Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തലസ്ഥാനത്തിന്റെ കുലദേവതയായ സാക്ഷാൽ കരിക്കകത്ത് അമ്മയുടെ ദീപാരാധന താണുവണങ്ങി സി ദിവാകരനും കുമ്മനവും; കൊച്ചുന്നാളുമുതൽ തൊഴുതു വണങ്ങുന്ന ക്ഷേത്രത്തിലെത്തി കൂടെ പ്രാർത്ഥനാ നിർഭരനായി സാക്ഷാൽ കടകംപള്ളി; നവോത്ഥാനമെല്ലാം മൂലയ്ക്കടുക്കിവച്ച് തലസ്ഥാനത്തെ ഇടതു സ്ഥാനാർത്ഥിയും സിപിഎമ്മിന്റെ ദേവസ്വം മന്ത്രിയും വോട്ടിന് വേണ്ടി കരകമലം കൂപ്പുമ്പോൾ

തലസ്ഥാനത്തിന്റെ കുലദേവതയായ സാക്ഷാൽ കരിക്കകത്ത് അമ്മയുടെ ദീപാരാധന താണുവണങ്ങി സി ദിവാകരനും കുമ്മനവും; കൊച്ചുന്നാളുമുതൽ തൊഴുതു വണങ്ങുന്ന ക്ഷേത്രത്തിലെത്തി കൂടെ പ്രാർത്ഥനാ നിർഭരനായി സാക്ഷാൽ കടകംപള്ളി; നവോത്ഥാനമെല്ലാം മൂലയ്ക്കടുക്കിവച്ച് തലസ്ഥാനത്തെ ഇടതു സ്ഥാനാർത്ഥിയും സിപിഎമ്മിന്റെ ദേവസ്വം മന്ത്രിയും വോട്ടിന് വേണ്ടി കരകമലം കൂപ്പുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ടാൽ ആരുടേയും കരളലിയും... അത്രയ്ക്കും കണ്ണുനിറഞ്ഞാണ് കരിക്കകത്ത് അമ്മയുടെ മുന്നിൽ നിൽക്കുന്നത്. ചില്ലറക്കാരല്ല ഇന്ന് അനുഗ്രഹം തേടി എത്തിയത്. കുമ്മനം വന്നത് സഹിക്കാം. സംഘിയാണ്.. അല്ലെങ്കിൽ വിശ്വാസിയാണ് എന്നൊക്കെ പറയാം. പക്ഷേ, ഇത് അതല്ല, തലസ്ഥാനത്ത ജനവിധി തേടുന്ന ഇടതുപക്ഷ ലോക്‌സഭാ സ്ഥാനാർത്ഥി സി ദിവാകരൻ കൂപ്പു കൈകളോടെ നിൽക്കുന്നു. കൂടെയുണ്ട് കൈതൊഴാൻ മടിക്കുന്നെങ്കിലും മനസ്സുനിറയെ തുളുമ്പുന്ന ഭക്തി മുഖത്ത് ആവാഹിച്ച് സാക്ഷാൽ കടകംപള്ളി.

എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നത്. ഒന്നുമല്ലെങ്കിൽ ദേവസ്വം മന്ത്രിയല്ലേ? ഈശ്വരവിശ്വാസവും രാഷ്ട്രീയ വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടൽ ആ മുഖത്ത് കാണാം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശരീരഭാഷ പറയുന്നതെന്താണ്. അതായത് ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കടകംപള്ളിയാകുന്നതിനും മുമ്പ്, വെറും സുരേന്ദ്രനായിരുന്ന കാലത്ത് ഉറപ്പായും കരിക്കകം ദേവീക്ഷേത്രമുറ്റത്ത് എത്തിയിട്ടുണ്ട്.

ദേവിയെ തൊഴുതിട്ടുമുണ്ട് ഇത് നാട്ടുകാരുടെ സാക്ഷ്യം. കരിക്കകവും സമീപ പ്രദേശങ്ങളും തിരുവനന്തപുരം കോർപ്പറേഷനിൽ ചേർക്കുന്നതിനു മുമ്പ് അത് കടകംപള്ളി പഞ്ചായത്തിലായിരുന്നു. കടകംപള്ളിയും കുമ്മനവും സി ദിവാകരനും ഒരൊറ്റ വീഡിയോടിയിൽ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ തെളിയുന്നത് ഉള്ളിന്റെ ഉള്ളിൽ ദേവിയെ നമിക്കുന്ന കടകംപള്ളി, ദീപാരാധനയുടെ മണിനാദം കേൾക്കുന്ന കടകംപള്ളിയുടെ നെഞ്ചിടിപ്പ് നമുക്ക് കേൾക്കാനാകും. അറിയാതെ കടകംപള്ളിയുടെ കയ്യുകൾ നെഞ്ചിലേക്ക് ഉയരുന്നു. ആരെ ബോധിപ്പിക്കാനാണ് നിങ്ങൾ ഇങ്ങനെ പാടുപെടുന്നത്. നിങ്ങളുടെ ഉള്ളിലെ വിശ്വാസത്തെ ആർക്കുമുന്നിലാണ് അടിയറവയ്ക്കുന്നത്.

തിരുവനന്തപുരം ലോക്സഭാ സ്ഥാനാർത്ഥിയായ സിപിഎമ്മിലെ സി ദിവാകരനും എൻഡിഎയുടെ തിരുവനന്തപുരത്തെ നിയുക്ത സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരനും കടകംപള്ളിയുടെ ഇരുവശത്തുമുണ്ടായിരുന്നു. അവർ രണ്ടുപേരും ഉള്ളിലെ വികാരം അതേപോലെതന്നെ പുറത്തും പ്രകടിപ്പിക്കുന്നുണ്ട് അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. കടകംപള്ളിക്ക് അതില്ല. ആരെയോ ഭയന്നാണ് ദീപാരാധന സമയത്ത് അറിയാതെ ഉയർന്ന കൈകൾ അദ്ദേഹം താഴ്‌ത്തിയത്.

ആ മുഖത്ത് പ്രകടമാകുന്ന അസ്വസ്ഥത എന്താണ് പറയുന്നത്. ഫെയ്ബുക്കിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് വിശ്വാസമില്ലാത്തയാൾ എന്തിന് ആ വകുപ്പ് ഏറ്റെടുക്കണം എന്നും ക്ഷേത്രസന്ദർശനം വോട്ടുപിടിക്കാനുമാണെന്നാണ്. എന്നാൽ ഭക്തിയില്ലെന്നാരു പറഞ്ഞു, കടക്ക് പുറത്ത് എന്ന് പറയുന്ന ഒരാളെ പേടിച്ചാണ് പാവം തൊഴാതെ നിൽക്കകുന്നത് എന്ന് കമന്റുകൾ പ്രത്യക്ഷപ്പപെട്ടു. ദീപാരാധന സമയത്ത് തൊഴുതു നിൽക്കുന്ന സി ദിവാകരന്റെ കൈകൾ താഴ്‌ത്തിക്കാൻ ശ്രമിക്കുന്നു എന്ന് ചിലർ വീഡിയോ കണ്ടശേഷം അഭിപ്രായപ്പെടുന്നു.

എന്നാൽ തനിക്ക് കൈ ഉയർത്തി തൊഴാനാവാത്ത വേദനകാരണം ദിവാകരന്റെ കൈകളിലേക്ക് അഭയം പ്രാപിക്കുന്ന കടകംപള്ളിയെ അല്ലേ നമുക്ക് കാണാൻ കഴിയുന്നത്. പണ്ട് രാജഭരണകാലത്ത് കുറ്റം തെളിയിക്കാൻ കൊണ്ടുവരുന്ന ഇടമായിരുന്നു കരിക്കകം ക്ഷേത്രം. സത്യം തെളിയിക്കാനുള്ള ഇടം. കരിക്കകത്തമ്മയുടെ മുന്നിൽ ആർക്കും കള്ളം പറയാൻ സാധിക്കുമായിരുന്നില്ല. ദൈവം എന്നത് അന്ധ വിശ്വാസമാണെന്ന് വാദിക്കാമെങ്കിലും അതിൽ നല്ലവശമുണ്ടെങ്കിൽ അത് സ്വീകരിക്കുന്നതിന് എന്തിനാണ് മടിക്കുന്നത്. ഭൗതികവാദത്തിലധിഷ്ഠിതമായ കമ്മ്യൂണിസ്റ്റാണെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരനായാൽപ്പോരെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP