Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാത്തിരിപ്പിന് ഒടുവിൽ കായികതാരങ്ങൾക്ക് നീതിയെത്തി; സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായികതാരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം; 35 വർഷത്തിനു ശേഷം പൊലീസിൽ പുതിയ ബറ്റാലിയൻ വരുന്നു; നാനൂറു തസ്തികകൾ സൃഷ്ടിച്ചു; പിഎസ് സി പ്രക്ഷോഭം വിറപ്പിച്ചപ്പോൾ തിരുത്തുമായി പിണറായി

കാത്തിരിപ്പിന് ഒടുവിൽ കായികതാരങ്ങൾക്ക് നീതിയെത്തി; സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായികതാരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം; 35 വർഷത്തിനു ശേഷം പൊലീസിൽ പുതിയ ബറ്റാലിയൻ വരുന്നു; നാനൂറു തസ്തികകൾ സൃഷ്ടിച്ചു; പിഎസ് സി പ്രക്ഷോഭം വിറപ്പിച്ചപ്പോൾ തിരുത്തുമായി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎസ് സി പ്രക്ഷോഭങ്ങളെ കണ്ടില്ലെന്ന് നടിച്ച പിണറായി സർക്കാർ തെരഞ്ഞെടുപ്പു അടുത്തതോടെ സമവായ പാതയിൽ നീങ്ങുന്നു. സമരത്തന്റെ പശ്ചാത്തലത്തിൽ പുതിയ തസ്തികകൾ സൃഷ്ടിച്ചു നിയമനം വേഗത്തിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. 400 അധിക തസ്തികൾ സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായികതാരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.

400 പുതിയ തസ്തികകൾ സൃഷ്ടിക്കാനും സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി ഒരു പുതിയ പൊലീസ് ബറ്റാലിയൻ രൂപവത്കരിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളിലും കാംകോയിലുമാണ് തസ്തികകൾ സൃഷ്ടിക്കുക. മുപ്പത്തിയഞ്ചു വർഷത്തിനു ശേഷം പൊലീസിൽ പുതിയ ബറ്റാലിയൻ ബറ്റാലിയൻ രൂപീകരിക്കും. കെപിആർ എന്ന പേരിലായിരിക്കും ബറ്റാലിയൻ. ഇവിടെ 135 തസ്തികകൾ ഉണ്ടാവും.

ദേശീയ ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയ കായികതാരങ്ങളായ ഇവർ 45 ദിവസമാണ് ഭരണസിരാകേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിച്ചത്. ഒരുഘട്ടത്തിൽ മുടി മുറിച്ചും മൊട്ടയടിച്ചും വരെ കായികതാരങ്ങൾ പ്രതിഷേധിച്ചിരുന്നു.ജോലി വാഗ്ദാനം ചെയ്ത് സർക്കാർ ഉത്തരവിറങ്ങിയിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒന്നരമാസത്തിലേറെ കായികതാരങ്ങൾ സമരം നടത്തിയത്. കേരളം വേദിയായ 2015ലെ ദേശീയ ഗെയിംസിൽ കേരളത്തിനു വേണ്ടി മെഡൽ നേടിയവരാണ് ഇവർ.

സ്വർണം നേടിയവർക്ക് സർക്കാർ വകുപ്പുകളിലും വെള്ളി, വെങ്കല മെഡലുകൾ നേടിയവർക്ക് പൊതുമേഖല സ്ഥാപനങ്ങളിലും ജോലി നൽകുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്.പിന്നീട് പൊതുമേഖല സ്ഥാപനങ്ങളിൽ ഒഴിവില്ലെന്നും അതിനാൽ സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകുമെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ സൂപ്പർ ന്യൂമറി തസ്തികൾ സൃഷ്ടിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വരുന്ന ഒഴിവുകളിലേക്കും തസ്തികളിലേക്കും ഇവരെ നിയമിക്കുമെന്നാണ് മന്ത്രി ഇ പി ജയരാജൻ പിന്നീട് പറഞ്ഞത്.

ഇതും നടക്കാതെ വരികയും സ്പോർട്സ് കൗൺസിലിലും താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുകയും ചെയ്തതോടെയാണ് താരങ്ങൾ സമരത്തിന് ഇറങ്ങിത്തിരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP