Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലവലേശം ബാധ്യതയില്ലാത്ത ഹൈബിക്കും ഭാര്യയ്ക്കും കൂടി 36ലക്ഷം രൂപ ബാങ്ക് ഡെപ്പോസിറ്റ്; 61ലക്ഷം രൂപ മൂല്യമുള്ള ആസ്തികൾ വേറെ; ബെന്നി ബെഹന്നാന് 23ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും എട്ടു ലക്ഷത്തിന്റെ സ്വർണവുമടക്കം രണ്ടരക്കോടിയുടെ സ്വത്തുക്കൾ; കേരളത്തിലും കർണാടകയിലും ഡൽഹിയിലും ഉള്ള വീടുകളും മറ്റു സ്വത്തുക്കളും അടക്കം കണ്ണന്താനത്തിന്റെ ആസ്തിമൂല്യം 11കോടി; 35ലക്ഷത്തിന്റെ ഡയമണ്ടും 15ലക്ഷത്തിന്റെ സ്വർണവും സ്വന്തമുണ്ടെന്ന് കണ്ണന്താനത്തിന്റെ ഭാര്യയും

ലവലേശം ബാധ്യതയില്ലാത്ത ഹൈബിക്കും ഭാര്യയ്ക്കും കൂടി 36ലക്ഷം രൂപ ബാങ്ക് ഡെപ്പോസിറ്റ്; 61ലക്ഷം രൂപ മൂല്യമുള്ള ആസ്തികൾ വേറെ; ബെന്നി ബെഹന്നാന് 23ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും എട്ടു ലക്ഷത്തിന്റെ സ്വർണവുമടക്കം രണ്ടരക്കോടിയുടെ സ്വത്തുക്കൾ; കേരളത്തിലും കർണാടകയിലും ഡൽഹിയിലും ഉള്ള വീടുകളും മറ്റു സ്വത്തുക്കളും അടക്കം കണ്ണന്താനത്തിന്റെ ആസ്തിമൂല്യം 11കോടി; 35ലക്ഷത്തിന്റെ ഡയമണ്ടും 15ലക്ഷത്തിന്റെ സ്വർണവും സ്വന്തമുണ്ടെന്ന് കണ്ണന്താനത്തിന്റെ ഭാര്യയും

മറുനാടൻ ഡെസ്‌ക്‌

കാക്കനാട്; പത്രികാ സമർപ്പണം കഴിഞ്ഞതോടെ നിലവിൽ പുറത്തുവരുന്നത് സത്യവാങ്മൂലത്തിൽ സ്ഥാനാർത്ഥികൾ നൽകിയ അവരുടെ സ്വത്ത് വിവരങ്ങളാണ്. അത് എന്തെന്ന് വച്ചാൽ സ്വന്തം പേരിൽ ഉള്ള സ്വത്തിനെക്കാലും മക്കളുടെ പേരിലും ഭാര്യമാരുടെ പേരിലും കൂടുതൽ സ്വത്ത് വകകൾ കാണുന്നു എന്നതു തന്നെ. മാത്രമല്ല ചിലർക്ക് സ്വന്തമായി വാഹനം പോലും ഉണ്ടാവില്ല എന്നുള്ളത് മറ്റൊരു വാസ്തവം..

എറണാകുളം യുഡിഎഫ് സ്ഥാനാർത്ഥി ബാധ്യതയൊന്നുമില്ലാത്ത ഹൈബിക്കും ഭാര്യയ്ക്കുംകൂടി 75,38,067 രൂപയുടെ ആസ്തിയുണ്ടെന്ന് വരണാധികാരി അറിയിച്ചു.ഇതുകൂടാതെ ഹൈബിക്കു പരമ്പരാഗതമായി ലഭിച്ച 32 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. 15.06 ലക്ഷം രൂപ ഹൈബിയുടെ പേരിലും 3.7 ലക്ഷം രൂപ സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലും ബാങ്കിലുണ്ട്. ഭാര്യയുടെ പേരിൽ 18.01 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 14.03 ലക്ഷം രൂപ മൂല്യമുള്ള സ്ഥാവര സ്വത്തുമുണ്ട്. ഹൈബിക്ക് 32 ലക്ഷം രൂപയുടെയും ഭാര്യക്ക് 15.50 ലക്ഷം രൂപയുടെയും ജംഗമ സ്വത്തുമുണ്ട്.

ഭാര്യയുടെ പേരിൽ 2 ലക്ഷം രൂപയുടെ വായ്പ എടുത്തിട്ടുണ്ട്. 23,000 രൂപ വില വരുന്ന സ്വർണം ഹൈബിക്കും 3.9 ലക്ഷം രൂപ വില വരുന്ന സ്വർണം ഭാര്യക്കും 46,000 രൂപയുടെ സ്വർണം മകൾക്കുമുണ്ട്. ഹൈബിയും ഭാര്യയും ചേർന്നു 25 ലക്ഷം രൂപയുടെ എൽഐസി പോളിസി എടുത്തിട്ടുണ്ട്. 25,000 രൂപ പോസ്റ്റ് ഓഫിസ് നിക്ഷേപവും ഉണ്ട്. 6.26 ലക്ഷം രൂപയുടെ കാറും ഹൈബിക്കു സ്വന്തം. ഗതാഗതനിയമം ലംഘിച്ചതിനും സംഘം ചേർന്നു സമരം നടത്തിയതിനുമായി 6 കേസ് ഹൈബിയുടെ പേരിലുണ്ട്.

എൻഡിഎ സ്ഥാനാർത്ഥിയായ കണ്ണന്താനത്തിലേക്ക് വന്നാൽ അൽഫോൻസ് കണ്ണന്താനത്തിനും ഭാര്യക്കുമായി 11 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തിൽ ഉണ്ടെന്ന് വരണാധികാരി അറിയിച്ചു.കർണാടകയിൽ 3 കോടിയുടെയും ന്യൂഡൽഹിയിൽ 2 കോടിയുടെയും സ്വത്ത് കണ്ണന്താനത്തിന്റെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ കൊച്ചിയിൽ 1.76 കോടി രൂപ മൂല്യമുള്ള വീടും 35 ലക്ഷം വില വരുന്ന ഡയമണ്ടും 15 ലക്ഷം വില വരുന്ന സ്വർണവുമുണ്ട്. കണ്ണന്താനത്തിന്റെ കൈവശമുള്ള പെയിന്റിങ്ങിനു 10 ലക്ഷം രൂപ മൂല്യം കണക്കാക്കുന്നു. 2 പേർക്കും ഓരോ കാർ സ്വന്തമായുണ്ട്. 2.63 കോടിയുടെ ജംഗമ സ്വത്തും 5 കോടിയുടെ സ്ഥാവര സ്വത്തും കണ്ണന്താനത്തിനുണ്ട്. ഭാര്യയുടെ പേരിൽ 2.05 കോടിയുടെ ജംഗമ സ്വത്തും 1.76 കോടിയുടെ സ്ഥാവര സ്വത്തുമുണ്ട്.

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാനും കുടുംബത്തിനുമായി 2,13,77,869 രൂപയുടെ ആസ്തി. ബെന്നി ബഹനാന്റെ പേരിൽ 99,24,526 രൂപയുടെ വസ്തുവകകളും ഭാര്യയുടെ പേരിൽ 1,05,37,405 രൂപയുടെ വസ്തുവകകളുമുണ്ട്. 22.84 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 7,98,600 രൂപയുടെ സ്വർണവും 79,000 രൂപ മൂല്യമുള്ള ഇൻഷുറൻസും കുടുംബത്തിനുണ്ട്. ബെന്നി ബഹനാന്റെ കൈവശം പണമായി 36,000 രൂപയും ഭാര്യയുടെ കൈവശം 3,000 രൂപയുമുണ്ട്. 14,50,000 രൂപ മൂല്യമുള്ള കാറും സ്വന്തം. ഗതാഗതം തടസ്സപ്പെടുത്തിയതിനും മെട്രോ ട്രെയിനിൽ നിയമം ലംഘിച്ചതിനും ശബരിമലയിൽ നിരോധനം ലംഘിച്ചതിനും ബെന്നി ബഹനാന്റെ പേരിൽ കേസുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP