Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തന്നെ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു; മൂന്നാർ ദൗത്യം അമ്പേ പരാജയമായിരുന്നു; പാർട്ടി സെക്രട്ടറിയാകാൻ താൻ ആഗ്രഹിച്ചിരുന്നു; സിപിഎമ്മിന്റെയും സിപിഐയുടെയും അപചയങ്ങൾ തുറന്നടിച്ച് സി ദിവാകരന്റെ ആത്മകഥ

തന്നെ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു; മൂന്നാർ ദൗത്യം അമ്പേ പരാജയമായിരുന്നു; പാർട്ടി സെക്രട്ടറിയാകാൻ താൻ ആഗ്രഹിച്ചിരുന്നു; സിപിഎമ്മിന്റെയും സിപിഐയുടെയും അപചയങ്ങൾ തുറന്നടിച്ച് സി ദിവാകരന്റെ ആത്മകഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാർട്ടി സംസ്ഥാന സെക്രട്ടറിയാകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. 'കനൽവഴികളിലൂടെ' എന്ന തന്റെ ആത്മകഥയുടെ പ്രകാശനത്തിനു മുമ്പായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ ചതിപ്രയോഗങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജീവിച്ചിരിക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കേണ്ടെന്നതുകൊണ്ട് പലതും തുറന്ന് എഴുതിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

സിപിഎമ്മിലെ അപചയവും ഇടതു മുന്നണിയിലെ പടലപ്പിണക്കവും ചതിക്കുഴികളും കനൽ വഴികളിലൂടെ എന്ന പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനെ സിപിഎം പല തവണ ബുദ്ധിമുട്ടിലാക്കി എന്നു ദിവാകരന് പറയുന്നു. 2011ൽ വി എസ് ഭരണത്തുടർച്ച പ്രതീക്ഷിച്ചിരുന്നു. എന്നാൽ സിപിഎം അതിനു തടയിട്ടു. മുഖ്യമന്ത്രിയായിരുന്ന തന്നെ പ്രതിപക്ഷത്തിരുത്താൻ ആരൊക്കെയോ ശ്രമിച്ചു എന്ന തോന്നൽ അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് ദിവാകരന്റെ ആരോപണം. എന്നാൽ അത് ആരാണെന്ന് അദ്ദേഹം പറയുന്നില്ല. വി.എസിന്റെ അന്നത്തെ അവസ്ഥയിൽ തനിക്കു ദുഃഖം തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്ക രാഷ്ട്രീയം എത്ര ക്രുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും ദിവാകരൻ കരുതുന്നു.

'മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഒരു സാധാരണ എംഎൽഎയായി വി എസ് സഭയിൽ വന്നു. വിഎസിന്റെ ആ അവസ്ഥയിൽ എനിക്ക് അതിയായ ദുഃഖം അനുഭവപ്പെട്ടു. എത്ര ക്രൂരമാണ് ചിലപ്പോൾ രാഷ്ട്രീയം. മുഖ്യമന്ത്രിയെന്ന നിലയിൽ ശാന്തനും സൗമ്യനുമായിരുന്ന വി എസ് പ്രതിപക്ഷത്ത് എത്തിയപ്പോൾ ശക്തനായ ആക്രമണകാരിയായി മാറി. തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടിൽ എൽഡിഎഫിന് നാലു സീറ്റുകൾ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നു

2004ലെ ഇടതു സർക്കാരിന്റെ കാലത്ത് ഹാരിസൺ പ്ലാന്റേഷൻ കമ്പനിക്ക് അന്നത്തെ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വം ചില ഇളവുകൾ അനവദിച്ചുകൊടുത്തു. തൊഴിൽ മന്ത്രി പി.കെ. ഗുരുദാസന്റെ നിർദ്ദേശത്തെത്തുടർന്നാണ് ബിനോയി അങ്ങനെ ചെയ്തത്. ഫയലിൽ ഒപ്പിടരുതെന്ന് താൻ പല തവണ നിർദ്ദേശിച്ചെങ്കിലും ബിനോയി വിശ്വം അനുസരിച്ചില്ല. ഇടതുപക്ഷ സർക്കാരിനു ചീത്തപ്പേരുണ്ടാക്കിയ കേസായിരുന്നു അതെന്നും ദിവാകരൻ പറയുന്നു.

മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ നടപടി പരാജയമായിരുന്നു എന്നും ചില പാർട്ടികളും അതിന്റെ നേതാക്കളും അവിടെ സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്നും ദിവാകരൻ തുറന്നു സമ്മതിക്കുന്നു. അവരെ ഒഴിപ്പിക്കാൻ അന്നത്തെ മൂന്നാർ ദൗത്യ സംഘത്തിനു കഴിഞ്ഞില്ല. അതും ഇടതു സർക്കാരിന് നാണക്കേടുണ്ടാക്കിയെന്ന് ദിവാകരൻ തുറന്നു സമ്മതിക്കുന്നു.

'മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ വി എസ്.അച്യുതാനന്ദൻ നിയോഗിച്ച മൂന്നു ഉദ്യോഗസ്ഥരിൽ രണ്ടു പേർ ശക്തമായ നടപടികൾ സ്വീകരിക്കുന്നവരായിരുന്നു. രാജു നാരായണ സ്വാമി അതി ബുദ്ധിമാനാണ്. എന്നാൽ, ഭരണനിർവഹണത്തിൽ വട്ടപൂജ്യമാണ്. സുരേഷ് കുമാർ കരുത്തനായ ഉദ്യോഗസ്ഥനാണ്. ചില സമയങ്ങളിൽ കടിഞ്ഞാണില്ലാത്ത കുതിരപോലെ പാഞ്ഞുപോകും. ഋഷിരാജ് സിങ് അഴിമതി രഹിതമായ സർവീസിന്റെ ഉടമയും സമർഥനുമാണ്. മൂന്നാർ വിഷയത്തിൽ സംയമനവും സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനവും നടത്താൻ കഴിയാതെ പോയി. കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ പോയവരെ നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടായി. മൂന്നാറിൽ കേരളത്തിലെ പ്രമുഖരായ പലരും കയ്യേറ്റം നടത്തിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. മറ്റുള്ളവരുടെ കയ്യേറ്റം ബുൾഡോസർ കൊണ്ട് ഒഴിപ്പിക്കുമ്പോൾ എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ മന്ദിരങ്ങൾക്ക് നേരെ തിരിയുന്നില്ല എന്ന ചോദ്യം ഉയർന്നു വന്നു. മൂന്നാറിൽ തട്ടി മന്ത്രിസഭ തകരാൻ പാടില്ലെന്ന് തീരുമാനിച്ചതോടെ ആ അധ്യായം അവസാനിച്ചതായി സി ദിവാകരൻ പറയുന്നു.

പ്രായപരിധിയിൽ തട്ടി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്നു പുറത്തുപോയ സി ദിവാകരൻ ഇന്ന് പാർട്ടിയുടെ പ്രസിദ്ധീകരണശാലയായ പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാനാണ്. പാർട്ടി നൽകിയ നേട്ടങ്ങളും തിരിച്ചടികളും വിവരിക്കുന്നതാണ് 'കനൽവഴികളിലൂടെ' എന്ന ആത്മകഥ. ആത്മകഥ ജൂൺ 1ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP