Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേവലം സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ ആശയങ്ങളെ ത്യാഗം ചെയ്യാൻ സാധിക്കില്ല; തന്റെ ജീവിതകാലം മുഴുവൻ കോൺഗ്രസിനൊപ്പം നിന്ന് ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതിയിട്ടില്ല; 'ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല പാർട്ടിയിലേക്ക് താൻ വന്നത്; മൃദുഹിന്ദുത്വം സ്വീകരിച്ചാൽ കോൺഗ്രസ് വട്ടപൂജ്യമാകും; മീഡിയ സെൽ വിവാദത്തിന് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി തിരുവനന്തപുരം എംപി ശശി തരൂർ

കേവലം സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ ആശയങ്ങളെ ത്യാഗം ചെയ്യാൻ സാധിക്കില്ല; തന്റെ ജീവിതകാലം മുഴുവൻ കോൺഗ്രസിനൊപ്പം നിന്ന് ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതിയിട്ടില്ല; 'ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല പാർട്ടിയിലേക്ക് താൻ വന്നത്; മൃദുഹിന്ദുത്വം സ്വീകരിച്ചാൽ കോൺഗ്രസ് വട്ടപൂജ്യമാകും; മീഡിയ സെൽ വിവാദത്തിന് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി തിരുവനന്തപുരം എംപി ശശി തരൂർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേവലം സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി മാത്രം തങ്ങളുടെ ആശയങ്ങളെ ത്യാഗം ചെയ്യാൻ സാധിക്കില്ലെന്ന് ശശി തരൂർ എംപി. തന്റെ ജീവിതകാലം മുഴുവൻ കോൺഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതിയില്ലെന്നും ആശയം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലക്കാണ് പാർട്ടിയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിനെ അനുകൂലിച്ച്കൊണ്ട് തുടർച്ചയായി നടത്തുന്ന പ്രസ്താവനകൾക്ക് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. അതേസമയം ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ ശോചനീയവസ്ഥക്കുള്ള ഉത്തരം മൃദു ഹിന്ദുത്വം വാഗ്ദാനം ചെയ്യൽ അല്ലെന്നും അത് കോൺഗ്രസിനെ വട്ടപൂജ്യമാക്കുമെന്നും തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.

''ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല കോൺഗ്രസ്സിലേക്ക് താൻ വന്നത്. ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗനോന്മുഖമായ ആശയം പങ്കുവെക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമെന്ന നിലക്കാണ് ഞാൻ കോൺഗ്രസിലേക്ക് വന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ ആശയങ്ങൾ കേവലം സീറ്റുകൾ ലഭിക്കാനോ വോട്ട് നേടാനോ വേണ്ടി മാത്രം ത്യാഗം ചെയ്യാൻ സാധിക്കില്ല', തരൂർ പറഞ്ഞു.

പുരോഗനാത്മ ഇന്ത്യക്ക് ഏറ്റവും അനുയോജ്യമെന്ന സംഘടനയെന്ന് വിശ്വസിച്ചാണ് കോൺഗ്രസിൽ എത്തിയത്. വോട്ടിനോ സീറ്റിനോ വേണ്ടി ആശയത്തെ ഉപേക്ഷിക്കില്ലെന്നും തരൂർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് സംസാരിച്ചതിന് തരൂരിന് കോൺഗ്രസ് പാർട്ടിയിൽനിന്ന് രൂക്ഷ വിമർശനമേൽക്കേണ്ടി വന്നിരുന്നു.

രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ കടമയാണെന്നും ശശി തരൂർ പറഞ്ഞു. 'ദി ഹിന്ദു വേ' എന്ന തന്റെ പുതിയ പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമർശം.
ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസിന്റെ ശോചനീയാവസ്ഥക്കുള്ള ഉത്തരം ഭൂരിപക്ഷ പ്രീണനമോ മൃദുഹിന്ദുത്വം വാഗ്ദാനം ചെയ്യലോ അല്ല. അത്തരം നീക്കങ്ങൾ കോൺഗ്രസിനെ വട്ടപൂജ്യമാക്കുകയേ ഉള്ളൂ.

ബിജെപിയും സഖ്യകക്ഷികളും കരുതുന്നത് ഹിന്ദു എന്നത് അക്രമകാരികളായ ബ്രിട്ടീഷ് ഫുട്ബോൾ ഹൂളിഗൻസിനെ പോലെയാവണമെന്നാണെന്നും തരൂർ പറഞ്ഞു. ഇന്ത്യയുടെ മതേതര ഇടം സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്ക് അടിസ്ഥാനപരമായ പങ്കും അതിന് നേതൃത്വം നൽകേണ്ട ചുമതലയുമുണ്ടെന്ന് ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.

അധികാരത്തിലുള്ളവർ പ്രചരിപ്പിക്കുന്നത് യഥാർത്ഥ അർത്ഥത്തിലുള്ള ഹിന്ദുമതല്ല. മഹത്തായ വിശ്വാസത്തിന്റെ വികൃതമായ രൂപഭേദമാണ് അവർ പ്രചരിപ്പിക്കുന്നത്. അത് തികച്ചും രാഷ്ട്രീയവും തിരഞ്ഞെടുപ്പ് നേട്ടത്തിനും വേണ്ടി സങ്കുചിതമായി പരിവർത്തനപ്പെടുത്തിയതാണ്. ജാഗ്രത പുലർത്തുന്ന ശുഭാപ്തിവിശ്വാസിയെന്ന നിലയിൽ, യുവാക്കൾ ഉൾപ്പടെയുള്ള സമകാലിക ചിന്താഗതിക്കാരായ ഇന്ത്യക്കാർ, സമീപകാലത്തെ 'ചൂഷണാത്മക പ്രവണതകളെ' ചെറുക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും 'ഇന്ത്യയെക്കുറിച്ചുള്ള വികലമായ ആശയം' നിലനിൽക്കില്ലെന്ന് ഉറപ്പാക്കുന്നത് തുടരുമെന്നും തരൂർ വ്യക്തമാക്കി.

അതേസമയം കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം ശശി തരൂർ രാജിവച്ചെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. സെല്ലിന്റെ സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളുടെയും കോ ഓർഡിനേറ്റർമാരുടെയും യോഗത്തിലാണ് തരൂർ രാജി തീരുമാനം പ്രഖ്യാപിച്ചത്. ഇക്കാര്യം വ്യക്തമാക്കി കെപിസിസി പ്രസിഡന്റിന് കത്ത് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെ വെട്ടിലാക്കി പുതിയ വിവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP