Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താൻ കാറു വാങ്ങിയത് കുരുമുളക് വിറ്റ നാല് ലക്ഷം രൂപ കൊണ്ട്; ബാക്കി പണം ലോണുമെടുത്തു; കാറു വാങ്ങുന്ന ആദ്യ ആദിവാസിയൊന്നുമല്ല ഞാൻ; സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് സി കെ ജാനുവിന്റെ മറുപടി ഇങ്ങനെ; ആദിവാസി സ്ത്രീ കാറു വാങ്ങിയതിനെ വിമർശിക്കുന്നത് ഭീകരമായ അസഹിഷ്ണുതയെന്ന് മാർ കൂറിലോസ് മെത്രാപ്പൊലീത്ത

താൻ കാറു വാങ്ങിയത് കുരുമുളക് വിറ്റ നാല് ലക്ഷം രൂപ കൊണ്ട്; ബാക്കി പണം ലോണുമെടുത്തു; കാറു വാങ്ങുന്ന ആദ്യ ആദിവാസിയൊന്നുമല്ല ഞാൻ; സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് സി കെ ജാനുവിന്റെ മറുപടി ഇങ്ങനെ; ആദിവാസി സ്ത്രീ കാറു വാങ്ങിയതിനെ വിമർശിക്കുന്നത് ഭീകരമായ അസഹിഷ്ണുതയെന്ന് മാർ കൂറിലോസ് മെത്രാപ്പൊലീത്ത

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ഗോത്രമഹാസഭാ നേതാവ് സി കെ ജാനു കാറ് വാങ്ങിയതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിലെ പുരോഗമനക്കാർക്ക് ഇനിയും മതിവന്നിട്ടില്ല. അവരെ അവഹേളിക്കുന്ന വിധത്തിലാണ് പല പോസ്റ്റുകളും. ഇടതുപക്ഷക്കാരാണ് എൻഡിഎ പക്ഷത്തേക്ക് നീങ്ങിയ ജാനുവിനെ വിമർശിക്കുന്നവരുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. വിവിധ കോണുകളിൽ നിന്നും വിമർശനം പെരുകിയതോടെ മറുപടിയുമായി ജാനു തന്നെ രംഗത്തെത്തി.

ആദിവാസികളെക്കുറിച്ച് പൊതുസമൂഹത്തിനുള്ള കാഴ്ചപ്പാടാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് ജാനു പറഞ്ഞു. കാറിലിരിക്കുന്ന ജാനുവിന്റെ ചിത്രംസഹിതം മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിൽ ലേഖനം വന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നത്. സ്വന്തം കൃഷിയിടത്തിലെ വരുമാനംകൊണ്ട് വാങ്ങിയതാണ് കാർ എന്ന് ജാനു വിമർശകരോടായി പറഞ്ഞു.

കുരുമുളക് വിറ്റ് ലഭിച്ച നാലു ലക്ഷംരൂപകൊണ്ട് ഒൻപത് മാസംമുൻപ് വാങ്ങിയതാണ് കാറ്. ബാക്കി തുക വായ്പയെടുത്തു. പക്ഷേ വാരികയിൽ വന്ന ലേഖനം വായിക്കാതെ ചിത്രംമാത്രം പ്രചരിപ്പിക്കുന്നവരോട് ജാനുവിന് ഒന്നും പറയാനില്ല. ആദിവാസികളോടുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട് കുടൂതൽ വെളിപ്പെടുകയാണന്നാണ് നിലപാട്. സമരം ചെയ്ത് നേടിയെടുത്ത ഒരേക്കർ ഇരുപത് സെന്റ് ഭൂമിയിലെ കൃഷിയാണ് ജാനുവിന്റെ വരുമാനം.

സ്വന്തമായി ഒരുജീപ്പുകൂടി ഉണ്ടായിരുന്നുവെന്ന് വിമർശകരെ ജാനു ഓർമ്മിപ്പിക്കുന്നു. പൊതുപ്രവർത്തനം തുടങ്ങിയതുമുതൽ ഒപ്പം കൂടിയതാണ് ആരോപണങ്ങൾ. രാഷ്ട്രീയ പ്രവേശനമല്ല നിലവിലെ ചർച്ചകൾക്ക് കാരണമെന്നും ജാനു പറയുന്നു. ഫോൺ വിളിക്കുന്നവരോട് വരുമാനം വെളിപ്പെടുത്തി മടുത്തിരിക്കുകയാണ് സി. കെ. ജാനു. മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിൽ ജാനു ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

മര്യാദക്ക് പണിയെടുത്താണ് താൻ ജീവിക്കുന്നത്. സർക്കാരിൽ നിന്നും അഞ്ചുപൈസ ആനുകൂല്യം വാങ്ങാതെ കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടുണ്ടാക്കിയ വീടാണ് തന്റേത്. സംഘടനാരംഗത്ത് പോകുമ്പോഴും ഇപ്പോഴും കൃഷിപ്പണിയെടുക്കുന്ന ആളാണ് താനെന്നും ജാനു പറഞ്ഞു. കഴിഞ്ഞ വർഷം കുരുമുളക് വിറ്റുകിട്ടിയ അഞ്ചുലക്ഷം രൂപയിൽ നാലുലക്ഷം രൂപ കൊടുത്ത് കാർ വാങ്ങിയ കാര്യവും ജാനു അഭിമുഖത്തിൽ പറയുന്നുണ്ട്.

'ഞാൻ കാറുവാങ്ങുന്ന ആദ്യ ആദിവാസിയൊന്നുമല്ല. കുറിച്യ, മുള്ളുകുറുമ, മലയർ, ആ സമുദായങ്ങളിൽ പെട്ട പലർക്കും മക്കൾക്കും മക്കളുടെ മക്കൾക്കും കാറുകളുണ്ട്. ഞാൻ ശരിക്കും ഏറെ വൈകിയാണ് വാങ്ങുന്നത്. സ്വയം പര്യാപ്തയായി അങ്ങനെ വാങ്ങാൻ തീരുമാനിച്ചു. കൃഷിപ്പണിയിലൂടെയാണ് ഞാൻ കാറുവാങ്ങുന്നത്.' വായനയെ കുറിച്ചുള്ള ചോദ്യമെത്തി നിന്നത് ഗൗരിയമ്മയിലാണ്. ഗൗരിയമ്മയുടെ രാഷ്ട്രീയ അനാഥത്വം എല്ലാവരും പഠിക്കേണ്ട ഒന്നാണെന്നാണ് ജാനുവിന്റെ അഭിപ്രായം. ആലപ്പുഴയിൽ പോകുമ്പോൾ ഗൗരിയമ്മയെ കാണാറുണ്ടെന്നും അവരുടെ ഒറ്റപ്പെട്ട അവസ്ഥ കാണുമ്പോൾ വേദന തോന്നാറുണ്ടെന്നും അവർ പറയുന്നു.

'ശരിക്കും ഞാൻ വായിച്ചത് ഗൗരിയമ്മയുടെ ആത്മകഥയാണ്. അത് ഞാൻ അഞ്ചെട്ടു പ്രാവശ്യമെങ്കിലും വായിച്ചിട്ടുണ്ട്. അതിനകത്ത് അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഒരുപാട് ദുരന്തങ്ങൾ, ദുരിതങ്ങൾ, കഷ്ടതകൾ എല്ലാം പറയുന്നുണ്ട്. വ്യക്തിപരമായി ഒന്നും നേടാനല്ല, പ്രസ്ഥാനത്തിന് വേണ്ടി അനുഭവിച്ച വേദനകൾ. പ്രസ്ഥാനം അവരെ മനസ്സിലാക്കിയില്ലെന്ന് മാത്രമല്ല, അവരെ തള്ളിക്കളയുകയും ചെയ്തു. ഞാൻ കേരളത്തിൽ ആരാധിക്കുന്ന, ബഹുമാനിക്കുന്ന ഏക സ്ത്രീ ഗൗരിയമ്മയാണ്.'

അതേസമയം സി കെ ജാനുവിനെതിരായ വിമർശനം ഉയരുമ്പോൾ ജാനുവിനെ പിന്തുണച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി രംഗത്തെത്തി.തികഞ്ഞ അസഹിഷ്ണുതയാണ് ഇതെന്നാണ് കുറിലോസ് തിരുമേനി പറഞ്ഞത്. സി.കെ. ജാനു ഇപ്പോൾ എടുത്തിരിക്കുന്ന രാഷ്ട്രീയ നിലപാടിനെ കുറിച്ച് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ സി.കെ. ജാനു സ്വന്തം കാർ വാങ്ങി ഓടിച്ചു പോകുന്നത് കണ്ട് അവർക്ക് അതിനുള്ള സാമ്പത്തിക ശ്രോതസ് അന്വേഷിക്കുന്നവരുടെ അസഹിഷ്ണുത സാംസ്‌കാരിക ദേശീയത മുന്നോട്ടു വയ്ക്കുന്ന അസഹിഷ്ണുതയോടൊപ്പമോ അതിലും ഭീകരവുമായ അസഹിഷ്ണുതയാണെന്ന് ് പറഞ്ഞു. . സവർണ്ണ മേധാവിത്തവും ഫ്യൂഡലിസവും ഇനിയും വഴി മാറാത്ത നമ്മുടെ സമൂഹത്തിൽ സി.കെ. ജാനുവിനെ പോലെയുള്ളവരുടെ ''തന്റേടങ്ങൾ ' തന്നെയാണ് അടിസ്ഥാന സമൂഹങ്ങളെ ആവേശഭരിതമാക്കേണ്ടത് 'അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP