Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നീണ്ട ഇടവേളയ്ക്ക് ശേഷം കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി കളക്ടർ ബ്രോ കേരളത്തിലേക്ക്; പ്രശാന്തിനെ ഉൾനാടൻ ജലഗതാഗത കോർപറേഷൻ എം.ഡിയായി നിയമിച്ച് സർക്കാർ ഉത്തരവ്; പത്മകുമാറിനെ നീക്കി സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചും തീരുമാനം; പ്രളയ മേഖലയിലെ ജപ്തികൾ ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടും; നിർണായക മാറ്റങ്ങളും നിയമനങ്ങളുമായി മന്ത്രിസഭ യോഗ തീരുമാനങ്ങൾ

നീണ്ട ഇടവേളയ്ക്ക് ശേഷം കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി കളക്ടർ ബ്രോ കേരളത്തിലേക്ക്; പ്രശാന്തിനെ ഉൾനാടൻ ജലഗതാഗത കോർപറേഷൻ എം.ഡിയായി നിയമിച്ച് സർക്കാർ ഉത്തരവ്; പത്മകുമാറിനെ നീക്കി സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചും തീരുമാനം; പ്രളയ മേഖലയിലെ ജപ്തികൾ ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടും; നിർണായക മാറ്റങ്ങളും നിയമനങ്ങളുമായി മന്ത്രിസഭ യോഗ തീരുമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിർണായകമാറ്റങ്ങളും നിയമനങ്ങളുമായി മന്ത്രിസഭ യോഗം. ഒരു ഇടവേളയ്ക്ക് ശേഷം കളക്ടർ ബ്രോ വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തി. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ എത്തിയ എൻ. പ്രശാന്തിനെ കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി നിയമിക്കാൻ മന്ത്രി സഭ യോഗം തീരുമാനിച്ചു. കോഴിക്കോട് കളക്ടറായി പ്രവർത്തിച്ചകാലത്ത് വലിയ ജനപിന്തുണയും കോഴിക്കോടുകാരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്ത ജനകീയ ഉദ്യോഗസ്ഥനായി അദ്ദേഹം മാറിയിരുന്നു.

കോസ്റ്റൽ പൊലീസ് എ.ഡി.ജി.പി. സുദേഷ് കുമാറിനെ ഗതാഗത കമ്മീഷറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. നിലവിലുള്ള കമ്മീഷണർ കെ. പത്മകുമാറിന് പകരം നിയമന ഉത്തരവ് പ്രത്യേകം നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് കെ പത്മകുമാറിനെ മാറ്റി സർക്കാർ ഉത്തരവ്. പുതിയ ട്രാൻസ്പോർട്ട് കമ്മീഷണറായി കെ സുദേഷ് കുമാറിനെ നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ സുദേഷ് കുമാറിന്റെ മകൾ പൊലീസുകാരനെ മർദ്ദിച്ചത് വലിയ വിവാദമായിരുന്നു. ദാസ്യപ്പണി വിവാദത്തിൽ പദവിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട എഡിജിപി സുദേഷ് കുമാറിന് കോസ്റ്റൽ സുരക്ഷാ എഡിജിപിയായി നിയമിച്ചിരുന്നു

പ്രളയ മേഖലയിലെ ജപ്തി ഒഴിവാക്കണമെന്ന് ബാങ്കുകളോട് സർക്കാർ ആവശ്യപ്പെടും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ ഇത് ആവശ്യപ്പെടും. ഒരുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച സ്ഥലങ്ങളെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുക. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ജപ്തിയിൽനിന്ന് ഒഴിവാക്കണമെന്നും സർക്കാർ ബാങ്കുകളുടെ സമിതിയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്. പ്രളയബാധിത മേഖലയിലെ എല്ലാ വായ്പകൾക്കും ബാങ്കുകൾ ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.


മന്ത്രിസഭായോഗ തീരുമാനങ്ങൾചുവടെ

തെരുവോര കച്ചവടക്കാരുടെ സംരക്ഷണത്തിന് പദ്ധതി

സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ തെരുവോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുന്നതിനും തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനും തയ്യാറാക്കിയ പദ്ധതി വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചു. തെരുവോര കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും കച്ചവട നിയന്ത്രണവും) നിയമം 2014-ലെ 38-ാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

ഈ പദ്ധതിയനുസരിച്ച് ഓരോ നഗര പ്രദേശത്തും തെരുവോര കച്ചവടക്കാർക്കു വേണ്ടി പ്രത്യേക മേഖല കണ്ടെത്തി അവിടെ കച്ചവടത്തിനുള്ള സൗകര്യം അതത് നഗരസഭകൾ ഒരുക്കേണ്ടതാണ്. തെരുവോര കച്ചവടക്കാരുടെ ജീവനോപാധി ഉറപ്പാക്കുക, അവരുടെ കച്ചവടത്തിന് സംരക്ഷണം നൽകുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കച്ചവടക്കാരുടെ ക്ഷേമത്തിനുള്ള വിവിധ നടപടികൾ ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നതാണ്.

നിയമപ്രകാരം രൂപീകരിക്കുന്ന ടൗൺ വെണ്ടിങ് കമ്മിറ്റികൾ യഥാർത്ഥ തെരുവോര കച്ചവടക്കാർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. നഗരസഭകളുടെ കീഴിൽ വരുന്ന ഈ കമ്മിറ്റികളിൽ തെരുവോര കച്ചവടക്കാർക്കും പ്രാതിനിധ്യമുണ്ടാകും. തെരുവോര കച്ചവടം ജീവനോപാധിയായിട്ടുള്ളവർക്കാണ് സർട്ടിഫിക്കറ്റിന് അർഹത. മറ്റൊരിടത്തും കച്ചവടം ഉണ്ടാകാൻ പാടില്ല.

നിയമനങ്ങൾ, മാറ്റങ്ങൾ

ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡ് ചെയർമാന്റെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ എത്തിയ എൻ. പ്രശാന്തിനെ കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.

കോസ്റ്റൽ പൊലീസ് എ.ഡി.ജി.പി. സുദേഷ് കുമാറിനെ ഗതാഗത കമ്മീഷറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. നിലവിലുള്ള കമ്മീഷണർ കെ. പത്മകുമാറിന് പകരം നിയമന ഉത്തരവ് പ്രത്യേകം നൽകും.

മറ്റ് തീരുമാനങ്ങൾ

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ വരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിങ് സർവ്വീസ്, മുനിസിപ്പൽ കോമൺ സർവ്വീസ് എന്നിവ ഏകോപിപ്പിച്ച് പൊതു സർവ്വീസ് രൂപീകരിക്കുന്നതിന് 1994-ലെ കേരള മുനിസിപാലിറ്റി ആക്ട് ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. ഇതിനുവേണ്ടി തയ്യാറാക്കിയ കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.

പ്രളയദുരിതാശ്വാസത്തിന് കേന്ദ്രം അനുവദിച്ച 89,540 ടൺ അരി റേഷൻ കടകൾ വഴി വിതരണം ചെയ്ത വകയിൽ റേഷൻകടക്കാർക്ക് മാർജിൻ ഇനത്തിൽ നൽകേണ്ട 9.4 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു.

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷ തമ്പി എന്ന കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് അന്തിനാട്ട് വീട്ടിൽ എ.വി. തമ്പിയുടെ മകളാണ് നിമിഷ. മുത്തശ്ശിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച ആളെ തടയാൻ ശ്രമിച്ചപ്പോഴാണ് കുട്ടി ആക്രണത്തിന് ഇരയായത്.

ഭൂഗർഭ കേബിളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച തമിഴ്‌നാട് രാമനാഥപുരം സ്വദേശി മുതിരുലാണ്ടിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു. കൊച്ചി കോർപ്പറേഷൻ പരിധിയിൽ ജോലി ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP