Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സെമിനാരികളുടെയും ആശ്രമങ്ങളുടെയും വാതിൽ തുറന്നതായി കപ്പൂച്ചിൻ സന്യാസ സമൂഹം; വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള കപ്പൂച്ചിൻ ആശ്രമങ്ങളിലും സെമിനാരികളിലും ദുരിത ബാധിതർക്കോ രക്ഷാപ്രവർത്തകർക്കോ അന്തിയുറങ്ങാം; കുർബാനയും പ്രാർത്ഥനയും മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വോളണ്ടിയർമാരായി വൈദികരും: കത്തോലിക്കാ സഭയ്ക്ക് അഭിമാനമായി ഒരു വൈദിക സമൂഹത്തിന്റെ ഇടപെടൽ

ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സെമിനാരികളുടെയും ആശ്രമങ്ങളുടെയും വാതിൽ തുറന്നതായി കപ്പൂച്ചിൻ സന്യാസ സമൂഹം; വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള കപ്പൂച്ചിൻ ആശ്രമങ്ങളിലും സെമിനാരികളിലും ദുരിത ബാധിതർക്കോ രക്ഷാപ്രവർത്തകർക്കോ അന്തിയുറങ്ങാം; കുർബാനയും പ്രാർത്ഥനയും മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വോളണ്ടിയർമാരായി വൈദികരും: കത്തോലിക്കാ സഭയ്ക്ക് അഭിമാനമായി ഒരു വൈദിക സമൂഹത്തിന്റെ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം സമാനതകളില്ലാത്ത ദുരിതത്തെയാണ് അഭിമുഖീകരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ഭവനരഹിതരായി പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അവസ്ഥയാണ്. ഈ ദുരന്തത്തെ നേരിടാൻ കേരളം ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. പലരും ദുരിതത്തിൽ അകപ്പെട്ടവർക്ക് താമസിക്കാൻ അവസരം ഒരുക്കിക്കൊണ്ട് രംഗത്തുണ്ട്. ജാതിമത ചിന്തകൾക്കെല്ലാം അതീതമായാണ് ഇവർ സഹായ ഹസ്തങ്ങൾ ഒരുക്കുന്നത്. ഇതിനിടെ കേരളത്തിലെ കത്തോലിക്കാ സമൂഹത്തിൽ ചെറിയൊരു വിഭാഗം മാത്രമുള്ള മദ്ധ്യകേരള കപ്പൂച്ചിൻ സന്യാസസമൂഹം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പുതുമാതൃക തീർത്തു. കപ്പൂച്ചിൻ സന്യാസ സമൂഹത്തിലെ എല്ലാ ആശ്രമങ്ങളും റിലീഫ് ക്യാമ്പുകൾക്കായി തുറന്നു കൊടുത്താണ് കത്തോലിക്കാ സഭയ്ക്ക് മുഴുവൻ കപ്പൂച്ചിൻ സമൂഹം മാതൃകയായത്.

റെസ്‌ക്യു മിഷനിലോ റിലീഫ് വർക്കിലോ ഏർപ്പെട്ടിരിക്കുന്ന ആർക്കും ഈ ആശ്രമങ്ങൾ അവയുടെ എല്ലാ സൗകര്യങ്ങളോടും കൂടെ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കാമെന്ന് സന്യാസ സമൂഹത്തിൽ ഒരാളായ ജിജോ അച്ചൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം കപ്പൂച്ചിൻ വിഭാഗതത്തിൽ ചാലക്കുടിയിലുള്ള ആശ്രമങ്ങൾ വെള്ളത്തിനടിയിലാണ്. എങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം ദുരിതത്തിൽ പെട്ടവർക്ക് ആശ്വാസമേകാൻ സ്വന്തം ആശ്രമം തുറത്തു കൊടുത്ത് പുതുമാതൃക തീർക്കുകയാണ് കപ്പൂച്ചിൻ വിഭാഗക്കാർ.

മൂവാറ്റുപുഴ മുതൽ തിരുവനന്തപുരം വരെയുള്ള കപ്പൂച്ചിൻ ആശ്രമങ്ങളിൽ എത്തിയാൽ രക്ഷാപ്രവർത്തകർക്കും പ്രളയദുരിതം അനുഭവിക്കുന്നവർക്കും അന്തിയുറങ്ങാൻ അവസരം ലഭിക്കും. കേരളം അതീവ ദുരിതത്തിൽ കഴിയുന്ന വേളയിൽ കുർബാനയും പ്രാർ്ത്ഥനയും മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങിൾ വോളണ്ടിയർമാരായി വൈദികരും രംഗത്തുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ ക്രൈസ്തവ പള്ളികൾ ഇതിനോടകം തന്നെ ദുരിതാശ്വാസ ക്യാമ്പായി മാറിക്കഴിഞ്ഞു. എസ്എൻഡിപി, എൻഎസ്എസിന് കീഴിലുള്ള ഹാളുകളും മറ്റും ദുരിതബാധിതർക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

പ്രളയത്തെ തുടർന്ന് രണ്ടായിരത്തി അഞ്ഞൂറോളം പേർ പൂവത്തുശ്ശേരി സെയ്ന്റ്റ് ജോസഫ് പള്ളിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്ക് ആവശ്യമായ ഭക്ഷണവും മറ്റും കിട്ടാത്ത അവസ്ഥയുണ്ട് താനും. വടക്കൻ ജില്ലകളിൽ ദുരിതം ബാധിക്കാത്ത മഹല്ല കമ്മറ്റികളിൽ ഉള്ളവർ ദുരിതബാധിത മേഖലയിൽ സഹായം എത്തിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേരളം ഇന്നേവരെ കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തെ ജാതിമത വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായാണ് കേരളം നേരിടുന്നത്.

ഈ ദുരിതാശ്വാസ പ്രവർത്തനത്തിൽ തങ്ങളാൽ ആവും വിധ സഹായം ചെയ്യുകയാണ് കേരളത്തിലെ വളരെ ന്യൂനപക്ഷമായ കപ്പൂച്ചിൻ സന്യാസ സമൂഹം. ആദ്യം പോസ്റ്റ് ചെയ്യുന്നത് മലബാർ മേഖലയിൽ ഉള്ള ആശ്രമങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളുമാണ്. സന്യാസ സമൂഹം നൽകുന്ന സേവനത്തെ കുറിച്ച് ജിജോ അച്ചൻ അപ്പപ്പോൾ തന്നെ ഫേസ്‌ബുക്കിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഭക്ഷണം ഉപയോഗിക്കേ വിധത്തേ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു:

ജിജോ അച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ക്യാമ്പുകളിൽ ഒക്കെ വളരെ ദയനീയമായ രീതിയിൽ ഭക്ഷണദൗർലഭ്യം നേരിടുന്നു എന്നാണ് ഭക്ഷണം കൊടുക്കാൻ തയ്യാറാണ് എന്ന ഒറ്റ പോസ്റ്റിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. 1000 ചപ്പാത്തിക്ക് വേണ്ടി നിലയ്ക്കാത്ത ഫോൺവിളികൾ ആണ്. എങ്ങനെ സഹായിക്കണം എന്ന് ഒരൂഹവും കിട്ടുന്നില്ല. ഇനി വരും ദിവസങ്ങളിൽ വിശപ്പിന്റെ തീവ്രത കൂടാനേ സാധ്യതയുള്ളൂ. പട്ടണങ്ങൾ ആയിരിക്കും ഗ്രാമങ്ങളേക്കാൾ ഭക്ഷ്യപ്രതിസന്ധി അനുഭവിക്കുന്നത്. ഗ്രാമങ്ങൾ എങ്ങനേയും അതിജീവിക്കും. ഏതാനും നിർദ്ദേശങ്ങൾ വെക്കുന്നു:

1. സാധിക്കുന്നിടത്തോളം സുരക്ഷിതസ്ഥാനത്തുള്ള വലിയ സ്ഥാപനങ്ങളും കൂട്ടായ്മകളും ക്യാമ്പുകൾക്ക് വേണ്ടി വലിയ ഊട്ടുപുരകൾ തുറക്കുക. വലിയ ക്യാന്റീനുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ എന്നിവയുടെ ഊട്ടുപുര ദിവസം മുഴുവൻ ആഹാരം പാകംചെയ്തുവെക്കുക. ഇവർക്ക് ആവശ്യമുള്ള അരിയും മറ്റുആഹാരസാധനങ്ങളും വലിയ കടകൾ, ഹോൾസെയിൽ കടകൾ, സ്റ്റോറുകൾ.... എന്നിവ എത്തിച്ചുകൊടുക്കുക. റെസ്‌ക്യൂ ഓപ്പറേറ്റെഴ്‌സിനെ പാകംചെയ്ത ആഹാരം വിളിച്ച് ഏൽപ്പിക്കുക. പുറമേനിന്ന് ആഹാരപ്പൊതികൾ എത്തുംവരെ ഇങ്ങനെയേ നമുക്ക് പിടിച്ചുനിൽക്കാൻ ആവൂ.
2. ഒരു വ്യാപാരിയും ഈ അവസരത്തിൽ ആഹാരസാധനങ്ങൾ പൂഴ്‌ത്തിവെക്കരുത്. അത് സമൂഹത്തോട് ചെയ്യുന്ന തീർത്താൽ തീരാത്ത പതകമാകും.
3. ഈ ദുരിതകാലം കഴിയുവോളം കേരളത്തിൽ എങ്ങും ആഹാരം ഫ്രീയായിരിക്കണം.
4. ഒരു കുടുംബവും ഒരാഴ്ചയ്ക്കുള്ള ആഹാരസാധനത്തിൽ കൂടുതൽ വാങ്ങിശേഖരിക്കാതിരിക്കുക. നിന്റെ കൂടുതൽ ആഹാരം അപരന്റെ ജീവൻ ആണ്.
5. ഗ്രാമങ്ങൾ പരമാവധി ചന്തകളെ ആശ്രയിക്കാതെ തൊടിയിലെ കപ്പ, വാഴക്കുല, പച്ചക്കറികൾ, ചേമ്പ്, ചേന.... എന്നിവ ഉപയോഗിക്കുക.
ഇങ്ങനെ കാര്യങ്ങൾ മുന്നോട്ടുപോയാൽ വരും ദിവസങ്ങൾ വിശപ്പിന്റേതാവും എന്ന് ഓർക്കുക. വിശപ്പ് നമ്മളെ കീഴടക്കും മുൻപ് നമുക്ക് വിശപ്പിനെ കീഴടക്കാം.

കപ്പൂച്ചിൻ സന്യാസ സമൂഹത്തിന്റെ ആശ്രമങ്ങളും അഡ്രസ് ചുവടേ കൊടുക്കുന്നു:

വയനാട്:

Alverna Ashram Sulthan Bathery
P.B. No. 26
Sulthan Bathery P.O.
Wayanad, Kerala-673 592
Tel: 04936-220415, 224924

Padre Pio Ashram Panamaram
Panamaram P.O.
Wayanad Dt.
Kerala-670 721
Tel: 04935 - 222414
Br Mariadas uruthimattam (Guardian)

കണ്ണൂർ:

Pavanatma Provincialate
Melechovva, P.O. Kannur
Kerala - 670 006
Tel. 0497 - 2725500
Provincial: 0497 - 2725503, 8547575220
Tele / Fax: 0497 - 2725503

Amalagiri Ashram, Edatt
Edatt P.O., Payyannur,
Kannur, Kerala - 670 327
Tel: 0497 - 2805821
Br Vinod Mangattil (Guardian)

Vimalagiri Ashram Pattaram
Pattaram
P.B. No.20, Iritty P. O.
Kannur, Kerala-670 703
Tel: 0490 - 2491941
Vimalagiri Renewal Centre
Tel: 0490 - 2493491, 9745017

Sevasadan Pallikkunnu
Pallikkunnu P. O.
Kannur - 670004
Br Scaria Kalloor (Guardian)

മലപ്പുറം:

Assisi Ashram Vadapuram
Vadapuram P.O.
Malappuram Dt.
Kerala-676 542
Tel: 04931-225457

Snehasadan Arimanal
Arimanal, Kalikavu P.O.
Malappuram Dt. Kerala-676 525

കോഴിക്കോട്:

Media House
Parayanchery
Kuthiravattam P O
Kozhikode 673016
Br Geogy Perumpettikunnel (Guardian)

Shanti Ashram Kundaithode
Kolathara P.O.
Kundaithode
Kozhikode - Kerala-673 655
Tel: 0495-2485709
Br Jose achukunnel (Guardian)

Alphonsa Ashram Parayanchery
St Alphonsa Ashram

Padua Ashram Perambra
Perambra P.O.
Kozhikode, Kerala-673 525
Tel: 0496-2610202
Br Justin Johns Nellikkunnel

കാസർഗോഡ്:

Joseph Ashram Vellarikund
Kooramkundu
Plachikara P.O.
Kasaragod - 671533
Tel: 0467 - 2341462
Br. Thomas kolangayil , (Guardian ) Vellarikundu +919605344757

Br. Vinod, Guardian in Payyannur 9447393114

Br. Paul Kainickal vicar in provincial House +919447259463

Br. Joby Vattamala vicar in Pallikkunnu, Kannur +918547430233

Br Sibi Mattam, Guardian in Bathery +919496219528

Br . Johns, Guardian in Pattaram Iritty +919946927909

Br. Geogy, Guardian in parayanchery +918903544576

Br. Mariadas, Guardian in Panamaram +919496210677

Br. Jose Thachukunnel, Guardian in Kundaithod +919400555599

Br. Bosco, Guardian in Arimalal 9447072047

Br. Shaju Anithottam, Guardian in Vadapuram +919447817505

Br. Justin, Guardian in Perambra +918289853956

തൃശൂർ ടൗണിലോ പരിസരപ്രദേശത്തോ ആരെങ്കിലും സുരക്ഷിതസ്ഥാനത്തേയ്ക്ക് ഇനിയും നീങ്ങാത്തതുണ്ടെങ്കിൽ കാൽവരി കപ്പൂച്ചിൻ ആശ്രമത്തിലേയ്ക്ക് പോവുക.
കാൽവരി ആശ്രമം
പൂത്തോൾ പി. ഒ
പിടഞ്ഞാറേക്കോട്ട - കാൽവരി റോഡ്
കോണ്ടാക്ട്: ബ്ര. ഡേവിസ് വിതേയത്തിൽ
00919946850936

Rev. Br. Guardian & Co.
Calvary Ashram
Poothole P.O., Thrissur
Kerala - 680 004
Fr. Davis Vithayathil
Ph: 8547616400 9946850936

Rev. Br. Guardian & Co.
Nazareth Ashram
Aluva, Ernakulam
Kerala - 683 101
Fr. Francis Christi Vattakuzhy
Ph; 9496640149

Rev. Br. Provincial & Co.
St. Thomas Capuchin Provincialate P.B. No. 66, Aluva
Ernakulam, Kerala - 683 101
Fr. Simon Cheruvathur
Ph; 9645090408

Rev. Br. Guardian & Co.
Assisi Gramashram
Narasimukku, Agali P.O.
Palakkad, Kerala - 678 581
Fr. Nikon Kolattukudy
Ph: 8606671925

Rev. Br. Guardian & Co.
Shanti Ashram
Perumbavoor P.O.
Ernakulam, Kerala - 683 542
Fr. Thomas Choondianical
Ph:9846912249

Rev. Br. Guardian & Co.
San Damiano Ashram
Kurumal, Thalakkotukara P.O.
Thrissur, Kerala - 680 501
Fr. Joy Menachery
Ph:9446688842

Rev. Br. Guardian & Co.
San Joe Capuchin Ashram
Thalapara, Midayikunnu P.O.
Thalayolaparambu
Kerala - 686 605
Fr. Biju Panamkulam
Ph: 9747032644

Rev. Br. Guardian & Co.
Sahrudaya Bhavan
Kaipamangalam Beach
Thrissur, Kerala - 680 681
Fr. Jose ponnor
Ph:9446588046

Rev. Br. Guardian & Co.
Sinai Ashram, Mundur P.O.
Palakkad, Kerala - 678 592
Fr. Raphy Kannanaickal
Ph: 9496544437

Rev. Brother In-Charge
Capuchin Sevanalayam
Pattikara, Palakkad, Kerala
Fr. George Kunnel
Ph: 8075451426

Rev. Br. Guardian & Co.
San Pio Capuchin Ashram
Kadalodu, Rajiv Junction
Vandazhy P.O.
Palakkad- 678 706
Fr. Lotus Malekudy
Ph: 9544614481

Brother in-charge
Assisi Bhavan
Konnakuzhy, Pariyaram
Chalakkudy, Kerala, 680 721
Rev. Br. Francis Edattukaran
Ph:938888930

Rev. Br. Guardian & Co.
St. Francis Ashram
Wadakkanchery RS P.O.
Thrissur- 680 623
Fr. Shinto Parackal
Ph: 8086805993

Rev. Br. Guardian & Co.
Bethlehem Ashram
Elinjipra P.O., Chalakkudy
Thrissur, Kerala - 680 721
Fr. Wilson Kodungookkaran
Ph:9495605665

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP