Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡിജിപിയുടെ പേരിലുള്ള കെഎൽ 1 സിഎൽ 9663 ജീപ് കോമ്പസിൽ പാഞ്ഞുപോകുന്നത് തെറ്റാണെന്നോ! വകുപ്പുകളുടെ മേധാവിയായ താൻ പൊലീസിന്റെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ചീഫ് സെക്രട്ടറി; സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ വ്യവസ്ഥാപിത നടപടിക്രമങ്ങൾ സ്വീകരിക്കും; സഭയുടെ മേശപ്പുറത്ത് വയ്ക്കും മുമ്പ് റിപ്പോർട്ട് പുറത്തായതിൽ സംശയമെന്നും ടോം ജോസ്; സർക്കാർ തന്ത്രപരമായ മൗനത്തിലാണ്ടിരിക്കുമ്പോൾ വെടിയുണ്ട കാണാതായത് യുഡിഎഫ് കാലത്തെന്ന് ആശ്വസിച്ച് സിപിഎമ്മും

ഡിജിപിയുടെ പേരിലുള്ള കെഎൽ 1 സിഎൽ 9663 ജീപ് കോമ്പസിൽ പാഞ്ഞുപോകുന്നത് തെറ്റാണെന്നോ! വകുപ്പുകളുടെ മേധാവിയായ താൻ പൊലീസിന്റെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ചീഫ് സെക്രട്ടറി; സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ വ്യവസ്ഥാപിത നടപടിക്രമങ്ങൾ സ്വീകരിക്കും; സഭയുടെ മേശപ്പുറത്ത് വയ്ക്കും മുമ്പ് റിപ്പോർട്ട് പുറത്തായതിൽ സംശയമെന്നും ടോം ജോസ്; സർക്കാർ തന്ത്രപരമായ മൗനത്തിലാണ്ടിരിക്കുമ്പോൾ വെടിയുണ്ട കാണാതായത് യുഡിഎഫ് കാലത്തെന്ന് ആശ്വസിച്ച് സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് വിവാദത്തിൽ മുഖ്യമന്ത്രിയടക്കം സർക്കാർ തന്ത്രപരമായ മൗനം പാലിക്കുന്നതിനിടെ, ചീഫ് സെക്രട്ടറി വാർത്താക്കുറിപ്പുമായി എത്തി. ഒപ്പം, വെടിയുണ്ട പോയത് യുഡിഎഫ് കാലത്താണെന്നും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് മാത്രമാണ് തങ്ങളുടെ കാലത്തേതെന്നും ഉള്ള വിശദീകരണവുമായി സിപിഎമ്മും എത്തി. ചീഫ് സെക്രട്ടറിയുടെ വാർത്താക്കുറിപ്പിൽ തനിക്കെതിരെ ഉയർന്ന ആരോപണത്തിനും മറുപടിയുണ്ട്. പൊലീസ് വകുപ്പിന്റെ പേരിലുള്ള വാഹനം താൻ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയിൽ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇത് നിയമവിരുദ്ധവുമല്ല.

സിഎജി റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമ വിചാരണ ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യമര്യാദകളുടെ ലംഘനമാണെന്നും ടോം ജോസ് പറഞ്ഞു.
സി.എ.ജി റിപ്പോർട്ടിലെ വിശദാംശങ്ങൾ നിയമസഭയിൽ വയ്ക്കുന്നതിനു മുമ്പ് പുറത്തായതായി സംശയം ഉയർന്നിട്ടുണ്ട്. സാധാരണഗതിയിൽ സഭയിൽ വച്ച ശേഷമാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ഉൾപ്പെടെ നൽകുന്നത്. എന്നാൽ ഇത്തവണ അതിനു മുമ്പ് തന്നെ റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തായാതായാണ് സംശയം ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ സിഎജിയെയും മാധ്യമങ്ങളെയും വരെ ചീഫ് സെക്രട്ടറി സംശയത്തിന്റെ നിഴലിൽ നിർത്തുന്നു.

ചീഫ് സെക്രട്ടറിയുടെ വാർത്താക്കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ: വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കും. റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

കേരളത്തിലെ ജനറൽ-സാമൂഹ്യ വിഭാഗങ്ങളെകുറിച്ച് 2018 മാർച്ചിൽ അവസാനിച്ച വർഷം കണക്കാക്കിയുള്ള റിപ്പോർട്ടാണ് (2019ലെ റിപ്പോർട്ട് നമ്പർ 4) ഫെബ്രുവരി 12-ന് നിയമസഭയിൽ സമർപ്പിച്ചത്. നിയമസഭയിൽ അവതരിപ്പിക്കുന്നതോടെയാണ് റിപ്പോർട്ടുകൾ പൊതുരേഖയാവുന്നത്. നിയമസഭാ സാമാജികർ അംഗങ്ങളായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് റിപ്പോർട്ട് പരിശോധിക്കുന്നത്. സിഎജി റിപ്പോർട്ട് ഏപ്രിൽ 2013 മുതൽ മാർച്ച് 2018 വരെ രണ്ടു സർക്കാരുകളുടെ കാലത്തു നടന്ന പ്രവർത്തനങ്ങളെ കുറിച്ചാണ്.

പൊലീസ്, ഭവന നിർമ്മാണ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് റിപ്പോർട്ട് നമ്പർ 4. ഇതിൽ പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ ചിലർ വിവാദമാക്കുന്നത്.

സി.എ.ജി റിപ്പോർട്ടിലെ വിശദാംശങ്ങൾ നിയമസഭയിൽ വയ്ക്കുന്നതിനു മുമ്പ് പുറത്തായതായി സംശയം ഉയർന്നിട്ടുണ്ട്. സാധാരണഗതിയിൽ സഭയിൽ വച്ച ശേഷമാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ഉൾപ്പെടെ നൽകുന്നത്. എന്നാൽ ഇത്തവണ അതിനു മുമ്പ് തന്നെ റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തായാതായാണ് സംശയം ഉയർന്നിരിക്കുന്നത്.

വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി പാർലമെന്റിന്റെയോ നിയമസഭയുടെയോ ശ്രദ്ധയിൽപ്പെടുത്തുകയെന്നത് സി.എ.ജിയുടെ ഭരണഘടനാപരമായ ചുമതലയാണ്. അതേസമയം സിഎജിയുടെ റിപ്പോർട്ടിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ല.

സി.എ.ജി റിപ്പോർട്ടിലില്ലാത്ത വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് തീർത്തും ദൗർഭാഗ്യകരമാണ്. സംസ്ഥാന ചീഫ് സെക്രട്ടറി പൊലീസ് വകുപ്പിന്റെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നുവെന്നത് തെറ്റായ രീതിയിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയിൽ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇത് നിയമവിരുദ്ധവുമല്ല.

സിഎജി റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമ വിചാരണ ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യമര്യാദകളുടെ ലംഘനമാണ്.

കേരള സർക്കാരിന്റെ ഉപഭോക്തൃകാര്യം, സഹകരണം, മത്സ്യബന്ധനം, പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, ഭവന നിർമ്മാണം, തൊഴിൽ നൈപുണ്യം, ജലവിഭവം, പട്ടികജാതി വികസനം, പട്ടികവർഗ വികസനം എന്നിവ ഉൾപ്പെടുന്ന ജനറൽ, സോഷ്യൽ സർവീസുകളിലുള്ള വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ പ്രവർത്തനക്ഷമത ഓഡിറ്റിന്റെയും അനുവർത്തന ഓഡിറ്റിന്റേയും പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് സി.എ.ജി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് തുടർ പരിശോധനയും വിശദീകരണവും ആവശ്യമെങ്കിൽ തിരുത്തൽ നടപടികളും ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

അതേസമയം, പൊലീസിനെതിരായ സിഎജിയുടെ കണ്ടെത്തലുകളെക്കുറിച്ചു തൽക്കാലം രാഷ്ട്രീയമായി പ്രതികരിക്കേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും റിപ്പോർട്ടിലെ വിവരങ്ങൾ നിയമസഭയിലെത്തുന്നതിനു മുൻപു പ്രതിപക്ഷത്തിനു ലഭിച്ചതും രാഷ്ട്രീയപ്രേരിതമാണെന്നു യോഗം വിലയിരുത്തി. വാർത്താസമ്മേളനത്തിലെ എജിയുടെ പ്രതികരണങ്ങളിലും രാഷ്ട്രീയമുണ്ടെന്ന സംശയം പാർട്ടിക്കുണ്ട്. പൊലീസിനെതിരായ സിഎജിയുടെ കണ്ടെത്തലുകൾ യുഡിഎഫ് കാലത്തേതാണെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.

വിഐപികൾക്കായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് ഒഴികെ റിപ്പോർട്ടിലെ കണ്ടെത്തലുകളെല്ലാം യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നടന്നത്. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കേ സിഎജി റിപ്പോർട്ട് സർക്കാരിനെതിരെ ആയുധമാക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ ജാഗ്രത വേണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. രേഖകളുടെ അടിസ്ഥാനത്തിൽ കൃത്യമായ മറുപടി പ്രതിപക്ഷത്തിനും വിമർശകർക്കും സർക്കാർ നൽകും. സിഎജി റിപ്പോർട്ടുകൾക്ക് നിയമസഭയിൽ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയ കാര്യം യോഗം ചർച്ച ചെയ്തു. സിഎജി റിപ്പോർട്ടിന് സർക്കാർ സഭയിൽ മറുപടി പറഞ്ഞശേഷം പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് മാത്രമാണ് ഈ സർക്കാരിന്റെ കാലത്തുണ്ടായതായി സിഎജി റിപ്പോർട്ടിൽ പറയുന്നത്.

വെടിയുണ്ടകൾ കാണാതായതു മുൻ സർക്കാരിന്റെ കാലത്താണ്. 2013 മുതലുള്ള വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് എജി ഓഡിറ്റ് നടത്തിയത്. ബന്ധപ്പെട്ട വകുപ്പുകൾ നൽകിയ വിശദീകരണങ്ങൾ അവഗണിച്ചാണ് സിഎജി പല നിഗമനങ്ങളിലും എത്തിയതെന്ന ആക്ഷേപവും സിപിഎം ഉന്നയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP