Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിവാറുകാരായ അംഗങ്ങളെ തടഞ്ഞത് ഉപരോധത്തിൽ; പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കും മുമ്പേ സെനറ്റ് യോഗം അവസാനിപ്പിച്ച വിസിയും; കാലിക്കറ്റിൽ ഒടുവിൽ എസ് എഫ് ഐ വാക്കുപാലിച്ചു! ഗവർണറുടെ കാലുകത്തൽ ക്ഷീണം സെനറ്റുകാരെ തടഞ്ഞ് തീർത്തപ്പോൾ

പരിവാറുകാരായ അംഗങ്ങളെ തടഞ്ഞത് ഉപരോധത്തിൽ; പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കും മുമ്പേ സെനറ്റ് യോഗം അവസാനിപ്പിച്ച വിസിയും; കാലിക്കറ്റിൽ ഒടുവിൽ എസ് എഫ് ഐ വാക്കുപാലിച്ചു! ഗവർണറുടെ കാലുകത്തൽ ക്ഷീണം സെനറ്റുകാരെ തടഞ്ഞ് തീർത്തപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അംഗങ്ങളെ തടഞ്ഞ എസ്എഫ്‌ഐ പ്രവർത്തകരുടെ നപടി ചർച്ചകളിൽ. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്. ഇവരെ ഗേറ്റിനകത്തേക്ക് എസ്എഫ്‌ഐ പ്രവർത്തകർ കയറ്റി വിട്ടില്ല. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പത്മശ്രീ ജേതാവിന് അടക്കം യോഗത്തിലേക്ക് പ്രവേശിക്കാനായില്ല. ഇതിനിടെ സെനറ്റ് യോഗം അതിവേഗം പിരിയുകയും ചെയ്തു. അജണ്ട ചർച്ച ചെയ്യാതെയാണ് യോഗം പിരിഞ്ഞതെന്ന ആരോപണം യുഡിഎഫ് അംഗങ്ങൾ ഉയർത്തിയിട്ടുണ്ട്.

എസ് എഫ് ഐ കരുതലോടെയാണ് നീങ്ങിയത്. സെനറ്റ് യോഗത്തിൽ പരിവാർ അനുകൂലികൾ പങ്കെടുക്കുന്നില്ലെന്ന് അവർ ഉറപ്പാക്കി. യോഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരെ കടത്തി വിടുകയും ചെയ്തു. കാലിക്കറ്റ് സർവകലാശാല സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്‌ഐ പ്രവർത്തകർ സംഘടച്ചു സെലക്ട് ഹാളിന്റെ കവാടത്തിൽ എസ്എഫ്‌ഐ പ്രവർത്തകർ കുത്തിയിരിന്നു പ്രതിഷേധിച്ചു. പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയ ശേഷം തടഞ്ഞതു കാരണം അകത്തേക്ക് പോകാൻ കഴിയാത്തവർ യോഗ ഹാളിലേക്ക് കയറാമെന്ന പ്രതീക്ഷയിലായിരുന്നു. ഇതും സെനറ്റ് യോഗം അതിവേഗം അവസാനിപ്പിച്ചതിലൂടെ കഴിഞ്ഞു.

കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ കൈയാങ്കളിയും നടന്നു വിസിയെ കൈയേറ്റം ചെയ്യാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചതോടെ അജണ്ടകൾ പാസാക്കി യോഗം വേഗത്തിൽ അവസാനിപ്പിച്ചു. ഡയസിൽ കയറിയ മുസ്ലിം ലീഗ് അംഗങ്ങളാണ് വിസിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. സംശയങ്ങൾ കേൾക്കാൻ പോലും വിസി തയ്യാറായില്ലെന്ന് പി അബ്ദുൾ ഹമീദ് എംഎൽഎ കുറ്റപ്പെടുത്തി. അഞ്ച് അജണ്ടകളാണ് യോഗത്തിൽ ഉണ്ടായിരുന്നത്. അഞ്ച് അജണ്ടകളും പാസാക്കിയാണ് യോഗം അവസാനിപ്പിച്ചത്. വിദ്യാർത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കയ്യടിച്ച് പാസാക്കിയെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങൾ പരാതിപ്പെട്ടു. സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് വേഗത്തിൽ തീരുമാനങ്ങളെടുത്ത് യോഗം അവസാനിപ്പിച്ചതെന്ന് വിസിയും പറയുന്നു. ഇതായാലും ഇതു കാരണം എസ് എഫ് ഐ പ്രഖ്യാപനം നടന്നു.

അജണ്ടകളൊന്നും ചർച്ച ചെയ്തില്ലെന്ന് യുഡിഎഫ് അംഗങ്ങൾ പറയുന്നു. ഇതോടെ വൈസ് ചാൻസലറോട് ഗവർണർ വിശദീകരണം തേടാനുള്ള സാധ്യതയും കൂടി. ഗവർണർ നോമിനേറ്റ് ചെയ്ത 9 സംഘപരിവാർ അംഗങ്ങളെ തടയുമെന്ന് എസ്എഫ്‌ഐ പറഞ്ഞിരുന്നു. ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ് എഫ് ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാർ അനുകൂലിയും കേരളത്തിലെ സർവകലാശാലയിലെ സെനറ്റിൽ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവർണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നതെന്നും എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്‌സൽ പറഞ്ഞിരുന്നു.

ഈ തിരക്കഥയിൽ വിസിയും പങ്കാളിയായോ എന്ന സംശയം പൊതുവിൽ ഉയരുന്നുണ്ട്. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കിയാൽ സെനറ്റ് യോഗത്തിലേക്ക് അംഗങ്ങൾക്ക് കടന്നു ചെല്ലാമായിരുന്നു. ഇതിനുള്ള അവസരം അതിവേഗം യോഗം തീർന്നതിലൂടെ സംഭവിച്ചു. ഇത് രാജ് ഭവൻ ഗൗരവത്തോടെ എടുക്കും. ഏതായാലും സെനറ്റ് യോഗത്തിൽ പരിവാറുകാരെ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞ എസ് എഫ് ഐ ആ പ്രഖ്യാപനത്തിൽ വിജയിക്കുകയാണ്. ഗവർണറെ കാമ്പസിൽ കാലു കുത്തിക്കില്ലെന്ന് പറഞ്ഞത് നടക്കാതെ പോയ ക്ഷീണം ഇതോടെ മാറി.

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ അക്രമസമരത്തിന് ഒത്താശനൽകിയ സർവകലാശാല അധികൃതർക്കെതിരെയും ജീവനക്കാർക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. ബിജെപി അനുകൂല സംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ചത്. ഗവർണറുടെ നിർദ്ദേശപ്രകാരം സർവകലാശാല കാമ്പസിൽ ഉയർത്തിയ ബാനറുകൾ പൊലീസ് നീക്കം ചെയ്തെങ്കിലും പിന്നീട് എസ്എഫ്ഐക്കാർ രാത്രി തന്നെ ചില ബാനറുകൾ പുനഃസ്ഥാപിച്ചു. ഇതിന് സർവ്വകലാശാല ഇലക്ട്രിക്കൽ സെക്ഷനിലെ കോണിയാണ് എസ്എഫ്ഐക്കാർ ഉപയോഗിച്ചത്.

17 ന് രാത്രി 7.21 നാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജ്യോതിഷ് ഇലക്ട്രിക്കൽ സെക്ഷനിൽ നിന്ന് കോണിയെടുത്തത്. രാത്രി 10.48 നാണ് അത് തിരികെയെത്തിച്ചത്. കാലിക്കറ്റ് സർവ്വകലാശാല എൻജിനീയറുടെ സെക്ഷനിൽ നിന്ന് ഫോൺ നിർദ്ദേശപ്രകാരം ഇലക്ട്രിക്കൽ വിഭാഗമാണ് കോണി നൽകിയതെന്നാണ് ആരോപണം. പരീക്ഷാഭവന്റെയും ഹോസ്റ്റലിന്റെയും ഇടയിലുള്ള സ്ഥലങ്ങളിലാണ് ഇതുഉപയോഗിച്ച് രാത്രി എസ്എഫ്ഐക്കാർ ബാനറുകൾ പുനഃസ്ഥാപിച്ചത് എന്നാണ് ആക്ഷേപം.

ശനിയാഴ്ച ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർ ഇഎംഎസ്ചെയർ ഓഫീസ് പരിസരത്ത് തമ്പടിച്ചതും വിവാദമായിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഗവർണർ കോഴിക്കോട് മിഠായിത്തെരുവിലേക്ക് പോകാൻ പുറപ്പെടുന്നതിന് മുമ്പ് ഇഎംഎസ് ചെയർ കെട്ടിടത്തിൽ എത്തി പരിശോധന നടത്തിയിരുന്നു, സർവ്വകലാശാലയിലെ താൽക്കാലിക ജീവനക്കാരായ ചിലർ എസ്എഫ്ഐക്കാരോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തതിനെകുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP