Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാനറാ ബാങ്കിന് ബ്രിട്ടനിൽ കൂറ്റൻ പിഴ; കള്ളപ്പണ ഇടപാട് നടന്നെന്നു സൂചന; ബാങ്ക് ബ്രിട്ടീഷ് നിയമ ലംഘനം നടത്തിയെന്ന് എഫ്‌സിഎ; യുകെയിലെ മറ്റു ഇന്ത്യൻ ബാങ്കുകളും നിരീക്ഷണത്തിലായേക്കും: സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടാൻ മറ്റൊരു വിഷയം കൂടിയായി

കാനറാ ബാങ്കിന് ബ്രിട്ടനിൽ കൂറ്റൻ പിഴ; കള്ളപ്പണ ഇടപാട് നടന്നെന്നു സൂചന; ബാങ്ക് ബ്രിട്ടീഷ് നിയമ ലംഘനം നടത്തിയെന്ന് എഫ്‌സിഎ; യുകെയിലെ മറ്റു ഇന്ത്യൻ ബാങ്കുകളും നിരീക്ഷണത്തിലായേക്കും: സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടാൻ മറ്റൊരു വിഷയം കൂടിയായി

പ്രത്യേക ലേഖകൻ

ലണ്ടൻ: ഇന്ത്യയുടെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായ കാനറാ ബാങ്കിന് യുകെയിലെ നിയമ വ്യവസ്ഥകൾ ലംഘിച്ചു പ്രവർത്തിച്ചതിനു കൂറ്റൻ പിഴ. അനധികൃത പണമിടപാട് നടന്നെന്നു ബോധ്യമായതിനെ തുടർന്ന് എട്ട് കോടിക്ക് മേൽ തുകയാണ് ഫിനാഷ്യൽ കണ്ടക്ട് അഥോറിറ്റി പിഴയിട്ടിരിക്കുന്നത്. ഇതോടെ യുകെയിൽ പ്രവർത്തിക്കുന്ന മറ്റു ഇന്ത്യൻ ബാങ്കുകളും നോട്ടപ്പുള്ളിയാകാൻ സാധ്യതയേറി. വിജയ് മല്യ വിഷയത്തിലും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിസ തടഞ്ഞതിലും ഏറ്റുമുട്ടുന്ന ഇരു സർക്കാരുകൾക്കിടയിൽ കല്ല് കടിക്ക് മറ്റൊരു വിഷയം കൂടി ആയിരിക്കുകയാണ് കാനറാ ബാങ്കിന് എതിരായ നടപടി. ബാങ്കിന് എതിരെ നടന്ന അന്വേഷണത്തിൽ തൃപ്തികരമായ മറുപടി നൽകാൻ പരാജയപെട്ടതോടെടെയാണ് കർക്കശ നടപടി ഉണ്ടായിരിക്കുന്നതെന്നു വ്യക്തം. ബാങ്കിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ 8,1040248 രൂപയാണ് പിഴ നൽകിയിരിക്കുന്നത്.

പിഴ മാത്രമല്ല, അടുത്ത അഞ്ചു മാസത്തേക്ക് നിക്ഷേപങ്ങൾ സ്വീകരിക്കരുത് എന്ന വ്യവസ്ഥയും ബാങ്ക് പാലിക്കണം. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ് ബാങ്കിന് സൃഷ്ടിക്കുക. ബാങ്കിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിൽ വളരെ ശക്തമായ പ്രത്യാഘാതം ഈ നടപടി സൃഷ്ടിക്കുമെന്നുറപ്പാണ്. ആന്റി മണി ലോണ്ടറിങ് വ്യവസ്ഥകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു എന്ന ആക്ഷേപമാണ് ബാങ്ക് നേരിട്ടത്. തങ്ങളുടെ നിലപാട് വിശദമാക്കാൻ ബാങ്കിന് കഴിഞ്ഞില്ല എന്നതാണ് എഫ്‌സിഎയുടെ ശക്തമായ നടപടി തെളിയിച്ചിരിക്കുന്നത്. ബാങ്കിന്റെ എല്ലാത്തരം പ്രവർത്തനത്തിലും പാളിച്ച പറ്റി എന്നാണ് എഫ്‌സിഎ കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ ടോപ് ലെവൽ മാനേജ്‌മെന്റിനും വീഴ്ച ഉണ്ടായതും കനത്ത പിഴ ക്ഷണിച്ചു വരുത്താൻ കാരണമായി എന്ന് വിലയിരുത്തപ്പെടുകയാണ്.

ബ്രിട്ടനിലെ നിയമ വ്യവസ്ഥ വേണ്ട വിധം മനസ്സിലാക്കുന്നതിൽ ബാങ്ക് പരാജയമായി എന്നാണ് എഫ്‌സിഎ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ആറു വർഷമായി നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കാനും നടപ്പിലാക്കുന്നതിലും ബാങ്കിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായി എന്നതാണ് എഫ്‌സിഎ ഗൗരവമായി കാണുന്നത്. മണി ലോണ്ടറിങ് തടയുന്നതിൽ കാനറാ ബാങ്ക് പരാജയമായി എന്നാണ് എഫ്‌സിഎ നിരീക്ഷണം എന്നും എഫ്‌സിഎ ഹെഡ് ഓഫ് മാർക്കറ്റ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് മാർക്ക് സ്റ്റുവാർഡ് വ്യക്തമാക്കി. ബാങ്കിന്റെ ഇന്ത്യൻ പ്രതിനിധികൾ ബ്രിട്ടീഷ് നിയമം വേണ്ട വിധം മനസിലാക്കാതെയാണ് പ്രവർത്തിച്ചതെന്നും ഇതിൽ മാറ്റം വരുത്താൻ എഫ്‌സിഎ സമയം നൽകിയിട്ടും അതിനോട് പ്രതികരിക്കുവാൻ ബാങ്ക് ഹെഡ് ഓഫിസ് പോലും തയാറാകാതിരുന്നതുമാണ് കടുത്ത നടപടിയിലേക്കു നീങ്ങാൻ കാരണം. ഇതുകൊണ്ടു കൂടിയാണ് ടോപ് ലെവൽ മാനേജ്‌മെന്റിന് പരാജയമുണ്ടായി എന്ന് എഫ്‌സിഎ വിലയിരുത്താൻ കാരണമായത്.

അതേ സമയം എഫ്‌സിഎ മുന്നറിയിപ്പുകളിൽ കാനറാ ബാങ്ക് ഉചിതമായ നടപടികൾ കൈക്കൊണ്ടിരിക്കുക ആണെന്ന് കാനറാ ബാങ്ക് ഹെഡ് ഓഫ് കംപ്ലൈൻസ് കൃഷ്ണ കാന്ത് വെളിപ്പെടുത്തി. ബാങ്കിന്റെ പ്രവർത്തനം വിലയിരുത്താൻ 2012 നവംബറിലും 2013 മാർച്ചിലും ബ്രിട്ടീഷ് ധനകാര്യ വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ മാറ്റം വരുത്താൻ ബാങ്കിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ രണ്ടു വർഷം കഴിഞ്ഞു 2015 ഏപ്രിലിൽ നടത്തിയ പരിശോധനയിലും ക്രമക്കേടുകൾ തുടരുന്നത് കണ്ടെത്തി. ബ്രിട്ടനിലെ ധന വിനിയോഗ നിയമയത്തെ നോക്കുകുത്തിയാക്കാൻ അനുവദിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് തുടർന്ന് എഫ്‌സിഎ സ്വീകരിച്ചത്. തുടർന്ന് അതേ വർഷം സെപ്റ്റംബറിൽ കൂടുതൽ പരിചയ സമ്പന്നരായ ജീവനക്കാരെ നിയമിച്ചു ബാങ്കിനെ പരാതികളിൽ നിന്നും രക്ഷിക്കുവാൻ ഉള്ള ശ്രമങ്ങളും എഫ്‌സിഎ നടത്തിയിരുന്നു.

ഇതേ തുടർന്ന് 2016 ജനുവരിയിൽ തയ്യാറാക്കപ്പെട്ട റിപ്പോർട്ടിൽ കാനറാ ബാങ്ക് ക്രമക്കേടുകൾ തടയുന്നതിൽ പരാജയമായി മാറും എന്ന മുന്നറിയിപ്പാണ് ലഭ്യമായത്. അസാധാരണ ഇടപാടുകൾ ബാങ്കിൽ നടക്കുന്നതായി സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും ഇത് ക്രമക്കേടിലേക്കു നീങ്ങും എന്ന മുന്നറിയിപ്പും എഫ്‌സിഎക്കു ലഭിച്ചു. യുകെയിലെ ബാങ്കിങ് വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയമായി കാനറാ ബാങ്ക് ഇത്തരത്തിൽ മുന്നോട്ടു പോകുന്നത് അനുവാദിക്കാനാകില്ല എന്ന നിലപാടാണ് തുടർന്ന് എഫ്‌സിഎ സ്വീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP