Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202122Friday

400 മീറ്റർ നീളവും 83 മീറ്റർ പൊക്കവും 61 മീറ്റർ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ കൺടെയ്നർ ഷിപ്പിന്റെ പൈലറ്റ് കാപ്റ്റൻ ഒരു മലയാളി ആണെന്നറിയാമോ ? ദക്ഷിണ കൊറിയയിൽ നിന്നും ലണ്ടനിൽ എത്തിയ കൂറ്റൻ കപ്പലിന്റെ വിശേഷങ്ങളുമായി കാപ്റ്റൻ പി എസ് കെ തമ്പി

400 മീറ്റർ നീളവും 83 മീറ്റർ പൊക്കവും 61 മീറ്റർ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ കൺടെയ്നർ ഷിപ്പിന്റെ പൈലറ്റ് കാപ്റ്റൻ ഒരു മലയാളി ആണെന്നറിയാമോ ? ദക്ഷിണ കൊറിയയിൽ നിന്നും ലണ്ടനിൽ എത്തിയ കൂറ്റൻ കപ്പലിന്റെ വിശേഷങ്ങളുമായി കാപ്റ്റൻ പി എസ് കെ തമ്പി

മറുനാടൻ മലയാളി ബ്യൂറോ

ലയാളികൾ എത്തിപ്പെടാത്ത സ്ഥലങ്ങളോ മേഖലകളോ ലോകത്തിൽ ഇല്ലെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ലോകത്തിന്റെ പല കോണുകളിൽ എത്തിപ്പെട്ട്, അദ്ധ്വാനശീലത്താൽ ഉയരങ്ങളിലെത്തിയ മലയാളികൾ അനവധിയാണ്. അതുപോലെ അപൂർവ്വങ്ങളായ അവസരങ്ങൾ കൈയെത്തിപ്പിടിച്ച മലയാളികളേയും ലോകത്തിന്റെ പലഭാഗങ്ങളിലും നമുക്ക് കാണാൻ കഴിയും. അത്തരത്തിലൊരാളാണ് ക്യാപ്റ്റൻപി. എസ്. കെ തമ്പി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലാണ് എച്ച് എം എം സ്റ്റോക്ഖോം. 400 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 82.9 മീറ്റർ ഉയരവുമുള്ള ഈ ഭീമൻ കപ്പലിനെ തെംസ് നദിയിലൂടെ നയിച്ചത് ക്യാപ്റ്റൻ പി കെ എസ് തമ്പി എന്ന മലയാളിയാണ്. 24,000 കൺടെയനറുകൾ ഉൾക്കൊള്ളാൻ കഴിവുള്ള ഈ കപ്പൽ 2020 ഒക്ടോബർ 11 ന് ലണ്ടനിലെ ഗേയ്റ്റ്‌വേ പോർട്ടിൽ അടുത്തിരിക്കുകയാണ്. ദക്ഷിണ കൊറിയയിലെ ഹുണ്ടായ് മർച്ചന്റ് മറൈനിന്റെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ വിദൂര പൂർവ്വ ദേശത്തുനിന്നും യൂറോപ്പിലേക്കുള്ള യാത്രയിൽ ശീതീകരിച്ച പഴങ്ങൾ,മാംസം തുടങ്ങി നിങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്യുന്ന എല്ലാ സാധനങ്ങളുമായാണ് ലണ്ടനിൽ എത്തിയിരിക്കുന്നത്.

കപ്പലുകൾ ബ്രിട്ടന്റെ സമുദ്രാതിർത്തിയിൽ എത്തുമ്പോഴാണ് മറൈൻ പൈലറ്റ് അല്ലെങ്കിൽ പൈലറ്റ് ക്യാപ്റ്റൻ അതിൽ കയറുന്നത്. പിന്നീട് ആ കപ്പനിലെ നയിക്കുന്നതിനുള്ള ചുമതല ഈ പൈലറ്റിനായിരിക്കും. തെംസ് നദിയിലൂടെ 54 നോട്ടിക്കൽ മൈൽ ദൂരം കപ്പലിനെ നയിച്ച് ലണ്ടനിലെ ഗേയ്റ്റ്‌വേ തുറമുഖത്ത് കപ്പനിലെ അടുപ്പിക്കുന്ന ഉത്തരവാദിത്തമാണ് ക്യാപ്റ്റൻ തമ്പി ഏറ്റെടുത്തത്. അതുപോലെ ഇനി കപ്പൽ തിരിച്ചു പോകുമ്പോഴും ലണ്ടന്റെ സമുദ്രാതിർത്തി കടക്കുന്നതുവരെ കപ്പലിനെ നയിക്കുന്നതും ഈ മറൈൻ പൈലറ്റായിരിക്കും.

സാധാരണയായി തുറമുഖത്തിന് സമീപമെത്തുമ്പോൾ സമുദ്രത്തിൽ ആഴം കുറഞ്ഞ ഭാഗങ്ങൾ ഉണ്ടാകും. ഇത് കൃത്യമായി മനസ്സിലാക്കി കപ്പലിനെ നയിച്ചാൽ മാത്രമേ സുരക്ഷിതമായി തുറമുഖത്ത് അടുപ്പിക്കാൻ കഴിയു. ഇതിന് പ്രാദേശിക ഭൂമിശാസ്ത്രത്തിൽ നല്ല പരിചയം ഉണ്ടായിരിക്കണം അതുകൊണ്ടാണ് തുറമുഖത്തേക്ക് കപ്പലുകളെ നയിക്കാൻ പ്രത്യേകം ക്യാപ്റ്റന്മാരെ നിയോഗിക്കുന്നത്. ഇത് വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒരു ജോലിയാണ്. കെന്റിലെ ഗ്രാവെസെന്റിലുൾല ലണ്ടൻ തുറമുഖത്ത് പ്രതിവർഷം ഏകദേശം 13,000 ത്തിൽ അധികം കപ്പലുകളാണ് അടുക്കുന്നത്.

1998 ലാണ് ക്യാപ്റ്റൻ തമ്പി പോർട്ട് ഓഫ് ലണ്ടനിൽ മറൈൻ പൈലറ്റായി ചേരുന്നത്. കഠിനാദ്ധ്വാനത്തിലൂടെ അദ്ദേഹം ക്ലസ്സ് 1 പൈലറ്റായി തീർന്നു. പിന്നീട് ബെർതിങ് പൈലറ്റ് ആവുകയും ചെയ്തു. പിന്നീട് ബെർതിങ് പൈലറ്റ് എന്നത് ഹെവൻ പൈലറ്റ് സർവ്വീസ് എന്നായി മാറി. ഇതിലെ അംഗമാണ് ക്യാപ്റ്റൻ തമ്പി. തെംസ് നദിയിലൂടെ തുറമുഖത്തെത്തുന്ന 400 മീറ്ററിലധികം നീളവും 60 മീറ്ററിലധികം വീതിയും സമുദ്രാന്തർഭാഗത്തേക്ക് 16 മീറ്ററിലധികം താഴ്ന്ന് കിടക്കുകയും ചെയ്യുന്ന വലിയ കപ്പലുകളാണ് അൾട്രാ ലാർജ് കൺടെയ്നർ ഷിപ്പ് അഥവാ യു എൽ സി എസ്എന്നറിയപ്പെടുന്നത്. ഇവയെ തുറമുഖത്ത് അടുപ്പിക്കുകയാണ് ഹെവൻ പൈലറ്റ് സർവ്വീസിന്റെ ജോലി.

കെന്റിലെ ഗ്രവെസെന്റിലെ ലണ്ടൻ വെസ്സൽ ട്രാഫിക് സർവ്വീസിൽ ഡെപ്യുട്ടി പോർട്ട് കൺട്രോളറായും ക്യാപ്റ്റൻ തമ്പി പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകാധികാരങ്ങളുള്ള ഹാർബർ മാനേജരായാണ് ഈ സ്ഥാനത്ത് തമ്പി ജോലിചെയ്യുന്നത്. 1987-ൽ തന്റെ മാസ്റ്റേഴ്സ് മറൈൻ സർട്ടികിക്കറ്റ് ഓഫ് കമ്പിറ്റൻസി കോഴ്സ് ചെയ്യുവാനായാണ് തമ്പി 1987- ൽ ലണ്ടനിലെത്തുന്നത്ൽ ക്യാപ്റ്റൻസ് ലൈസൻസ് എന്ന് പൊതുവേ അറിയപ്പെടുന്ന ഇത് പൂർത്തിയാക്കിയ ശേഷം നോർത്ത് വെസ്റ്റ് കെന്റ് കോളേജിൽ നോട്ടിക്കൽ ലക്ചററായി ജോലിയിൽ പ്രവേശിച്ച തമ്പി 1998 ലാണ് ലണ്ടൻ പോർട്ടിൽ ജോലിയിൽ പ്രവേശിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ തമ്പിയുടെ മാതാവ്, തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുള്ള കരിമ്പള്ളി അമ്മവീട്ടിലെ അംഗമാണ് പിതാവ് ഇളങ്കോം കുടുംബാംഗവും. നീതിന്യായ മന്ത്രാലയത്തിലെ ബിസിനസ്സ് അഡ്‌മിനിസ്ട്രേറ്റർ ആയി ജോലിചെയ്യുന്ന പാലക്കാട് സ്വദേശിനി അനിത പുലിയങ്കളത്താണ് തമ്പിയുടെ പത്നി. ഏകമകൻ കിരൺ തമ്പി മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്സ് ഡിഗ്രി കഴിഞ്ഞ് സറെയിലെ ടാർഗറ്റ് എനർജി സൊല്യുഷൻസിൽ ജോലി ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP