Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോം ഗാർഡ് കൈകാണിച്ചപ്പോൾ വാഹനം നിർത്തിയില്ല; കാൻസർ രോഗിയായ ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂര മർദനം; സ്റ്റേഷനിൽ എത്തിച്ച് വിലങ്ങുവച്ച് മർദ്ദിച്ചത് വാഹനം നിർത്തിയില്ലെന്ന് ആരോപിച്ച്; മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രാജേഷിന്റെ തോളെല്ലിന്റെ കുഴ തെറ്റി; ദേഹമാസകലം ചതവുകളും; രാജേഷിനെ മർദിച്ചിട്ടില്ലെന്നും സ്വയം പരിക്കേൽപ്പിച്ചതെന്നും പൊലീസ്

ഹോം ഗാർഡ് കൈകാണിച്ചപ്പോൾ വാഹനം നിർത്തിയില്ല; കാൻസർ രോഗിയായ ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂര മർദനം; സ്റ്റേഷനിൽ എത്തിച്ച് വിലങ്ങുവച്ച് മർദ്ദിച്ചത് വാഹനം നിർത്തിയില്ലെന്ന് ആരോപിച്ച്; മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രാജേഷിന്റെ തോളെല്ലിന്റെ കുഴ തെറ്റി; ദേഹമാസകലം ചതവുകളും; രാജേഷിനെ മർദിച്ചിട്ടില്ലെന്നും സ്വയം പരിക്കേൽപ്പിച്ചതെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

അഞ്ചൽ: ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ വാഹനപരിശോധനയ്ക്കിടെയാണ് അഞ്ചൽ സ്വദേശി രാജേഷിനെ പൊലീസ് ക്രൂരമായി മർദിച്ചത്.കൊല്ലത്ത് കാൻസർ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. അഞ്ചലിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ ഓട്ടോ നിർത്തിയില്ലെന്നാരോപിച്ചാണ് മർദ്ദനം. അഞ്ചൽ കരുകോൺ സ്വദേശിയായ രാജേഷിനാണ് മർദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മർദ്ദനത്തിൽ രാജേഷിന്റെ തോളെല്ലിന് ഗുരുതരമായി പരിക്കേറ്റു. മേലാകെ ചതവുകളുണ്ട്.

വാഹനം നിർത്താതെ പോയെന്ന് ആരോപിച്ചായിരുന്നു മർദനം. വാഹന പരിശോധനയ്ക്കിടെ ഹോംഗാർഡ് ഓട്ടോയ്ക്ക് കൈകാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് ഹോംഗാർഡ് ഓട്ടോയിലേക്ക് ചാടിക്കയറി ബലം പ്രയോഗിച്ച് താക്കോൽ എടുത്തുകൊണ്ടു പോവുകയായിരുന്നു. തുടർന്ന് മറ്റൊരു പൊലീസുകാരനും ഹോംഗാർഡും ചേർന്ന് ഓട്ടോയിൽ കയറി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയ രാജേഷിനെ പൊലീസ് വിലങ്ങുവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

ദേഹമാസകലം മർദിച്ചതിന്റെ പാടുകളോടെ തോളെല്ലിന്റെ കുഴ തെറ്റിപ്പോയ അവസ്ഥയിലായിരുന്നു രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് വാഹനത്തിന് കൈകാണിച്ചത് കണ്ടിരുന്നില്ലെന്നാണ് രാജേഷ് പറയുന്നത്.അതേസമയം, രാജേഷ് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്നും വാഹനത്തിന് കൈകാണിച്ചപ്പോൾ നിർത്താൻ തയ്യാറാകാതെ ഹോംഗാർഡിനെ അക്രമിക്കുകയും പൊലീസിനു നേരെ വാഹനം കൊണ്ട് ഇടിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിലെത്തിച്ചെങ്കിലും മർദിച്ചിട്ടില്ലെന്നും രാജേഷ് സ്വന്തം ശരീരം പൊലീസ് സ്റ്റേഷന്റെ ഭിത്തിയിലിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

ആശുപത്രിയിലെ ചികിത്സകൾക്ക് ശേഷം അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ലെന്നും രാജേഷ് പറഞ്ഞു. സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ശേഷമാണ് മുതിർന്ന ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുന്നത്. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി രാജേഷ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP