Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കുമ്മനത്തിന്റെ ഉപവാസസമരം ഉദ്ഘാടനം ചെയ്ത ജോർജ് ഓണക്കൂർ അദ്ദേഹത്തിന് സ്‌നേഹചുബനം നൽകുന്നു; ചെറുപുഞ്ചിരിയോടെ സെൻകുമാറും പത്മകുമാറും മറ്റുബിജെപി നേതാക്കളും; ഫോട്ടോ കണ്ടപ്പോൾ സഹിച്ചില്ലെന്ന് സി.എസ്.ചന്ദ്രിക; ഹിന്ദുത്വ ഫാസിസത്തിന്റെ മുഖത്ത് പരസ്യമായി നല്കിയ രാഷ്ട്രീയ ചുംബനമെന്ന് ചന്ദ്രിക; ഓണക്കൂറിന്റെ കൂടെ ഇനി വേദി പങ്കിടില്ലെന്ന് പ്രഖ്യാപനം: പുതിയ വിവാദം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

കുമ്മനത്തിന്റെ ഉപവാസസമരം ഉദ്ഘാടനം ചെയ്ത ജോർജ് ഓണക്കൂർ അദ്ദേഹത്തിന് സ്‌നേഹചുബനം നൽകുന്നു; ചെറുപുഞ്ചിരിയോടെ സെൻകുമാറും പത്മകുമാറും മറ്റുബിജെപി നേതാക്കളും; ഫോട്ടോ കണ്ടപ്പോൾ സഹിച്ചില്ലെന്ന് സി.എസ്.ചന്ദ്രിക; ഹിന്ദുത്വ ഫാസിസത്തിന്റെ മുഖത്ത് പരസ്യമായി നല്കിയ രാഷ്ട്രീയ ചുംബനമെന്ന് ചന്ദ്രിക; ഓണക്കൂറിന്റെ കൂടെ ഇനി വേദി പങ്കിടില്ലെന്ന് പ്രഖ്യാപനം: പുതിയ വിവാദം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങൾ ഇപ്പോൾ ഉഷാറാണ്. സോഷ്യൽ മീഡിയ കൂടി വന്നതോടെ എവിടെ എന്തുനടന്നാലും അപ്പോൾ അറിയും. അങ്ങനെയാണ് നാട്ടിൽ നടക്കുന്ന ചു: ബനങ്ങളൊക്കെ നാട്ടുകാർ അറിയുന്നത്. ചുംബന സമരം കൊച്ചിയിൽ അരങ്ങേറിയപ്പോൾ മുതൽ പലർക്കും ചുംബനമെന്ന് കേട്ടാൽ ആകെ ഒരു 'ഇതാണ്'. അങ്ങനെയിരിക്കെയാണ് വാളയാർ കേസിൽ അമ്മയ്ക്ക് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസ സമരം നടത്തിയത്. ഉദ്്ഘാടനം ചെയ്തതാകട്ടെ എഴുത്തുകാരൻ ജോർജ് ഓണക്കൂറും. അവിടെ വരെ ഓക്കെ. ഇടത് പക്ഷത്തോട് ചേർന്നു നിൽക്കുന്ന ഓണക്കൂർ എന്തിന് കുമ്മനത്തിന്റെ പരിപാടിയിൽ പങ്കെടുത്തു എന്നൊക്കെ ചോദിക്കാൻ വരട്ടെ. എഴുത്തുകാർക്ക് ചില ലൈസൻസുകൾ ഒക്കെയുണ്ടല്ലോ. അവിടെ കൊണ്ടും തീർന്നില്ല കഥ. പരിപാടി ഉദ്ഘാടനം ചെയ്ത ജോർജ് ഓണക്കൂർ കുമ്മനത്തിന് സ്‌നേഹചുംബനം നൽകുന്നു. മുൻ ഡിജിപി ടി.പി.സെൻകുമാർ, ബിജെപി നേതാവ് ജെ.ആർ.പത്മകുമാർ എന്നിവർ ചെറുപുഞ്ചിരിയോടെ സീൻ കണ്ടുനിൽക്കുന്നു. മാതൃഭൂമി പത്രത്തിൽ വന്ന ഫോട്ടോ കണ്ട് ആദ്യം ഞെട്ടിയത് എഴുത്തുകാരി സി.എസ്.ചന്ദ്രികയാണ്.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കേരളം മലയാള ഭാഷാ സായാഹ്ന പരിപാടിക്ക് ശനിയാഴ്ച പങ്കെടുക്കാനിരിക്കുകയായിരുന്നു സി.എസ്.ചന്ദ്രിക. ജോർജ് ഓണക്കൂറും പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞ് വളരെ സന്തോഷിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ പത്ര വാർത്തയിലെ ഫോട്ടോ വരുന്നത്. ഉടൻ തന്നെ ഫോണെടുത്ത് പരിപാടിയുടെ സംഘാടകരെ വിളിച്ചു. കുമ്മനത്തിന്റെ 'സ്ത്രീ നീതി' സമരം ഉദ്ഘാടനം ചെയ്യുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരന്റെ കൂടെ വേദി പങ്കിടാൻ തയ്യാറല്ല എന്ന് സംഘാടകരെ വിളിച്ചുപറഞ്ഞു. ഇത്രയും കാലം ഓണക്കൂറിനോട് നല്ല സൗഹൃദമായിരുന്നു. എന്നാൽ, ഫോട്ടോ കണ്ടപ്പോൾ സഹിച്ചില്ല.

ചന്ദ്രിക തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു:'വാളയാറിലെ കുഞ്ഞുങ്ങളുടെ നീതിക്കായി എന്ന് പറഞ്ഞ് കേരളത്തിൽ കഴിയുന്നത്ര രാഷ്ടീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ യഥാർത്ഥ മുഖമറിയാൻ ഒരെഴുത്തുകാരന് ഇത്ര വലിയ പ്രയാസമോ? ഗുജറാത്ത് വംശഹത്യയുടെ ഇപ്പോഴും ചോരയുണങ്ങാത്ത അനുഭവങ്ങളെ മറക്കാൻ, പ്രപഞ്ച മാനവ സ്‌നേഹത്തിനും തുല്യനീതിക്കും വേണ്ടി നിലകൊള്ളേണ്ടുന്ന എഴുത്തുകാർക്ക് കഴിയുന്നതെങ്ങനെ! ബിജെപി അധികാരത്തിലുള്ള, പ്രബലമായ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന ലൈംഗികാക്രമണ പരമ്പരകളെക്കുറിച്ച് അല്പമെങ്കിലും ബോധമുണ്ടെങ്കിൽ ഡോ. ജോർജ് ഓണക്കൂർ അവരുടെ ഒപ്പം നില്ക്കുകയില്ല. കത്വവയിലെ കുഞ്ഞിന്റെ, മറ്റനേകം നിസ്വരായ ദലിത്, മുസ്ലിം അറും കൊലകളുടെ ദുർഗന്ധം പേറുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ മുഖത്ത് ഒരു എഴുത്തുകാരൻ സ്‌നേഹപൂർവം പരസ്യമായി നല്കിയ ഈ രാഷ്ട്രീയ ചുംബനം എന്നെ ഭയപ്പെടുത്തുന്നു,

സി.എസ്.ചന്ദ്രികയുടെ പോസ്റ്റ് ഇങ്ങനെ:

ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കേരളം മലയാള ഭാഷാ സായാഹ്ന പരിപാടിക്ക് എന്നെ വിളിച്ചിട്ടുണ്ട്. ഡോ. ജോർജ് ഓണക്കൂറും ഈ പരിപാടിയിൽ ഉണ്ടെന്ന് നേരത്തേ അയച്ചു കിട്ടിയ ബ്രോഷറിൽ നിന്ന് അറിഞ്ഞിരുന്നു. പരിപാടിയിൽ സന്തോഷത്തോടെ പങ്കെടുക്കാനിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ പത്രവാർത്ത കണ്ടതോടെ, കുമ്മനത്തിന്റെ 'സ്ത്രീ നീതി' സമരം ഉദ്ഘാടനം ചെയ്യുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരന്റെ കൂടെ വേദി പങ്കിടാൻ ഇന്ന് ഞാൻ തയ്യാറല്ല എന്ന് സംഘാടകരെ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ഒരെഴുത്തുകാരൻ എന്ന നിലയിൽ ഇത്ര കാലവും ഡോ. ജോർജ് ഓണക്കൂറിനോട് സ്‌നേഹവും നല്ല സൗഹൃദമുണ്ടായിരുന്നു. പക്ഷേ ഇതെന്റെ കടുത്ത തീരുമാനം. വാളയാറിലെ കുഞ്ഞുങ്ങളുടെ നീതിക്കായി എന്ന് പറഞ്ഞ് കേരളത്തിൽ കഴിയുന്നത്ര രാഷ്ടീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ യഥാർത്ഥ മുഖമറിയാൻ ഒരെഴു ത്തുകാരന് ഇത്ര വലിയ പ്രയാസമോ? ഗുജറാത്ത് വംശഹത്യയുടെ ഇപ്പോഴും ചോരയുണങ്ങാത്ത അനുഭവങ്ങളെ മറക്കാൻ, പ്രപഞ്ച മാനവ സ്‌നേഹത്തിനും തുല്യനീതിക്കും വേണ്ടി നിലകൊള്ളേണ്ടുന്ന എഴുത്തുകാർക്ക് കഴിയുന്നതെങ്ങനെ! ബിജെപി അധികാരത്തിലുള്ള, പ്രബലമായ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന ലൈംഗികാക്രമണ പരമ്പരകളെക്കുറിച്ച് അല്പമെങ്കിലും ബോധമുണ്ടെങ്കിൽ ഡോ. ജോർജ് ഓണക്കൂർ അവരുടെ ഒപ്പം നില്ക്കുകയില്ല. കത്വവയിലെ കുഞ്ഞിന്റെ , മറ്റനേകം നിസ്വരായ ദലിത്, മുസ്ലിം അറും കൊലകളുടെ ദുർഗന്ധം പേറുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ മുഖത്ത് ഒരു എഴുത്തുകാരൻ സ്‌നേഹപൂർവം പരസ്യമായി നല്കിയ ഈ രാഷ്ട്രീയ ചുംബനം എന്നെ ഭയപ്പെടുത്തുന്നു, ഞാൻ അതീവ നടുക്കത്തിലും ദുഃഖത്തിലും രോഷത്തിലുമാണ് ഈ വരികൾ കുറിക്കുന്നത്.

സി.എസ്. ചന്ദ്രിക

അഭിനയിക്കാൻ ചാൻസ് ചോദിച്ച് വന്ന ബിനീഷ് ബാസ്റ്റിയനൊപ്പം വേദി പങ്കിടില്ലെന്ന സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ തുറന്നടി്ച്ചതും ബിനീഷ് പൊട്ടിക്കരഞ്ഞതും, ഒടുവിൽ ഒത്തുതീർപ്പാക്കിയതുമൊക്കെ ഇന്നലെയാണ്. വേദി പങ്കിടാതിരിക്കുക എന്നുപറഞ്ഞാൽ നിസ്സാരകാര്യമല്ല. അയാളുമായി ഇതുവരെയുള്ള എല്ലാ ബന്ധവും മുറിക്കുകയാണ്. പഴയ സ്‌നേഹമൊക്കെ ശരി. ആരോപണച്ചുഴിയിൽ പെട്ട എംഎൽഎ പി.കെ.ശശിക്കൊപ്പം വേദി പങ്കിടാൻ കഴിഞ്ഞ വർഷം എം ടി.വാസുദേവൻ നായർ വിസമ്മതിച്ചിരുന്നു. ശബരിമല വിഷയത്തിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പങ്കെടുത്ത പത്രപ്രവർത്തക യൂണിയൻ പരിപാടിയിൽ നിന്ന് വി.മുരളീധരൻ നേരത്തെ പിന്മാറിയിരുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി സംസാരിച്ചുവെന്ന ആരോപിച്ച് ഊർമിള ഉണ്ണിക്കൊപ്പം വേദി പങ്കിടില്ലെന്ന എഴുത്തുകാരി ദീപ നിശാന്തിന്റെ പ്രഖ്യാപനം, അങ്ങനെ എന്തെല്ലാം ബഹിഷ്‌കരണങ്ങളാണ് മലയാളക്കര കണ്ടത്. ഏന്നാൽ, വെറും ഒരു ചുംബനത്തിന്റെ പേരിൽ ഓണക്കൂറിനെ സി.എസ്.ചന്ദ്രിക ബഹിഷ്‌കരിക്കുന്നത് ശരിയോ? സോഷ്യൽ മീഡിയയിൽ ചർച്ച മുറുകുകയാണ്. ചുംബനസമരം ഒരു ന്യൂജനറേഷൻ സമരമുറ ആയിരുന്നെങ്കിൽ 'ഹിന്ദുത്വ ഫാസിസത്തിന്റെ' മുഖത്ത് ഓണക്കൂർ നൽകിയ ചുംബനം മറ്റൊരു രാഷ്ട്രീയ സമരമാക്കുകയാണ് ചന്ദ്രിക. ഇതൊക്കെ എന്തരടേയ് എന്ന് തിര്വന്തോരം ശൈലിയിൽ ചോദിക്കുന്നവരും കുറവല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP