Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

എട്ട് വർഷം ഈച്ചയെ അടിച്ച് ഇരുന്നിട്ടും മൊബൈൽഫോണുകൾ വിറ്റപോയില്ല; സൂത്രപണിയുമായി തമിഴ്‌നാട്ടിലെ സ്മാർട്ട് ഫോൺ വ്യാപാരി; സ്മാർട്ട് ഫോൺ വാങ്ങിയാൽ ഒരുകിലോ ഉള്ളി സമ്മാനം; ഓഫറിന് പിന്നാലെ കടയിലേക്ക് ആളുകളുടെ ഒഴുക്കും; ഉള്ളി രക്ഷകനായ തമിഴ്‌നാട്ടിലെ കച്ചവടക്കാരന്റെ കഥ

എട്ട് വർഷം ഈച്ചയെ അടിച്ച് ഇരുന്നിട്ടും മൊബൈൽഫോണുകൾ വിറ്റപോയില്ല; സൂത്രപണിയുമായി തമിഴ്‌നാട്ടിലെ സ്മാർട്ട് ഫോൺ വ്യാപാരി; സ്മാർട്ട് ഫോൺ വാങ്ങിയാൽ ഒരുകിലോ ഉള്ളി സമ്മാനം; ഓഫറിന് പിന്നാലെ കടയിലേക്ക് ആളുകളുടെ ഒഴുക്കും; ഉള്ളി രക്ഷകനായ തമിഴ്‌നാട്ടിലെ കച്ചവടക്കാരന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തൊട്ടാൽ പൊള്ളുന്ന വിലയും കയ്യെത്തി പിടിക്കാനാകാത്ത ഉയരവും ഉള്ളി വില കീഴടക്കിയതോടെ ഉള്ളിക്കായി മാർ്കറ്റിൽ നെട്ടോട്ടം. ഒരു കിലോ ഉള്ളിക്ക് 180 രൂപയാണ് വിപണി വില. തീന്മേശകളിൽ ഉള്ളിക്കറിയും ഇന്ന് അന്യമായ സ്ഥിതിയാണ്. ഹോട്ടലുകളിൽ ബീറഫ് കറിക്കും ചിക്കൻ കറിക്കുമൊക്കെ അലങ്കാരമായി മാറിയിരിക്കുന്ന ഉള്ളി ഇന്ന് ലഭിക്കുകയാണെങ്കിൽ അഹങ്കാരമായി എന്നേ പറയാനുള്ളു. അത്രയ്ക്കുണ്ട് വിപണിയിൽ ഉള്ളിയുടെ മഹത്വം.

Stories you may Like

പിടിച്ചാൽ കിട്ടാത്ത വിപണി വിലയിലേക്ക് ഉള്ളിവില കുതിച്ചുയർന്നതോടെ തമിഴ്‌നാട്ടിലെ ഒരു വേറിട്ട വിപണന തന്ത്രമാണ് കൈയടി നേടുന്നത്. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ ഒരു മൊബൈൽ ഫോൺ വ്യാപാര സ്ഥാപനമാണ് ഉള്ളിയെ ഒപ്പംകൂട്ടിയിരിക്കുന്നത്. സൂത്രപണി എന്താണെന്ന് കേട്ടാൽ ബഹുരസമാണ്. എസ്.ടി.ആർ മൊബൈൽസ് എന്ന സ്ഥാപനത്തിൽനിന്ന് സ്മാർട്ട് ഫോൺ വാങ്ങിയാൽ ഒരു കിലോ ഉള്ളി സൗജന്യമായി നൽകുമെന്നാണ് അവരുടെ വാഗ്ദാനം. ഇക്കാര്യം അറിയിച്ച് സ്ഥാപനത്തിന് മുന്നിൽ പോസ്റ്റർ പതിക്കുകയും ചെയ്തു.

നിമിഷങ്ങൾക്കകം പുതിയ ഓഫറും പോസ്റ്ററുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ ഹിറ്റായി. ഫോൺ വാങ്ങുമ്പോൾ സാധാരണ ഗതിയൽ ഹെഡ് സെറ്റും ഫോൺ കവറുമെക്കെയാണ് പതിവ്, എന്നാൽ തമിഴ്‌നാട്ടിലെ മൊബൈൽ കടയുടെ പരസ്യം കണ്ട് സോഷ്യൽ മീഡിയ മൂക്കത്ത് വിരൽ വയ്ക്കുകയാണ്.ഇപ്പോൾ വിൽപ്പന കൂടിയെന്നാണ് കടയുടമയായ ശരവണ കുമാർ പറയുന്നത്. സ്മാർട്ട് ഫോൺ വാങ്ങുന്നവർക്ക് അവരുടെ ഇഷ്ടാനുസരണം ഉള്ളി തിരഞ്ഞെടുക്കാനും ഇവിടെ അവസരമുണ്ട്.

'എട്ടുവർഷം മുമ്പ് തുടങ്ങിയ സ്ഥാപനമാണിത്. ഇതുവരെ ദിവസേന രണ്ട് മൊബൈൽ ഫോൺ മാത്രമാണ് വിറ്റുപോയിരുന്നത്. എന്നാൽ ഉള്ളി സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചതോടെ വിൽപ്പന കൂടി. കഴിഞ്ഞ രണ്ടുദിവസമായി എട്ട് മൊബൈൽഫോണുകളാണ് ഓരോദിവസവും വിറ്റുപോയത്- ശരവണ കുമാർ പറഞ്ഞു.

കഴിഞ്ഞദിവസം ബെംഗളൂരുവിലെ ഒരു കാർ സർവീസ് സെന്ററും ഉള്ളി സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാർ സർവീസ് ചെയ്യാനെത്തുന്നവർക്ക് രണ്ട് കിലോ ഉള്ളി സമ്മാനമായി നൽകുമെന്നായിരുന്നു മലയാളികൾ നടത്തുന്ന സർവീസ് സെന്ററിന്റെ വാഗ്ദാനം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP