Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

സി.കൃഷ്ണകുമാർ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്; മാനസികമായും ശാരീരികമായും പീഡിപ്പികുന്നു; പാർട്ടിയും കൈവിട്ടു; സ്ഥാനാർത്ഥിയായ മകൾക്കെതിരെ രംഗത്തിറങ്ങുമെന്ന് മാതാവ്; ബിജെപി സംസ്ഥാന നേതാവ് സി. കൃഷ്ണകുമാറിനെതിരെ പുതിയ വിവാദം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ സി കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയുടെ കുടുംബം. സി.കൃഷ്ണകുമാർ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും പരാതിപ്പെട്ട് ഭാര്യയുടെ സഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയും വാർത്താസമ്മേളനം നടത്തി.

ഇതുവരെ മൂടിവെച്ച കാര്യങ്ങൾ പുറത്തുപറയാൻ നിർബന്ധിതമായത് ബിജെപിയും തങ്ങളെ കൈവിട്ടതുകൊണ്ടാണ്. സ്വന്തം വീട്ടിൽ തന്നെ അഴിമതിക്ക് തുടക്കമിട്ടയാളാണ് കൃഷ്ണകുമാർ, ആ മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18-ാം വാർഡിൽ സ്ഥാനാർത്ഥിയായതെന്നും സികെ വിജയകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.

അമ്മയുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാർ തട്ടിയെടുത്തെന്ന് സിനി സേതുമാധവൻ പറഞ്ഞു. അത് ചോദ്യം ചെയ്തപ്പോൾ തന്നെ ഭീഷണിപ്പെടുത്തി. തന്റെ അച്ഛനും കൃഷ്ണകുമാറിന്റെ ഭാര്യാപിതാവുമായ സേതുമാധവൻ അസുഖബാധിതനായി കിടന്നപ്പോൾ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചു. ഏഴ് വർഷമായി നിരന്തരം പീഡനം തുടരുകയാണ്. നാട്ടുകാർക്ക് മുന്നിൽ വെച്ച് കൃഷ്ണകുമാർ തന്നെ കൂരമായി മർദ്ദിച്ചു.

വിഷയം അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റിനോട് പറഞ്ഞപ്പോൾ കുടുംബപ്രശ്നങ്ങൾ പാർട്ടിയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന് തിരിച്ചുചോദിച്ചു. കൃഷ്ണകുമാർ ദ്രോഹിക്കുകയാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിനോടും ആർഎസ്എസ് നേതാവ് സുഭാഷ് ജിയോടും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് സിനി കൂട്ടിച്ചേർത്തു.

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP