Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടുകാരെ ഭീതിയിലാഴ്‌ത്തി കാറുമായി യുവാവിന്റെ അഭ്യാസം; വളഞ്ഞും പുളഞ്ഞും കാൽനടയാത്രക്കാരെ ഭീതിയിലാക്കിയ പ്രകടനം; വലിയ സ്പീക്കറിൽ ഉച്ചത്തിൽ പാട്ടുവച്ചും വളർത്തു നായയെയും ഒപ്പംകൂട്ടി പ്രകടനം; കമ്പിവേലിയിൽ കാർ ഇടിച്ച് പഞ്ചറായതോടെ നാട്ടുകാരുടെ വക സ്‌പെഷ്യൽ ട്വിസ്റ്റും! അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു ചുറ്റുംകൂടി നാട്ടുകാർ; റാലി ഡ്രൈവറാണെന്ന് പറഞ്ഞെങ്കിലും കൈകാര്യം ചെയ്തു കലൂരിലെ നാട്ടുകാർ; യുവാവിനെ രക്ഷപെടുത്തിയത് പൊലീസെത്തി

നാട്ടുകാരെ ഭീതിയിലാഴ്‌ത്തി കാറുമായി യുവാവിന്റെ അഭ്യാസം; വളഞ്ഞും പുളഞ്ഞും കാൽനടയാത്രക്കാരെ ഭീതിയിലാക്കിയ പ്രകടനം; വലിയ സ്പീക്കറിൽ ഉച്ചത്തിൽ പാട്ടുവച്ചും വളർത്തു നായയെയും ഒപ്പംകൂട്ടി പ്രകടനം; കമ്പിവേലിയിൽ കാർ ഇടിച്ച് പഞ്ചറായതോടെ നാട്ടുകാരുടെ വക സ്‌പെഷ്യൽ ട്വിസ്റ്റും! അപകടകരമായ  ഡ്രൈവിങ് ചോദ്യം ചെയ്തു ചുറ്റുംകൂടി നാട്ടുകാർ; റാലി ഡ്രൈവറാണെന്ന് പറഞ്ഞെങ്കിലും കൈകാര്യം ചെയ്തു കലൂരിലെ നാട്ടുകാർ; യുവാവിനെ രക്ഷപെടുത്തിയത് പൊലീസെത്തി

ആർ പീയൂഷ്

കൊച്ചി: കാറുമായി അഭ്യാസം നടത്തി ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനു ചുറ്റും പ്രഭാതയാത്രയ്ക്ക് ഇറങ്ങിയവരെ ഭീതിയിലാക്കി കാറിൽ അഭ്യാസം കാണിച്ച യുവാവിനാണ് നാട്ടുകാരുടെ വക തല്ല് കിട്ടിയത്. കഴിഞ്ഞ പുലർച്ചെയോടെയായിരുന്നു കളമശേരി സ്വദേശിയായ ടിനു മുരളി എന്ന യുവാവ് കാറുമായി അഭ്യാസത്തിനിറങ്ങിയത്. ഡ്രിഫ്റ്റ് ചെയ്തും വെട്ടിച്ചും കാൽനടയാത്രക്കാർക്ക് ഇടയിലൂടെയായിരുന്നു പ്രകടനം. ഇത് ഒന്നിൽ അധികം തവണ ആവർത്തിച്ചതോടെ നാട്ടുകാരും ആശങ്കയിലായി. കാറിൽ വലിയ സ്പീക്കറിൽ ഉച്ചത്തിൽ പാട്ടുവച്ച് വളർത്തു നായയെയും കൂട്ടിയായിരുന്നു പ്രകടനം. എന്നാൽ നിർഭാഗ്യവശാൽ റോഡിൽ വച്ചിരുന്ന കമ്പിവേലിയിൽ കാർ ഇടിച്ച് പഞ്ചറായതോടെയാണ് ട്വിസ്റ്റുണ്ടായത്.

പരിഭ്രാന്തരായി മാറി നിന്ന നാട്ടുകാർ യുവാവിനെ ഇടിച്ചു പഞ്ചറാക്കി. സ്പീഡിൽ പോയത് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതിരുന്ന ഡ്രൈവർ നാട്ടുകാരുടെ നേരെ തട്ടിക്കയറിയതോടെയാണ് ജനങ്ങൾ പ്രകോപിതരായത്. നാട്ടുകാരിലൊരാൾ മുഖത്തൊന്ന് പൊട്ടിച്ചതോടെ മറ്റുള്ളവർ കൈവയ്ക്കുകയായിരുന്നു. അടി മേടിക്കുന്നതിനിടയിൽ താൻ റാലി ഡ്രൈവറാണെന്ന് യുവാവ് പറയുന്നുണ്ടായിരുന്നു. നീ റാലി ഡ്രൈവറല്ല.... ഏത്...... മോനായാലും എന്താടാ എന്ന് ചോദിച്ചായിരുന്നു പിന്നീട് തല്ല്. ഓടി രക്ഷപെടാൻ നോക്കിയ യുവാവിന് നേരെ കല്ലേറും ഉണ്ടായി.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന ചിലർ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം പുറംലോകമറിഞ്ഞത്. ചിലർ കല്ലുകൊണ്ട് എറിയുന്നതും അടികൊടുക്കുന്നതും വിഡിയോയിലുണ്ട്. സ്ഥലത്തുണ്ടായിരുന്ന ചിലർ ഉടനെ പൊലീസിനെ അറിയിച്ചതിനാൽ യുവാവിന് കാര്യമായി മർദനം ഏറ്റില്ല. മർദ്ദനത്തിൽ പരിക്കേറ്റ യുവാവിനെ പിന്നീട് പാലാരിവട്ടം പൊലീസെത്തിയാണ് രക്ഷപെടുത്തിയത്. പൊലീസ് യുവാവിനെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിനും മഹാമാരി നിയമപ്രകാരവും കേസെടുത്ത് സ്റ്റേഷനിലെത്തിച്ചു. പരിക്കുണ്ടെങ്കിൽ ആശുപത്രിയിൽ പോകാവുന്നതാണെന്നു പറഞ്ഞെങ്കിലും യുവാവ് മുതിർന്നില്ല. ഒടുവിൽ സ്വന്തമായി വീട്ടിലേക്ക് പോകുകയായിരുന്നു. ആശുപത്രിയിൽ അഡ്‌മിറ്റായാൽ ലഭിക്കുന്ന ഇൻഡിമേഷൻ അനുസരിച്ച് തുടർ നടപടി സ്വീകരിക്കാം എന്നറിയിച്ചെങ്കിലും യുവാവ് അതിനു മുതിർന്നില്ല.

ജഡ്ജിമാർ ഉൾപ്പടെയുള്ളവർ നടക്കാനിറങ്ങുന്ന സ്ഥലമാണ് കലൂർ സ്റ്റേഡിയത്തിന്റെ ചുറ്റുമുള്ള റോഡ്. നഗരത്തിലെ ഒട്ടുമിക്ക ആളുകളും ഇവിടെ പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും എത്താറുണ്ട്. കാർ ചീറിപായുന്നത് കണ്ട് പലരും പേടിച്ചു വിറച്ചിരുന്നു. വാഹനം അമിത വേഗതയിലായിരുന്നതിനാൽ ആർക്കും ചോദ്യം ചെയ്യാനും കഴിഞ്ഞില്ല. ഇതിനിടയിലാണ് വാഹനം ടയർ പൊട്ടി നിന്നത്. തിരക്കുള്ള സമയം അലക്ഷ്യമായി വാഹനം ഓടിച്ചതിനെ തുടർന്നാണ് നാട്ടുകാർ പ്രകോപിതരായത്. മുൻപ് അമിത വേഗതയിൽ ചീറിപ്പാഞ്ഞ കാറിടിച്ച് ഇവിടെ ഒരു സ്ത്രീ മരിച്ചിരുന്നു.

അതേ സമയം സംഭവം നടക്കുന്നതിന് തലേ ദിവസം ഇവിടെ മൂന്നിലധികം കാറുകൾ മത്സരയോട്ടം നടത്തിയിരുന്നു. രാത്രിയിൽ 10 മണിക്കും 11.30 നും ഇടയിലായിരുന്നു കാറോട്ടം. ഡ്രിഫ്റ്റ് ചെയ്ത് വലിയ ശബ്ദമുണ്ടാക്കിയാണ് കാറുകൾ ഓടിയത്. രാത്രികാലങ്ങളിൽ ബൈക്ക് റൈസിങും കാർ റൈസിങും ഇവിടെ പതിവാണെന്ന് സമീപവാസികൾ പറയുന്നു. സ്റ്റേഡിയം ലിങ്ക് റോഡ് വഴിയാണ് വാഹനങ്ങളുടെ മരണപ്പാച്ചിൽ. അമിതമായി ലഹരിയുപയോഗിച്ചാണ് യുവാക്കൾ അഭ്യാസ പ്രകടനം നടത്തുന്നത്. കൂടാതെ സ്റ്റേഡിയം കേന്ദ്രീകരിച്ച് ലഹരി സംഘങ്ങളും വിലസുന്നുണ്ട്. രാത്രികാലങ്ങളിൽ ഇവിടെ പൊലീസ് പട്രോളിങ് വേണമെന്ന ആവിശ്യം ശക്തമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP