Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202329Wednesday

സെനറ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 6 മാസം ആയെങ്കിലും ഗവർണറുടെ പ്രതിനിധികളെ ലഭിക്കാത്തതു കൊണ്ട് സിൻഡിക്കറ്റ് രൂപീകരിച്ചില്ല; കോടതി നിരീക്ഷണം കൂട്ടുപിടിച്ച് രാജ്ഭവൻ; കാലിക്കറ്റിലെ സർക്കാർ പട്ടിക വെട്ടി; ബിജെപി നോമിനികൾ സെനറ്റിൽ; ഗവർണ്ണർ രണ്ടും കൽപ്പിച്ച്

സെനറ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 6 മാസം ആയെങ്കിലും ഗവർണറുടെ പ്രതിനിധികളെ ലഭിക്കാത്തതു കൊണ്ട് സിൻഡിക്കറ്റ് രൂപീകരിച്ചില്ല; കോടതി നിരീക്ഷണം കൂട്ടുപിടിച്ച് രാജ്ഭവൻ; കാലിക്കറ്റിലെ സർക്കാർ പട്ടിക വെട്ടി; ബിജെപി നോമിനികൾ സെനറ്റിൽ; ഗവർണ്ണർ രണ്ടും കൽപ്പിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോര് സുപ്രീം കോടതിയിലെത്തിനിൽക്കെ കാലിക്കറ്റ് സർവകലാശാലാ സെനറ്റ് പുനഃസംഘടിപ്പിച്ച നടപടിയിൽ ഹൈക്കോടതി നിലപാട് നിർണ്ണായകമാകും. ഈ വിഷയത്തിലെ കേസ് കോടതിയുടെ പരിഗണനയിലാണ്. സെനറ്റ് ചാൻസലറായ ഗവർണർ സ്വന്തംനിലയ്ക്ക് പുനഃസംഘടിക്കുകയായിരുന്നു. വൈസ് ചാൻസലർ നൽകിയ പട്ടിക അപ്പാടെ തള്ളിയാണിത്. ഈ സാഹചര്യത്തെ ഗൗരവത്തോടെ സർക്കാരം കാണുന്നുണ്ട്. കീഴ് വഴക്കം ലംഘിച്ച സാഹചര്യം ഹൈക്കോടതിയിൽ സർക്കാർ ചർച്ചയാക്കും.

ഗവർണ്ണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ സർക്കാരുമായി ഏറ്റുമുട്ടലിന് പോകുന്നതിനിടെയാണ് കാലിക്കറ്റിലെ ഗവർണ്ണറുടെ തീരുമാനം. അധികാരമാണ് കാലിക്കറ്റിൽ പ്രയോഗിച്ചതെന്നാണ് ഗവർണ്ണറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഈ വിഷയത്തിൽ സർക്കാർ കരുതലോടെയേ പ്രതികരിക്കൂ.

സർവകലാശാലാ നിയമത്തിൽ ചാൻസലറാണ് സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്യേണ്ടത്. എന്നാൽ കീഴ്‌വഴക്കപ്രകാരം വി സി. നൽകുന്ന പട്ടികയാണ് ഗവർണർ അംഗീകരിക്കുക. സർക്കാരിന് താത്പര്യമുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് വി സി. സമർപ്പിച്ചിരുന്നത്. ഇതാണ് ഗവർണ്ണർ വെട്ടിയത്. വി സി. നൽകിയ പട്ടികയിൽ ഗവർണറുടെ തീരുമാനം നീണ്ടതോടെ ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് വന്നു. ഗവർണർ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്ന വിമർശവും കേസിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ടു.

തുടർന്നാണ് ഗവർണർ സ്വന്തം നിലയ്ക്ക് സെനറ്റ് പുനഃസംഘടിപ്പിച്ചത്. 23-ന് കേസ് വീണ്ടും പരിഗണനയ്ക്കുവരുമ്പോൾ സെനറ്റ് പുനഃസംഘടിപ്പിച്ച കാര്യം കോടതിയെ അറിയിക്കാനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകി. 18 അംഗങ്ങളെയാണ് നാമനിർദ്ദേശംചെയ്തത്. ഇതിൽ വിദ്യാർത്ഥി പ്രതിനിധികളായ 4 പേർ ഒഴികെ 14 പേരുടെയും കാര്യത്തിൽ ഗവർണർ സ്വയം വിലയിരുത്തിയ ശേഷമാണ് വ്യക്തികളെ തിരഞ്ഞെടുത്തത്. ഇവരുടെ പട്ടിക കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

ഗവർണറുടെ പ്രതിനിധികളായി നാമനിർദ്ദേശം ചെയ്യേണ്ടവരുടെ പട്ടിക നേരത്തേ വൈസ് ചാൻസലർ രാജ്ഭവനിലേക്ക് അയച്ചിരുന്നു. ചില വ്യക്തികൾ തങ്ങളെക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ബയോഡേറ്റ സഹിതം ഗവർണർക്ക് നൽകി. ചില ക്രിസ്ത്യൻ സംഘടനകൾ, സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി, ബിജെപി അനുകൂല സംഘടനകൾ തുടങ്ങിയവയും സെനറ്റിലേക്ക് ആളുകളെ ശുപാർശ ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഗവർണർ അന്തിമ തീരുമാനം എടുത്തത്.

കാലിക്കറ്റിൽ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായിട്ട് 6 മാസം ആയെങ്കിലും ഗവർണറുടെ പ്രതിനിധികളെ ലഭിക്കാത്തതുകൊണ്ട് സിൻഡിക്കറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല. സർക്കാർ നാമനിർദ്ദേശം ചെയ്ത 6 പേരെ വച്ചാണ് നിലവിൽ സിൻഡിക്കറ്റിന്റെ പ്രവർത്തനം. സെനറ്റിലേക്കുള്ള ഗവർണറുടെ പ്രതിനിധികളെ സർവകലാശാല വിജ്ഞാപനം ചെയ്യുന്നതോടെ സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിനുള്ള തടസ്സം നീങ്ങും.

മുംബൈയിലുള്ള ഗവർണർ ഓൺലൈൻ ആയാണ് സെനറ്റ് അംഗങ്ങളുടെ പട്ടിക അംഗീകരിച്ചത്. ഇത് അപ്പോൾ തന്നെ വിസിക്ക് മെയിൽ ചെയ്തു കൊടുത്തു. ഡൽഹിയിലേക്ക് പോകുന്ന ഗവർണർ 25നു തിരുവനന്തപുരത്ത് തിരികെ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP