Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തന്റെ കവിത പഠിപ്പിക്കരുതെന്ന ചുള്ളിക്കാടിന്റെ നിലപാട് ധിക്കാരം; അക്ഷരമറിയുന്നവർ ഇല്ല എന്ന നിലപാട് നല്ല അദ്ധ്യാപകരെ തളർത്തുന്നു; ഒരു അവാർഡും സ്വീകരിക്കില്ലെന്ന പറയുന്നത് ബാലചന്ദ്രന്റെ നഷ്ടബോധം കൊണ്ട്; കവി ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെ രൂക്ഷ വിമർശനവുമായി സി രാധാകൃഷ്ണൻ

തന്റെ കവിത പഠിപ്പിക്കരുതെന്ന ചുള്ളിക്കാടിന്റെ നിലപാട് ധിക്കാരം; അക്ഷരമറിയുന്നവർ ഇല്ല എന്ന നിലപാട് നല്ല അദ്ധ്യാപകരെ തളർത്തുന്നു; ഒരു അവാർഡും സ്വീകരിക്കില്ലെന്ന പറയുന്നത് ബാലചന്ദ്രന്റെ നഷ്ടബോധം കൊണ്ട്; കവി ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെ രൂക്ഷ വിമർശനവുമായി സി രാധാകൃഷ്ണൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: വികലമായ അദ്ധ്യാപന രീതിയിൽ മനം മടുത്ത് ഇനി മുതൽ തന്റെ കവിതകൾ പഠിപ്പിക്കുകയോ, ഗവേഷണത്തിന് ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ സി.രാധാകൃഷ്ണൻ.നല്ല അദ്ധ്യാപകരെപ്പോലും മാനസികമായ തളർത്തുന്ന നിലപാടാണ് ചുള്ളിക്കാടിന്റെത് എന്നും ധിക്കാരം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ആർക്കും ഭൂഷണമല്‌ളെന്നും സി.രാധാകൃഷ്ണൻ തൃശൂരിൽ പറഞ്ഞു.ഇതോടെ ചുള്ളിക്കാട് ഉയർത്തിയ വിഷയത്തിൽ എഴുത്തുകാർക്കിടയിലെ ഭിന്നത മറ നീക്കിയിരിക്കയാണ്.നേരത്തെ പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ചുള്ളിക്കാടിനെ അനുകൂലിച്ച് രംഗത്തത്തെിയിരുന്നു.

തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ അയനം-സി.വി ശ്രീരാമാൻ കഥാ പുരസ്‌ക്കാരം ഇ.പി ശ്രീകുമാറിന് നൽകി സംസാരിക്കവെയാണ് സി.രാധാകൃഷ്ണൻ ചുള്ളിക്കാടിനെ വിമർശിച്ചത്്.'ഒരു ഗുരുനാഥനും തന്റെ കവിത പഠിപ്പിക്കാൻ അർഹതയില്‌ളെന്ന് ചുള്ളിക്കാട് പറഞ്ഞത് ശരിയായില്ല.അക്ഷരം അറിയാവുന്നവർ പണ്ടേ ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് ബാലൻ.നന്നായി ഭാഷ പഠിപ്പിക്കാൻ കഴിയുന്നവർ ഇപ്പോഴുമുണ്ട്.നല്ല അദ്ധ്യാപകരെ മാനസിികമായി തളർത്തരുത്'- സി.രാധാകൃഷ്ണൻ പറഞ്ഞു.

ഇന്നത്തെ വിദ്യാഭ്യാസ രീതിയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാതെ വിദ്യാർത്ഥികൾക്ക് അക്ഷരബോധമില്‌ളെന്ന് കാടടച്ച് വിമർശിക്കുന്നത് ശരിയല്ല.പരിഹാസമല്ല പരിഹാരമാണ് വേണ്ടത്.ഇംഗ്‌ളീഷ് മാത്രം പഠിപ്പിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകളാണ് യഥാർഥ പ്രശ്‌നം.വാത്മീകി മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട്വരെയുള്ളവരുടെ പുസ്തകങ്ങൾ ഒന്നും പഠിപ്പിക്കില്‌ളെന്ന് പറഞ്ഞാൽ പിന്നെന്താണ് പഠിപ്പിക്കുക.നന്നായി പഠിപ്പിക്കാൻ കഴിവുള്ളവർ ഇന്നുമുണ്ട്.അതുകൊണ്ട് ധിക്കാരം പറയുകയും പ്രവർത്തിക്കുകയും ചെയ്യരുത്.- സി.രാധാകൃഷ്ണൻ പറഞ്ഞു. ജീവതത്തിൽ ഒരു പുരസ്‌ക്കാരവും സ്വീകരിക്കില്ലെന്ന ചുള്ളിക്കാടിന്റെ നിലപാടിനെയും സി.രാധാകൃഷ്ൻ ചോദ്യം ചെയ്തു.

എല്ലാ പുരസ്‌ക്കാരവും അശുദ്ധമാണെന്ന നിലപാട് ശരിയല്ല. ചുള്ളിക്കാടിന്റെ പ്രസ്താവന വായിച്ചാൽ അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളിൽ നഷ്ടബോധം ഉണ്ടെന്ന് തോന്നും. ഞാൻ മദ്യപാനം നിർത്തിയെന്ന് കൊല്ലവും മാസവും ദിവസവും എണ്ണി മദ്യപാനി പറയുന്നത്‌പോലെയാണിത്. പാഠ പുസ്തകവും പുരസ്‌ക്കാരവും തമ്മിൽ എന്താണ് ബന്ധമെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.രാധാകൃഷ്ണന്റെ അഭിപ്രായ പ്രകടനത്തോടെ സാഹിത്യലോകത്ത് ഈ വിഷയത്തിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമായിരിക്കയാണ്. പ്രശ്‌സത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ കഴിഞ്ഞ ദിവസം ചുള്ളിക്കാടിനെ ശക്തമായി പിന്തുണച്ച് രംഗത്തത്തെിയിരുന്നു. വിദ്യാഭ്യാസത്തിൽ സാഹിത്യത്തിന് ഇടമില്ലങ്കെിൽ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടന്ന് എം ടി ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുട്ടികൾക്ക് ഭാഷയും സാഹിത്യവും അറിയില്ലെന്ന് ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും, ഭാഷാപഠനത്തിന്റെ നിലവാരത്തകർച്ച അവിശ്വസനീയമാണെന്നും എം ടി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയാണ് തന്റെ കവിതകൾ ഇനി മുതൽ സ്‌കൂളിലടക്കം പഠിപ്പിക്കരുതെന്നും, സർവ്വകലാശാലകളുടെ സിലബസിൽ നിന്ന് ഒഴിവാക്കണമെന്നും ഗവേഷണം നടത്തരുത് എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ആവശ്യപ്പെട്ടത്. ''മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാൻ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകരായി നിയമിക്കുകയാണ്. ഇവർ തന്റെ കവിതകളെയും മലയാളഭാഷയെയും നശിപ്പിക്കയാണ്.ബിരുദാനന്തര വിദ്യാർത്ഥികൾക്കുപോലും അക്ഷരത്തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതിൽ മനം നൊന്താണ് ഞാൻ ഈ നിലപാടിലേക്ക് എത്തിയത്'- ചുള്ളിക്കാട് വ്യക്തമാക്കി.

എന്നാൽ ഗവേഷണ വിദ്യാർത്ഥികൾക്കുപോലും അക്ഷരമറിയാത്ത അവസ്ഥ എങ്ങനെയുണ്ടായെന്ന് പഠിക്കാൻ അധികൃതർ ഇതുവരെ ശ്രമിച്ചിട്ടില്ല. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രതികരിച്ചിട്ടുപോലുമില്ല.മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി മാത്രമാണ് ചുള്ളിക്കാട് തന്റെ പ്രസ്താവന പിൻവലിക്കണമെന്നും,അമൂല്യമായ കലാമൂല്യമുള്ള കവിതയാണ് അദ്ദേഹത്തിന്റെതെന്നും അത് പഠിപ്പിക്കാതിരക്കാൻ ആവില്ലെന്നും വ്യക്തമാക്കിയത്.പുതിയ സാഹചര്യത്തിൽ എം ടികൂടി പ്രതികരിച്ചതോടെ ഭാഷാപഠനത്തിന്റെ നിലവാരത്തകർച്ച ചർച്ചചെയ്യാൻ സർക്കാറും നിർബന്ധിതരായരിക്കയാണ്.

എല്ലാവരെയും ജയിപ്പിച്ചുക്കൊണ്ട്, പകുതി ഉത്തരം എഴുതിയാൽ പോലും മാർക്ക് നൽകുന്ന പുതിയ പാഠ്യ പദ്ധതിയുടെ പ്രധാന പോരായ്മായാണ് പലരും ഈ നിലവാരത്തകർച്ചയെ വിലയിരുത്തുന്നത്.ഡി.പി.ഇ.പി പദ്ധതിയുടെ തുടക്കത്തിൽതന്നെ അക്ഷരമറിയാത്ത കുട്ടികളെയാണ് ഇത് സൃഷ്ടിക്കുകയെന്നത് അടക്കമുള്ള വിമർശനങ്ങൾ പലകോണുകളിൽനിന്നും ഉയർന്നെങ്കിലും ഇടതുബുദ്ധിജീവികളുടെ സംഘടിതമായ പ്രചാരണത്തിൽ അവ എരിഞ്ഞടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP