Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി ബില്ലിൽ രാജ്യത്ത് അണയാത്ത പ്രക്ഷോഭം; ചെങ്കോട്ടയിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്ത നൂറിലധികം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി; യെച്ചൂരിയും ഡി രാജയും അടക്കമുള്ള ഇടത് നേതാക്കൾ കസ്റ്റഡിയിൽ; 15 മെട്രോ സ്‌റ്റേഷനുകകൾ അടച്ചു; ചെങ്കോട്ടയിൽ നിരോധനാജ്ഞ; ബംഗലൂരുവിൽ പ്രതിഷേധ സമരത്തിൽ അണിചേർന്ന ചരിത്രകാരൻ രാമചന്ദ്രൻ ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി; പൗരാവകാശ പ്രവർത്തകൻ യോഗേന്ദ്ര യാദവും അറസ്റ്റിൽ; ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയിലും പ്രക്ഷോഭം

പൗരത്വ ഭേദഗതി ബില്ലിൽ രാജ്യത്ത് അണയാത്ത പ്രക്ഷോഭം; ചെങ്കോട്ടയിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്ത നൂറിലധികം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി; യെച്ചൂരിയും ഡി രാജയും അടക്കമുള്ള ഇടത് നേതാക്കൾ കസ്റ്റഡിയിൽ;   15 മെട്രോ സ്‌റ്റേഷനുകകൾ അടച്ചു; ചെങ്കോട്ടയിൽ നിരോധനാജ്ഞ; ബംഗലൂരുവിൽ പ്രതിഷേധ സമരത്തിൽ അണിചേർന്ന ചരിത്രകാരൻ രാമചന്ദ്രൻ ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി; പൗരാവകാശ പ്രവർത്തകൻ യോഗേന്ദ്ര യാദവും അറസ്റ്റിൽ; ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയിലും പ്രക്ഷോഭം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ രാജ്യത്ത് അണയാത്ത പ്രക്ഷോഭം. ബില്ലിനെതിരെ പ്രതിഷേധിച്ച് ജാമിയ മിലിയ വിദ്യാർത്ഥികളും ഇടത് സംഘടനകളും ചെങ്കോട്ടയിലേക്ക് നടത്താനിരുന്ന മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു പ്രതിഷേധക്കാരെ പൊലീസ് അറ്സ്റ്റ് ചെ്തു നീക്കുകയാണ്.

പ്രക്ഷോഭത്തെ തുടർന്ന് ഡൽഹി മെട്രോസ്‌റ്റേഷനുകൾ അടച്ചു. അതേസമയം അനുമതിയില്ലെങ്കിലും മാർച്ച് നടത്താനാണ് വിദ്യാർത്ഥികളുടെ തീരുമാനം. സ്ത്രികളടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് 15 മെട്രോ സ്‌റ്റേഷനുകളാണ് ഡൽഹി മെട്രോ അധികൃതർ അടച്ചിട്ടിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ച ചെങ്കോട്ടയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സ്വരാജ് ഇന്ത്യ ദേശീയ അധ്യക്ഷൻ യോഗേന്ദ്ര യാദവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 'ഭാരത് മാതാ കി ജയ്' മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യാദവ് പൊലീസിനൊപ്പം പോയത്. ഇതോടൊപ്പം പ്രതിഷേഘധത്തിൽ അണിചേർന്നെന്ന പേരിൽ ഒരു വിദേശ വനിതയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഘർഷ സാധ്യത കണക്കിലെടുത്ത് ചെങ്കോട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഡൽഹിയിലെ മണ്ഡി ഹൗസിൽനിന്ന് ജന്തർമന്തറിലേക്കായിരുന്നു ഇടത് പാർട്ടികളുടെ മാർച്ച്. ഡൽഹിക്ക് പുറമേ ഗുജറാത്ത്, ചെന്നൈ നഗരങ്ങളിലെ റാലികൾക്കും സംസ്ഥാന പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.പ്രതിഷേധം അക്രമാസക്തമാകുമെന്ന മുന്നറിയിപ്പിൽ ഉത്തർ പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

പൗരത്വ നിമയ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലക്നൗ ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിൽ സമരാനുകൂലികളായ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിൽ അഹമ്മാബാദ് അടക്കമുള്ള നിരവധി നഗരങ്ങളിൽ പൊലീസ് സുരക്ഷ കർശനമാക്കി.

15 സ്‌റ്റേഷനുകൾ അടച്ചിട്ടവയിൽ ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. കർശന പരിശോധനയ്ക്ക് ശേഷമേ ഗുരുഗ്രാമിൽനിന്ന് വാഹനങ്ങൾ കടത്തി വിടുന്നുള്ളു. രാവിലെ മുതൽ വലിയ ട്രാഫിക് കുരുക്കാണ് ഗുരുഗ്രാമിലെ ദേശീയ പാതയിൽ അനുഭവപ്പെടുന്നത്.

പ്രതിഷേധ റാലിക്ക് പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർത്ഥികളെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ മൊയ്‌നാബാദ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർ സഞ്ചരിച്ചിരുന്ന ബസ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.. വിദ്യാർത്ഥികൾ തന്നെ ഏർപ്പാടാക്കിയ ബസ് പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. വിദ്യാർത്ഥികൾ നിലവിൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഹൈദരാബാദിൽ എല്ലാ പ്രതിഷേധങ്ങൾക്കും പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു.

തെലങ്കാനയിലും തമിഴ്‌നാട്ടിലും ബംഗലൂരിവിലും പ്രക്ഷോഭം

ബെംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടൗൺ ഹാളിനു സമീപം നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു ഗുഹ.ഗാന്ധിജിയുടെ ചിത്രം കയ്യിൽപിടിച്ച് ഭരണഘടനയെ കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് രാമചന്ദ്ര ഗുഹ എൻ.ഡി.ടിവിയോടു പ്രതികരിച്ചത്.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

സിപിഎം, സിപിഐ, സിപിഐ എം.എൽ, ആർ.എസ്‌പി, ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക് എന്നീ ഇടത് സംഘടനകളാണ് മാർച്ചിന് ആഹ്വാനം ചെയ്തത്. ഇതിന് പുറമെ ബീഹാർ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മുംബൈയിലെ 4 മണിക്ക് ക്രാന്തി മൈതാനിൽ സ്റ്റുഡൻസ് എഗെൻസ്‌റ് ഫാസിസത്തിന്റെ നേത്യത്വത്തിൽ സ്‌കാവ്‌സ് ഫോർ സോളിഡാരിറ്റി എന്ന പേരിൽ പ്രതിഷേധ സംഗമം നടക്കും. ബംഗളൂരുവിലും പ്രതിഷേധമുണ്ട്.

തമിഴ്‌നാട്ടിലും പ്രക്ഷോഭം കത്തിപ്പടരുകയാണ്. ഇന്നലെ മുതൽ മദ്രാസ് സർവകലാശാല യിൽ ആരംഭിച്ച പ്രക്,ാേഭത്തിന് പിന്നാലെ പൊലീസ് വിദ്യാർത്ഥികളെ ബംല പ്രയോഗിച്ച് നീക്കിയിരുന്നു. പിന്നാലെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്രാസ് സർവകലാശാല, കടലൂർ വിമൺസ് കോളജ് എന്നിവടങ്ങളിലായി വിദ്യാർത്ഥി പ്രതിഷേധിച്ച വിദ്യാർത്ഥികളെ ഇന്നും പൊലീസ് അറ്സ്റ്റു ചെയ്തു. മദ്രാസ് യൂണിവേഴ്‌സിറ്റിയിലും പ്രക്ഷോഭം കത്തുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP