Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്നെ സിഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞ് കത്തിയറിയത് വെറുതയായി; ഹൈക്കോടതി പേടിയിൽ ജയരാജിനെ സിഡിറ്റിന്റെ പടിക്ക് പുറത്ത് നിർത്തി ഇടതു സർക്കാർ; തീരുമാനം എടുത്തത് ജഡ്ജിമാരുടെ വിമർശനം ഉറപ്പെന്ന ഉപദേശത്തെ തുടർന്ന്; ടി എൻ സീമയുടെ ഭർത്താവിന് സുരക്ഷിത ഇടം നൽകാൻ ആലോചനയും സജീവം; ജയരാജ് പ്രതീക്ഷയിൽ തന്നെ  

തന്നെ സിഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞ് കത്തിയറിയത് വെറുതയായി; ഹൈക്കോടതി പേടിയിൽ ജയരാജിനെ സിഡിറ്റിന്റെ പടിക്ക് പുറത്ത് നിർത്തി ഇടതു സർക്കാർ; തീരുമാനം എടുത്തത് ജഡ്ജിമാരുടെ വിമർശനം ഉറപ്പെന്ന ഉപദേശത്തെ തുടർന്ന്; ടി എൻ സീമയുടെ ഭർത്താവിന് സുരക്ഷിത ഇടം നൽകാൻ ആലോചനയും സജീവം; ജയരാജ് പ്രതീക്ഷയിൽ തന്നെ   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്നെ സിഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞ് കത്തിയറിയ ജി.ജയരാജ്. സിപിഎം സംസ്ഥാന സമിതിയംഗം ടി.എൻ.സീമയുടെ ഭർത്താവായ ജി.ജയരാജിന്റെ ആത്മവിശ്വാസം വെറുതെയായി. ഡയറക്ടറെ നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് സർക്കാർ ഹൈക്കോടതിക്കു മറുപടി നൽകും. പിണറായി വിജയൻ സർക്കാർ തന്നെ അധികാരത്തിൽ തിരിച്ചു വരുമെന്നും എല്ലാവരും ധൈര്യമായിരിക്കാനും സിഡിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജയരാജ് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാൽ ജയരാജിന്റെ വാക്കുകളെല്ലാം വെറുതെയായി. പൂ നുള്ളുന്ന ലാഘവത്തിൽ സീമയുടെ ഭർത്താവിനെ കോറൊണക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സിഡിറ്റിൽ നിന്ന് പുറത്താക്കി.

സിഡിറ്റ് ഡയറക്ടറാക്കി നിയമിക്കപ്പെടാനുള്ള തന്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനു നോട്ടിസയച്ചതിനു പിന്നാലെയാണു ജയരാജ് ജീവനക്കാരുടെ യോഗം വിളിച്ചത്. തന്റെ യോഗ്യതയും രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. രണ്ടുമണിക്കൂറിലേറെയുള്ള പ്രസംഗത്തിന്റെ അവസാന മൂന്ന് മിനിറ്റിലാണു വിവാദ പരാമർശങ്ങൾ.
ടി.എൻ.സീമയുടെ ഭർത്താവായതുകൊണ്ടല്ല യോഗ്യതയുള്ളതുകൊണ്ടാണ് താൻ സിഡിറ്റ് ഡയറക്ടറായതെന്നും ജയരാജ് അവകാശപ്പെട്ടു. രാഷ്ട്രീയമായ പുകമറ സൃഷ്ടിക്കാനാണു ശ്രമമെന്നും പറഞ്ഞു. ഈ പ്രസംഗത്തോടെ ജയരാജിന്റെ കേസ് ഹൈക്കോടതിയിൽ വന്നാൽ തിരിച്ചടിയാകുമെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ഇതോടെ ജയരാജിനെ മാറ്റി. എന്നാൽ ജയരാജിന് മറ്റെവിടെയെങ്കിലും നിയമനം കൊടുക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സാധ്യതകൾ സർക്കാർ പരിശോധിക്കുന്നുണ്ട്.

ജി ജയരാജിനെ സിഡിറ്റ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കി എസ് ചിത്ര ഐഎഎസിനെ ഡയറക്ടാറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ജി ജയരാജിന്റെ നിയമനം വിവാദമായിരുന്നു.ജി ജയരാജന്റെ യോഗ്യത സംബന്ധിച്ചുള്ള ഹർജിയിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന് ജി ജയരാജ് പ്രസംഗിച്ചത്. ഡയറക്ടറെ നിശ്ചയിക്കാൻ സർക്കാറിന് അധികാരമുണ്ടെന്നായിരുന്നു ജയരാജിന്റെ വാദം. ടിഎൻ സീമയുടെ ഭർത്താവായതുകൊണ്ടല്ല യോഗ്യത ഉള്ളതുകൊണ്ടാണ് തന്നെ നിയമിച്ചതെന്നും ജയരാജ് പറഞ്ഞിരുന്നു. ജി ജയരാജിന് മതിയായ യോഗ്യതയില്ലെന്ന് കാണിച്ച് ജീവനക്കാരുടെ സംഘടനകളാണ് രംഗത്തെത്തിയത്. ഇത് ഒടുവിൽ അംഗീകരിക്കപ്പെട്ടു.

പുനർനിയമന വ്യവസ്ഥ പ്രകാരമായിരുന്നു നിയമനം. ഒരു വർഷമായിരുന്നു കാലാവധി. പ്രവൃത്തി പരിചയമായിരുന്നു യോഗ്യതയായി നിയമന ഉത്തരവിൽ സർക്കാർ പറഞ്ഞിരുന്നത്. ജി ജയരാജ് രജിസ്ട്രാർ ആയിരുന്ന കാലത്ത് സിഡിറ്റിലെ പല സുപ്രധാന പദ്ധതികളും പുറംകറാർ നൽകിയതായും പുറത്ത് വന്നിരുന്നു. സിപിഎം സംസ്ഥാന സമിതി അംഗവും ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സണുമായ ടിഎൻ സീമയുടെ ഭർത്താവ് ജയരാജിനെ വിരമിച്ച ശേഷം സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചു. നേരത്തെ സി-ഡിറ്റ് മുൻ രജിസ്ട്രാറായിരുന്ന ജയ്‌രാജിനെ വിരമിച്ചതിന് ശേഷം കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് രജിസ്ട്രാറായി പുനർനിയമനം നൽകിയ നടപടിയും വലിയ വിവാദമായിരുന്നു.

മാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് ഡി-ഡിറ്റ് ഡയറക്ടറായുള്ള നിയമനം. പ്രവൃത്തി പരിചരം മുൻനിർത്തിയാണ് നിയമനമെന്നാണ് സർക്കാർ നേരത്തെ നൽകിയ വിശദീകരണം. നേരത്തെ രജിസ്ട്രാറായിരുന്നപ്പോൾ ഡയറക്ടറായി നിയമനം നേടുന്നതിന് ജയരാജ് സി-ഡിറ്റ് സർവീസ് ചട്ടത്തിൽ മാറ്റം വരുത്തിയെന്നും ആക്ഷേപം ഉയർന്നു. മതിയായ യോഗ്യതയില്ലെന്ന ആക്ഷേപം നിലനിൽക്കേയാണ് സി-ഡിറ്റ് ഡയറക്ടറായി ജയരാജിന് നിയമനം നൽകിയിരിക്കുന്നത്. അഴിമതി ആരോപണവും ജയരാജിനെതിരേ ഉയർന്നിരുന്നു. ഭരണാനുകൂല സംഘടനയുടെ കടുത്ത എതിർപ്പ് മറി കടന്നാണ് സി-ഡിറ്റ് ഗവേണിങ് സമിതി ഈ സ്ഥാനത്തേക്കിപ്പോൾ ജയരാജിനെ അവരോധിച്ചത്.

ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പൊതുമേകലാ സ്ഥാപനത്തിൽ പികെ ശ്രീമതിയുടെ മകനായ സുധീർ നമ്പ്യാരെ നിയമിച്ചത് വിവാദമായിരുന്നു. തുടർന്ന് ഇപി ജയരാജൻ കുറച്ചു കാലത്തേക്ക് മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്നു. സുധീർ നമ്പ്യാരെ മാറ്റുകയും ചെയ്തു. എന്നാൽ ഇതൊന്നും സിഡിറ്റിലെ ജയരാജന്റെ നിയമനത്തിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അറിവോടെയാണ് ജി ജയരാജനെ നിയമിക്കുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മിൽ ആരും ഈ വിഷയം ചർച്ചയാക്കില്ല. എന്നാൽ നിയമനത്തെ കോടതിയിൽ കോൺഗ്രസ് അനുകൂല സംഘടനകൾ ചോദ്യം ചെയ്തു. ബന്ധുത്വ നിയമനത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായിരുന്നു് ജി ജയരാജന്റെ നിയമനം.

ജയരാജ് രജിസ്റ്റ്രാർ ആയിരുന്ന കാലത്താണ് സിഡിറ്റിന്റെ സുപ്രധാന പദ്ധതികൾ പലതും പുറംകരാർ നൽകിയത്. ഇങ്ങനെ സിഡിറ്റിന്റെ സാമ്പത്തിക അടിത്തറ തകർത്തയാളെ ഡയറക്ടറാക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സംഘടനയായ സിഡിറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തു നൽകിയിരുന്നു. ഭരണപക്ഷ യൂണിയനായ സിഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിനെ ഡയറക്ടർ ആക്കുന്നതിൽ എതിർപ്പുമായി രംഗത്തെത്തി. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘങ്ങൾക്ക് വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സർക്കാരിന്റെ ഏജൻസി തന്നെയായ സിഡിറ്റിനു അനുമതി നൽകിയത് വിവാദമായിരുന്നു. പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2016 ജൂൺ ഒന്നിനാണ് സിഡിറ്റിന്റെ രജിസ്ട്രാർ ആയി ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജനെ നിയമിച്ചത്. ഫെബ്രുവരി 28ന് ജയരാജൻ സർവീസിൽ നിന്ന് വിരമിച്ചു. ഇതിന് പിന്നാലെയാണ് ജയരാജന് പുനർനിയമനം നൽകി മാർച്ച് ഒന്നിന് സർക്കാർ ഉത്തരവിറക്കിയത്. സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്ന സ്ഥാപനമാണ് സിഡിറ്റ്. തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്ക് വേണ്ടി സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണ് പാർട്ടി മുൻഎംപിയായ വനിതാ നേതാവിന്റെ ഭർത്താവിന് രജിസ്റ്റാർ സ്ഥാനത്ത് സർവ്വീസ് നീട്ടിക്കൊടുത്തതെന്നായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

പിന്നീട് റിട്ടയർ ചെയ്തു. അതിന് ശേഷം വീണ്ടും അതേ സ്ഥാപനത്തിൽ ഡയറക്ടറായി എത്തി. സിപിഎം നേതൃത്വം പറയുന്നതെല്ലാം ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥനായിരുന്നു എന്നും ജയരാജൻ. സി ഡിറ്റിലെ പീഡനത്തിൽ സിപിഎം സഹയാത്രികനായ പ്രൊഡ്യൂസറെ കേസിൽ നിന്ന് രക്ഷിച്ചതും അന്ന് രജിസ്ട്രാറായിരുന്ന ജയരാജനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP