Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മീ ടൂ വിവാദത്തിൽ പെട്ട് ഹിന്ദുവിൽ നിന്നും രാജി വച്ച ഗൗരിദാസൻ നായർ കയ്യിൽ കിട്ടിയ ഒരു കുട്ടിയേയും വെറുതെ വിടാത്ത പീഡകനായിരുന്നോ? അറിയപ്പെടുന്ന മാതപിതാക്കളുടെ മകളും മാധ്യമ പ്രവർത്തകയുമായ യുവതി വെളിപ്പെടുത്തുന്നത് സ്വന്തം മകനൊപ്പം നടക്കുമ്പോൾ ഇരുട്ടിന്റെ മറവിൽ പീഡിപ്പിച്ചതിന്റെ വിശദാംശങ്ങൾ: പീഡന വിവാദത്തിൽ പെട്ട് മലയാളി മാധ്യമ ലോകം ഉഴലുമ്പോഴും കണ്ടില്ലെന്ന് നടിച്ച് പത്രങ്ങളും ചാനലുകളും

മീ ടൂ വിവാദത്തിൽ പെട്ട് ഹിന്ദുവിൽ നിന്നും രാജി വച്ച ഗൗരിദാസൻ നായർ കയ്യിൽ കിട്ടിയ ഒരു കുട്ടിയേയും വെറുതെ വിടാത്ത പീഡകനായിരുന്നോ? അറിയപ്പെടുന്ന മാതപിതാക്കളുടെ മകളും മാധ്യമ പ്രവർത്തകയുമായ യുവതി വെളിപ്പെടുത്തുന്നത് സ്വന്തം മകനൊപ്പം നടക്കുമ്പോൾ ഇരുട്ടിന്റെ മറവിൽ പീഡിപ്പിച്ചതിന്റെ വിശദാംശങ്ങൾ: പീഡന വിവാദത്തിൽ പെട്ട് മലയാളി മാധ്യമ ലോകം ഉഴലുമ്പോഴും കണ്ടില്ലെന്ന് നടിച്ച് പത്രങ്ങളും ചാനലുകളും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബോളിവുഡിലേയും കോളിവുഡിലേയും മോളിവുഡിലേയും മീടു വെളിപ്പെടുത്തലിന് പിന്നാലെയാണ് മാധ്യമങ്ങൾ. മീ ടൂവിന്റെ പേരിലെ മാധ്യമ ഇടപെടൽ കാരണം കേന്ദ്രമന്ത്രിയായിരുന്ന അക്‌ബർ രാജിവച്ചു. മുൻ മാധ്യമ പ്രവർത്തകനായ അക്‌ബറിനെതിരെ നിരവധി മാധ്യമ പ്രവർത്തകരാണ് രംഗത്ത് വന്നത്. ഇതിനിടെ സിനിമയിലെ വനിതാ കൂട്ടായ്മയും മലാളത്തിലെ മീടൂ ചർച്ചയാക്കി. ഇതെല്ലാം ആവേശത്തോടെ മലയാള മാധ്യമങ്ങളും ഏറ്റെടുത്തു. കുറ്റക്കാർക്കെതിരെ കേസെടുക്കണന്ന് മാധ്യമങ്ങൾ വാദിക്കുകയും ചെയ്തു. എന്നാൽ മലയാള മാധ്യമ ലോകത്തെ പിടിച്ചുലയ്ക്കുന്ന മീ ടൂ ആരും കണ്ടില്ലെന്ന് നടിക്കുകയാണ്. ഹിന്ദുവിന്റെ കേരളാ ചീഫായിരുന്ന ഗൗരിദാസൻ നായർക്കെതിരെ മൂന്ന് പെൺകുട്ടികളാണ് മീടൂ ആരോപണവുമായെത്തുന്നത്. ആദ്യ ആരോപണത്തെ തുടർന്ന് ഹിന്ദുവിൽ നിന്ന് ഗൗരിദാസൻ നായർ രാജിവച്ചിരുന്നു. അതിന് ശേഷം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ആരും വാർത്ത പോലുമാക്കിയില്ലെന്നതാണ് വസ്തുത.

ഇന്ത്യയിലെ അറിയപ്പെടുന്ന സിനിമാ പ്രവർത്തകന്റെ മകളാണ് മൂന്നാമത് ഗൗരീദാസൻ നായർക്കെതിരെ മീ ടൂ ആരോപണവുമായെത്തിയത്. 17-ാം വയസ്സിലുണ്ടായ പീഡനമാണ് മീ ടൂവിൽ യുവതി ആരോപിക്കുന്നത്. വർഷങ്ങൾക്ക് മുമ്പുണ്ടായതാണ് സംഭവം. എങ്കിലും പോക്‌സോ കേസ് പോലും എടുക്കാൻ സാധ്യതയുള്ള കേസായിരുന്നു ഇത്. പീഡനകന്റെ പേരു പരസ്യപ്പെടുത്തി എഴുതിയിട്ടും പൊലീസ് പോലും അന്വേഷണം നടത്തിയില്ല. തിരുവനന്തപുരത്താണ് പീഡനം നടന്നതെന്നും മീ ടൂ വെളിപ്പെടുത്തലിൽ വ്യക്തമാണ്. 17 വയസ്സിലെ പീഡനമായതു കൊണ്ട് തന്നെ പൊലീസിന് സ്വമേധയാ അന്വേഷണം നടത്താം. പോസ്റ്റിട്ട യുവതിയിൽ നിന്ന് മൊഴിയെടുത്ത് കേസും രജിസ്റ്റർ ചെയ്യാം. എന്നാൽ ഇതിനൊന്നും പൊലീസോ വനിതാ കമ്മീഷനോ തയ്യാറല്ല. മാധ്യമങ്ങളും ഈ ഗൗരവ വിഷയം വിട്ട് പിടിക്കുമ്പോൾ സർക്കാരും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിൽ തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർക്ക് പോലും പ്രതിഷേധമുണ്ട്. എന്നാൽ ഒറ്റപ്പെടൽ കാരണം ആരും മുമ്പോട്ട് വരുന്നില്ല.

Stories you may Like

'മീ ടൂ' വിൽ ആരോപണ വിധേയനായ 'ദ ഹിന്ദു' പത്രത്തിന്റെ കേരളത്തിലെ റസിഡന്റ് എഡിറ്റർ സി. ഗൗരീദാസൻ നായർ അവധിയിൽ പ്രവേശിച്ചുവെന്ന് പേരുവച്ച് വാർത്ത നൽകിയത് മുഖ്യധാരാ മാധ്യമങ്ങളിൽ മാതൃഭൂമി മാത്രമാണ്. മാധ്യമവും വാർത്ത നൽകി. രാജിക്കത്ത് പരിഗണനയിലിരിക്കെയാണ് അവധിയെന്നും മാതൃഭൂമി വിശദീകരിച്ചു. ഹിന്ദുസ്ഥാൻ ടൈംസിലെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ യാമിനി നായരാണ് ഗൗരീദാസൻ നായരുടെ പേരു വെളിപ്പെടുത്താതെ ആരോപണമുന്നയിച്ചത്. 13 വർഷങ്ങൾക്കുമുമ്പ് തന്നോട് ഒരാൾ അപമര്യാദയായി പെരുമാറിയെന്നായിരുന്നു അവർ ബ്ലോഗിൽ കുറിച്ചത്. യാമിനി നായരുടെ 'മീ ടൂ' പോസ്റ്റിനെ ഗൗരവത്തോടെ കാണുന്നുവെന്ന് ഹിന്ദു ഗ്രൂപ്പിന്റെ ചെയർമാൻ എൻ. റാം ട്വിറ്ററിൽ പ്രതികരിച്ചു. തന്റെ പേരുവെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആരോപണ വിധേയരായ മറ്റു പലരിൽനിന്നും വ്യത്യസ്തമായി ഈ മുതിർന്ന മാധ്യമപ്രവർത്തകൻ സുരക്ഷിതനായി പറ്റിക്കൂടാനല്ല, രാജിവെക്കാനാണു തീരുമാനിച്ചതെന്ന് റാം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. റാമിന്റെ ട്വീറ്റ് വന്ന സാഹചര്യത്തിലാണ് മാതൃഭൂമി വാർത്ത കൊടുത്തത്. അതിന് ശേഷമെത്തിയ പോക്‌സോ പീഡനത്തിലെ മീടൂ എല്ലാവരും മുക്കി. നേരോടെ നിർഭയം നിരന്തരം കാര്യങ്ങൾ പറയുന്ന ചാനലും പ്രതികരിച്ചില്ല.

മാധ്യമ പ്രവർത്തകയായ മൂന്നാമത്തെ യുവതി അതീവ ഗൗരവ ആരോപണങ്ങളാണ് ഗൗരിദാസൻ നായർക്കെതിരെ മീ ടൂവിൽ ഉയർത്തിയത്. അച്ഛന്റെ സുഹൃത്തായി വീട്ടിലെത്തി മദ്യപാനവും ഡാൻസും മറ്റും നടത്തിയ അങ്കിളിന്റെ ഞെട്ടിക്കുന്ന പീഡനത്തെ കുറിച്ചാണ് യുവതി എഴുതിയത്. അന്ന് എനിക്ക് 17 വയസ്സായിരുന്നുവെന്നും തന്റെ അനുജന്റേയും ഗൗരി ദാസൻ നായരുടേയും മകന്റേയും ഒപ്പമുള്ള യാത്രയ്ക്കിടെയായിരുന്നു അങ്കിളിന്റെ പീഡനമെന്നും യുവതി കുറിക്കുന്നു. അച്ഛന്റെ വിശ്വസ്ത സുഹൃത്തായി അഭിനയിച്ച് വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാനുള്ള യാത്രയ്ക്കായി രാത്രിയിൽ കാറിനടുത്തേക്ക് പോവുമ്പോഴായിരുന്നു എന്നെ കരയിപ്പിച്ച പീഡനം. ആ സമയം അങ്കിളിന്റെ മകനും എന്റെ അനുജനും ഒന്നും അറിയാതെ മുമ്പിൽ കളിച്ചു കൊണ്ട് നീങ്ങുന്നുണ്ടായിരുന്നു. വീട്ടിലെത്തി മുറിയടച്ച് കരഞ്ഞാണ് വേദന അകറ്റിയത്-എന്നാണ് കുറിച്ചത്.

ഇതിന് ശേഷം ഫോണിലൂടെ ശല്യം ചെയ്യൽ തുടങ്ങി. ഇതോടെ അമ്മയോട് കാര്യങ്ങൾ പറഞ്ഞു. അച്ഛനെ അമ്മ കാര്യങ്ങൾ അറിയിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അങ്കിളെത്തി മാപ്പു പറഞ്ഞു. പിന്നീട് പത്ര ലോകത്തെ സ്ത്രീ സുക്ഷയെ പറ്റിയുള്ള സെമിനാറിൽ മുഖ്യാതിഥിയായി ഈ അങ്കിളിനെ കണ്ടെന്നും യുവതി കുറിക്കുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സിനിമാ പ്രവർത്തകനാണ് യുവതിയുടെ അച്ഛൻ. മാധ്യമ ലോകവുമായി അടുത്ത പരിചയവുമുണ്ട്. കുറച്ചു കാലം കുടുംബവുമെത്തി തിരുവനന്തപുരത്ത് ഇദ്ദേഹം താമിസിച്ചിരുന്നു. ഈ സമയമാണ് അങ്കിളിന്റെ കൈക്രിയയെന്നാണ് പെൺകുട്ടി വിശദീകരിച്ചത്. 17 വയസ്സിന്റെ പരിധിയിലായതു കൊണ്ട് തന്നെ പൊലീസിന് പരാതിയില്ലെങ്കിൽ പോലും കേസെടുക്കാം. പീഡനം അറിഞ്ഞിട്ടും പരാതി പൊലീസിനെ അറിയിക്കാത്തത് പോക്‌സോ പരിധിയിൽ കുറ്റമാണ്. അതുകൊണ്ട് തന്നെ പെൺകുട്ടിയുടെ അച്ഛനേയും അമ്മയേയും പോലും കേസിൽ പെടുത്താം.

പേര് വയ്ക്കാതെ മീടൂ കൈമ്പൈനിൽ പങ്കെടുത്ത യുവതിയെ പൊലീസിന് കണ്ടെത്താനും കഴിയും. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ സുതാര്യമായ അന്വേഷണം നടക്കുകയും ചെയ്യും. മാധ്യമ ലോകത്ത് കേരളത്തിൽ വനിതാ കൂട്ടായ്മ സജീവമാണ്. പീഡനക്കേസിൽ ദിലീപ് പിടിയിലായപ്പോൾ പ്രതിഷേധത്തിന്റെ മുൻനിരയിൽ ഈ വനിതാക്കൂട്ടായ്മ ഉണ്ടായിരുന്നു. ചില മാധ്യമപ്രവർത്തകർക്കെതിരെ ആരോപണമുയർന്നപ്പോൾ സ്ത്രീകളുടെ മാനം ഉയർത്തി സമരവും നടത്തി. എന്നാൽ ഗൗരി ദാസൻ നായരുടെ പീഡനത്തിൽ വനിതാ കൂട്ടായ്മ ചർച്ചയ്ക്ക് പോലും തയ്യാറല്ല. ഇത്തരം പുരോഗമന വാദികളെല്ലാം സ്വന്തക്കാർ കേസിൽ പെടുമ്പോൾ ഇരയ്‌ക്കൊപ്പം നിൽക്കാറില്ല. ഇതിന് തെളിവാണ് ഗൗരി ദാസൻ നായർ സംഭവം.

കേരളാ പത്രപ്രവർത്തക യൂണിയന്റെ മുൻ സംസ്ഥാന സെക്രട്ടറിയാണ് ആരോപണവിധേയൻ. പ്രസ് അക്കാദമിയുടെ വൈസ് ചെയർമാനുമായിരുന്നു. അത്തരത്തിലൊരു വ്യക്തിയ്‌ക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും കെ യു ഡബ്ല്യൂജെയുടെ സംസ്ഥാന നേതൃത്വം പോലും പ്രതികരിക്കുന്നില്ല. എന്നാൽ പാവപ്പെട്ട മാധ്യമ പ്രവർത്തകർക്കെതിരെ എന്തെങ്കിലും വിഷമയമുണ്ടാകുമ്പോൾ പ്രതികരിക്കുകയും ചെയ്യും. ഇതിനൊപ്പം സത്യസന്ധമായി വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെ കളിയാക്കാനും യൂണിയൻ മടിക്കാറില്ല. ഗൗരി ദാസൻ നായർ ഇപ്പോഴും പത്ര പ്രവർത്തക യൂണിയനിൽ അംഗമാണ്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അമ്മയിൽ നിന്നുള്ള പുറത്താക്കലിന് വേണ്ടി ശക്തിയുക്തം വാദിച്ച പത്രവർത്തകരാണ് ഗൗരിദാസൻ നായർക്കെതിരെ ഗുരുതര ആരോപണമുയർന്നിട്ടും മൗനം തുടരുന്നത്.

ഹിന്ദു പത്രത്തിലെ റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം ഡിസംബറിൽ വിരമിക്കാനിരിക്കെയാണ് മീ ടൂ വിവാദത്തിൽ കുടുങ്ങുന്നത്. 'എന്റെ ഭൂതകാലത്തിൽ വാക്കുകൊണ്ടോ ബോധപൂർവ്വമല്ലാത്ത പ്രവൃത്തികൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു. വേദനിപ്പിച്ചെന്ന തോന്നൽ ആർക്കെങ്കിലുമുണ്ടെങ്കിൽ ആ മുറിവുണയ്ക്കാൻ തുടർന്നും എന്റെ വ്യക്തിപരമായ ശ്രമമുണ്ടാവും.' എന്നാണ് അദ്ദേഹം രാജിയറിയിച്ചുകൊണ്ടുള്ള സന്ദേശത്തിൽ പറയുന്നത്. 'മാധ്യമപ്രവർത്തകനെന്ന ഇന്നിങ്സ് ഞാൻ അവസാനിപ്പിക്കുകയാണ്. എന്നെ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്നും അവധിയിൽ പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുറച്ചുദിവസം മുമ്പ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് ഞാൻ അപേക്ഷ നൽകിയിരുന്നു. അവധിയിൽ പോകാൻ കഴിഞ്ഞദിവസം മേലധികാരികൾ അനുമതി നൽകിയതിന് നന്ദിയുണ്ട്. ബദൽ സംവിധാനങ്ങൾ ഉണ്ടായാലുടൻ എനിക്ക് ചുമതല ഒഴിയാൻ കഴിയും. ഇവിടെയുണ്ടായിരുന്ന സമയം വളരെയധികം ആസ്വദിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് മികച്ച വ്യക്തിത്വങ്ങളെ കാണാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ആ ബന്ധങ്ങൾ ഞാൻ അമൂല്യമായി കൊണ്ടുനടക്കും. എന്റെ ഭൂതകാലത്തിൽ വാക്കുകൊണ്ടോ ബോധപൂർവ്വമല്ലാത്ത പ്രവൃത്തികൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു. വേദനിപ്പിച്ചെന്ന തോന്നൽ ആർക്കെങ്കിലുമുണ്ടെങ്കിൽ ആ മുറിവുണയ്ക്കാൻ തുടർന്നും എന്റെ വ്യക്തിപരമായ ശ്രമമുണ്ടാവും. നന്ദി, എല്ലാവർക്കും.'-എന്നായിരുന്നു ഗൗരിദാസൻ നായർ വിശദീകരിച്ചിരുന്നത്. ഹിന്ദുസ്ഥാൻ ടൈംസിൽ മാധ്യമപ്രവർത്തകയായ യാമിനി നായർ തനിക്കുണ്ടായ മീ ടൂ അനുഭവം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഗൗരീദാസൻ നായർ ദീർഘ അവധിയെടുത്തത്. ഇതിന് പിന്നാലെയാണ് മീ ടുവിൽ പുതിയ ആരോപണം എത്തുന്നതും മാധ്യമങ്ങൾ മൗനം തുടരുന്നതും.

മീടൂവിൽ ഗൗരിദാസൻനായർക്കെതിരെ ഉയർന്ന അവസാന ആരോപണത്തിന്റെ പൂർണ്ണ രൂപം

As I sit down to write this, the first thing I do is to try and think about how to convince people why I am writing this in anonymity. This might prompt many of you reading this to doubt the credibility of the serious 'allegations' I am about to make. But I think I trust these times enough to know that there will be at least a fraction of people who will believe me and my story.

This story has been stuck inside me for too long now, aching to come out. It is definitely not an easy story to tell. It would often spring out of me during rare nights; mostly during drunken conversations with female friends - then I would find momentary solace, and the story would recoil back and sleep inside me. I think this story seeks listening, understanding and more importantly; closure.

This happened when I was 17 years old. I was a confused teenager, an introvert, highly awkward in social situations. But I was still privileged enough to be exposed to a circle of artists, journalists, writers and filmmakers who frequented my home in Kerala, thanks (?) to the social capital my father had earned by then.

Now, let me cut straight to my story. One evening, my parents, my younger brother who was then 11, and I were out in a park. There, we met my father's very close friend and acclaimed journalist Gouridasan Nair. He was with his 10-year-old son. During those times, Gouridasan Nair used to come home very often. He would drink, sing, and discuss things with my father. All the while, his presence never intimidated me or I have never felt uncomfortable when he was around. There have even been instances when he had dropped me back home safely at night. Maybe that is the reason why what happened that evening disturbed me so much.

This particular evening, as we were about to wrap things up and go back home, my parents had some urgent thing to attend to. So they asked Gouridasan Nair to drop my brother and me home, and said they would be back home after the matter was taken care of. As my parents left, my brother, me, Gouridasan Nair and his son started walking towards his car which was parked a little far off. Night had started to set in and there was barely any light where we were walking. I remember my brother and his son were jumping around and running in front of us. As I was walking to keep pace with them, I felt this man's hands around my shoulder. Something sparked inside me and I felt it was wrong. But the trust I had in him was so immense that I ignored my own intuitions. Slowly, he started brushing his hand against my breast. Then I definitely knew it was wrong. I froze, filled with disbelief.

I tried to shrug his hand off, but he wouldn't stop. He continued to press my breasts with his hand harder as we walked. My eyes were filled with tears and I didn't know what to do. I could see the two kids laughing and playing in front of me. I wanted to cry out loud and run away. But I didn't do that. Don't ask me why. I was just praying we get to the car as fast as possible.

Once inside the car, I thought things were over. But then he started asking all kinds of questions. Like what time do I get back home, what time my parents usually come home, who picks me up and drops me from my tuition class. This scared me even more. As we reached home, I was relieved to find that my parents were already there. I ran upstairs to my room and cried and cried. I felt dirty. My body felt dirty.

The following evening, I had just come back from school. It was just my brother and I at home. And then the phone rings, it's this man. He asks me how I'm doing and if I'm at home. This was my limit, I felt I just couldn't take it anymore. I hung up the phone and quickly dialled up my mother's number and asked her to get back home immediately.

I told my mother and she understood. So did my father. The man came home two days later and apologized. I felt funny when he did that. I mean the damage is already done, an apology meant nothing to me. Maybe it was to clear his own conscience and of course to mend ties with my father - an important link in the malayali cultural network. He can't afford to lose that, can he?

I would like to believe I am over this incident. But sometimes it comes back in waves, haunting me. The next year, I went to college in another city and rarely visited home. The next time I saw him was in 2013, ironically in a seminar on women's representation in media. He was one of the main speakers. I don't remember what he spoke about. I only remember sitting up straight and looking him in the eye. I would like to believe that he stammered a little at the beginning of his speech. It made me so angry to know that he was still being accepted and celebrated even. I wrote out my fury, and put it in a blog I used to maintain back then - without naming him of course.

That same anger resurfaced in me again, after reading Yamini Nair's blog post. It made me want to tell my story - once and for all. It is time to build new alliances, give each other strength and call such abusers out. Because this is abuse of power and privilege. The privilege being an articulate, well-read savarna male at the helms of Kerala's cultural circles. The privilege of male bonding, of thinking you have a safety net of men guarding you no matter what you do. And no, his contributions to the world of journalism don't matter one . It is founded upon violence. I reject it out rightly.

'The notion that sexual misconduct within the Left can wait until the revolution, is a great incentive for sexual abusers within the Left to actively ensure the revolution never happens, delaying it the best they can. What a shit strategy. Try again,' said Raya Steier, the first to start a #MeToo wave in India.

It is many thanks to women like her and Yamini and many female friends, that I am finally able to say this.

My story can rest in peace now.

Note: The author has chosen anonymity while sharing her account with India Protests

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP