി രാജേഷ് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇതു പോലെയുള്ള ആരോപണങ്ങൾ പൊളിഞ്ഞു പോവുകയും ചെയ്കതിട്ടുണ്ടെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. വസ്തുതകളെല്ലാം എത്രയും പെട്ടെന്ന് പുറത്ത് വരട്ടെയെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് എംപി ആവശ്യപ്പെടുന്നത്.

അതേസമയം കേരളത്തിൽ സിപിഎം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇക്കാര്യം പറയുന്നതിൽ ഖേദമുണ്ട്. തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോൾ പാലക്കാട്ടും കേൾക്കുന്നത് ഇതാണ്. സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുമ്പോഴാണ് ഇതൊക്കെ നടക്കുന്നത്. അടുത്ത കാലത്തായി നടന്നതിന്റെ അവസാനത്തെ ഉദാഹരമാണിതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP