Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടപ്പടിയെ വിറപ്പിക്കുന്ന പുലി കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വീടുകളിലെ വളർത്തു മൃഗങ്ങളെ കൊന്നു; നാട്ടുകാർ ഭീതിയിലായതോടെ പുലിയെ പിടിക്കാൻ കൂടു സ്ഥാപിച്ചു വനംവകുപ്പ്; കാട്ടാനയും മലമ്പാമ്പും രാജവെമ്പാലയും വിറപ്പിച്ച നാട് ഇപ്പോൾ പുലിപ്പേടിയിൽ

കോട്ടപ്പടിയെ വിറപ്പിക്കുന്ന പുലി കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വീടുകളിലെ വളർത്തു മൃഗങ്ങളെ കൊന്നു; നാട്ടുകാർ ഭീതിയിലായതോടെ പുലിയെ പിടിക്കാൻ കൂടു സ്ഥാപിച്ചു വനംവകുപ്പ്; കാട്ടാനയും മലമ്പാമ്പും രാജവെമ്പാലയും വിറപ്പിച്ച നാട് ഇപ്പോൾ പുലിപ്പേടിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പുലി ഭീതി വ്യാപകമായ സാഹചര്യത്തിൽ കോതമംഗലം കോട്ടപ്പടി പ്ലാ മുടിയിൽ വനംവകുപ്പ് കൂടു സ്ഥാപിച്ചു. ആന്റണി ജോൺ എം എൽ എ ,പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്. പ്ലാമുടിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളർത്തു മൃഗങ്ങളെ അജ്ഞാതജീവി കൊന്നൊടുക്കുയാണ്.

ഇതിനകം രണ്ടുവട്ടം പുലിയെത്തിയെന്നാണ് നാട്ടുകാർ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇത് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഈ പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിച്ച്, നിരീക്ഷണം നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്. അതോടൊപ്പം തന്നെ രാത്രികാലങ്ങളിൽ പ്രത്യേക സ്‌ക്വാഡിന്റെ പെട്രോളിംങ്ങ് ശക്തമാക്കിയിട്ടുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വീടുകളിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്നിരുന്നു. രാത്രി 11.30 തോടെ ജനവാസ മേഖലയിൽ പ്രത്യക്ഷപ്പെട്ട പുലി പാതയോരത്ത് വീട്ടിലെ മുറ്റത്ത് കെട്ടിയിട്ടിരുന്ന നായെ കടിച്ചു കൊന്നിരുന്നു. സമീപവാസികൾ കൂട്ടംചേർന്ന് ഒച്ചവച്ചപ്പോൾ പുലി ഇരുളിലേയ്ക്ക് ഓടി മറയുകയായിരുന്നെന്നാണ് നാട്ടുകാർ വെളിപ്പെടുത്തിയിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് ഈ ഭാഗത്ത് പുലിയെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഏതാണ്ട് ഒരാഴ്ച മുമ്പ് ഈ ഭാഗത്ത് പ്രത്യക്ഷപ്പെട്ട പുലി നിരവധി കോഴികളെ ഭക്ഷണമാക്കിയിരുന്നു. അന്നും നാട്ടുകാർ കൂട്ടം ചേർന്ന് ഒച്ചവച്ച് ഓടിക്കുകയായിരുന്നു. നിലവിൽ പ്രദേശത്ത് കാട്ടാന കൂട്ടത്തിന്റെ ശല്യം വ്യാപകമാണ്. മലമ്പാമ്പും രാജവെമ്പാലയും അടുത്ത കാലത്ത് പലവട്ടം ഇവിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെയാണ് ഇപ്പോൾ അടിക്കടി പുലി എത്തുന്നത്.

ആനക്കൂട്ടത്തെ തുരത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രിയിൽ പല സ്ഥലത്തും കാവലിരിക്കാറുണ്ട്. പുലിയുടെ ഇടവിട്ടുള്ള വരവ് ഇത്തരത്തിൽ കാവലിരിക്കുന്നവരെയും ഭീതിയിലാഴ്തിയിരിക്കുകയാണ്. സ്ഥിതിഗതികൾ ഏറെഭീതി ജനകമാണെന്നും വന്യമൃഗ ശല്യത്തിൽ നിന്നും രക്ഷിക്കാൻ നടപടി വേണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP