Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണയുടെ മറവിൽ എല്ലാം സ്വകാര്യവത്കരിക്കുന്നുവെന്ന് മോദിയെ കുറ്റം പറയുന്ന എൽഡിഎഫ് നടത്തുന്നതും വമ്പൻ കൊള്ളയടി; ഓർഡിനറി ബസ് കൂലി 50 ശതമാനം കൂട്ടിയത് പിച്ചച്ചട്ടിയിൽ കൈയിട്ടുവാരൽ; ഒരുബസിൽ ആകെ 30 ന് അടുത്ത് ആളെ കൊണ്ടുപോകുമ്പോൾ ബസ് നിരക്ക് കൂട്ടുന്നതിൽ ന്യായമില്ലെന്ന് ആക്ഷേപം; ജില്ലക്കുള്ളിൽ മാത്രം സർവീസ് നടത്തുമ്പോൾ ആവശ്യം കെഎസ്ആർടിസി മാത്രം; നിരക്ക് വർദ്ധനയോടെ കോവിഡിൽ മരവിച്ചിരിക്കുന്ന മലയാളിയെ കാത്തിരിക്കുന്നത് വിലക്കയറ്റവും

കൊറോണയുടെ മറവിൽ എല്ലാം സ്വകാര്യവത്കരിക്കുന്നുവെന്ന് മോദിയെ കുറ്റം പറയുന്ന എൽഡിഎഫ് നടത്തുന്നതും വമ്പൻ കൊള്ളയടി; ഓർഡിനറി ബസ് കൂലി 50 ശതമാനം കൂട്ടിയത് പിച്ചച്ചട്ടിയിൽ കൈയിട്ടുവാരൽ; ഒരുബസിൽ ആകെ 30 ന് അടുത്ത് ആളെ കൊണ്ടുപോകുമ്പോൾ ബസ് നിരക്ക് കൂട്ടുന്നതിൽ ന്യായമില്ലെന്ന് ആക്ഷേപം; ജില്ലക്കുള്ളിൽ മാത്രം സർവീസ് നടത്തുമ്പോൾ ആവശ്യം കെഎസ്ആർടിസി മാത്രം;   നിരക്ക് വർദ്ധനയോടെ കോവിഡിൽ മരവിച്ചിരിക്കുന്ന മലയാളിയെ കാത്തിരിക്കുന്നത് വിലക്കയറ്റവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടിയത് വൻകൊള്ളയടിയെന്ന് ആക്ഷേപം. ജില്ലയ്ക്കുള്ളിൽ ഓർഡിനറി ബസുകൾ മാത്രമായിരിക്കും ഉണ്ടാവുക. മൊത്തം ശേഷിയുടെ പകുതി യാത്രക്കാരേ പാടുള്ളു. പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. അഞ്ചുകിലോമീറ്റർ വരെ മിനിമം ചാർജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വർധിക്കും. നിലവിൽ എഴുപത് പൈസയായിരുന്നു. ഇതനുസരിച്ച് 10 രൂപ 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വർധിക്കും. വിദ്യാർത്ഥികളടക്കം ബസ് ചാർജിൽ ഇളവുള്ളവർ നിരക്കിന്റെ പകുതി നൽകണം. ഇതോടെ കൊറോണയുടെ മറവിൽ എൽഡിഎഫ് കൊള്ളയടി ആരംഭിച്ചുവെന്നാണ് ആരോപണം. കൊറോണയുടെ മറവിൽ സ്വകാര്യവത്കരണം നടപ്പാക്കുന്നുവെന്ന് കേന്ദ്രസർക്കാരിനെ പഴിക്കുന്നവർ ബസ് നിരക്കിന്റെ കാര്യത്തിൽ കടത്തിവെട്ടിയിരിക്കുകയാണ്.

ഓർഡിനറി ബസുകൂലി 50% കൂട്ടൽ പിച്ച ചട്ടിയിൽ കൈയിട്ടുവാരലാണ്. ഓർഡിനറിയിൽ കയറുന്നത് തികച്ചും സാധാരണക്കാരാണ്. കോവിഡ് പ്രതിസന്ധിക്കൊപ്പം ബസ് കൂലി കൂടി കൂടുന്നതോടെ സർവതിനും വില കൂടുമെന്നും ഉറപ്പായി.

പുതുക്കിയ നിരക്കനുസരിച്ച് സർവീസ് ഓടിക്കാനാകില്ലെന്ന നിലപാടിലാണ് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ. മിനിമം ചാർജ് മാത്രം കൂട്ടിയാൽ പ്രശ്‌നം തീരില്ല. മൂന്നുമാസത്തെ നികുതിയും ഇൻഷുറൻസും തൊഴിലാളി ക്ഷേമനിധിയും ഒഴിവാക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. ടിക്കറ്റ് നിരക്കിൽ 100 ശതമാനം വർധനയാണു ഗതാഗതവകുപ്പ് ആവശ്യപ്പെട്ടത്. എന്നാൽ നിരക്ക് ഇരട്ടി വർധിപ്പിച്ചാലും റോഡ് നികുതി ഒഴിവാക്കാതെ ബസിറക്കില്ലെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ നിലപാട്. ഇതോടെയാണ് കോവിഡ് കാലത്ത് നികുതി പൂർണമായും ഒഴിവാക്കാനും ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടാനും തീരുമാനമായത്.

നിലവിലെ ഓർഡിനറി ബസുകൂലി 34 യാത്രക്കാർ മാത്രം ബസിൽ യാത്ര ചെയ്യുന്നു എന്ന നാട്പാക്കിന്റെ കണക്കിന്റെ അടിസ്ഥാനത്തിലാണ്. കോവിഡ് നിയന്ത്രണ ബസ് സർവീസിൽ 30 യാത്രക്കാരെ സാമൂഹിക അകലം പാലിച്ച് കൊണ്ടുപോകാം എന്നാണ് കണക്കാക്കുന്നത്. സാമൂഹിക അകലം പാലിച്ച് ഓർഡിനറി ബസിൽ ഡ്രൈവറുടെ പുറകിൽ 11 റോ 3 സീറ്റിൽ 2 യാത്രക്കാരെ ഇരുത്തി 22 പേരും ഫുഡ്‌ബോർഡ് സൈഡിൽ 8 റോയിൽ 1 ആൾ വീതം 8 പേരും അങ്ങനെ 30 പേർ.

30 പേരെ ബസിൽ കൊണ്ടുപോകാൻ കഴിയുമെങ്കിൽ നിരക്ക് എന്തിന് കൂട്ടണമെന്ന് ചോദ്യമാണ് ഉയരുന്നത്. 34 പേരെ കണക്കാക്കി നിരക്ക് നിശ്ചയിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ചോദ്യം ഉയരുന്നത്. ജില്ലകൾക്കുള്ളിൽ മാത്രമാണ് ഇപ്പോൾ സർവീസ് അനുവദിച്ചിരിക്കുന്നത്. അന്തർ സംസ്ഥാന യാത്രയ്ക്ക് അനുമതിയില്ല. ഈ സാഹചര്യത്തിൽ ഒരു ജില്ലക്കുള്ളിൽ സർവീസ് നടത്തുമ്പോൾ കെഎസ്ആർടിസി മാത്രം ഓടിയാൽ മതി. കളക്ഷൻ നോക്കുന്ന സ്വകാര്യബസ് നിശ്ചിത യാത്രക്കാരെ കയറ്റി സർവീസ് നടത്തില്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തിയാൽ തന്നെ സാമൂഹിക അകല നിയന്ത്രണം പാലിക്കുമെന്നുറപ്പില്ല.

ജില്ലയിൽ സർവീസിന് കെഎസ്ആർടിസി മാത്രം മതി

5490 കെഎസ്ആർടിസി ബസുകളും 719 കെയുആർടി ബസുകളും അടക്കം 6209 കെഎസ്ആർടിസി ബസുകളാണുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 95 യൂണിറ്റുകളും. ജില്ലക്കുള്ളിൽ സർവീസ് നടത്താൻ ഈ ബസുകൾ തന്നെ ധാരാളം. അതുകൊണ്ട് തന്നെ ആദ്യ ഘട്ടത്തിൽ കെഎസ്ആർടിസി മാത്രം മതി. 4550 ബസുകൾ 16 ലക്ഷം കിലോമീറ്റർ ആണ് പ്രതിദിനം ശരാശരി ഓടിയിരുന്നത്. 17150 സ്‌പെയർ ബസുകൾ കെഎസ്ആർടിസി ആകെ കൂടി ഓടിച്ചാൽ മതി.

കെഎസ്ആർടിസി എന്തിന് ബസുകൂലി കൂട്ടുന്നു?

4500 ബസ് ഓടിക്കാൻ പ്രതിവർഷം 1800 കോടി സംസ്ഥാന ഖജനാവിൽ നിന്നു നൽകുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ബസ് ചാർജ് കൂട്ടാതെ തന്നെ കെഎസ്ആർടിസി പൊതുഗതാഗതം നടത്തണമെന്ന വാദമാണ് ഉയരുന്നത്. ഏതായാലും ടിക്കറ്റ് നിരക്ക് വർദ്ധന അപര്യാപ്തമായതുകൊണ്ട് സർവീസ് നടത്താനാകില്ലെന്ന് നിലപാടിലാണ് സ്വകാര്യ ബസ് ഉടമകൾ.

ചാർജ് വർധന തത്കാലത്തേക്ക് മാത്രമാണെന്നും കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ സാധാരണനിലയിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരിക്കുന്നത്്.. യാത്രക്കാരുടെ എണ്ണം കുറച്ചതിനാലാണ് ബസ് ചാർജ് വർധിപ്പിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ ബസിൽ യാത്ര ചെയ്യുന്‌പോൾ പാതി സീറ്റുകളിൽ മാത്രമേ ആളുകൾക്ക് യാത്ര ചെയ്യാനാകൂ. ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകൾ ഒഴിച്ചിടണം. അങ്ങനെയേ യാത്ര ചെയ്യാനാകൂ. ജില്ലാ അതിർത്തിക്കുള്ളിലേ ബസുകൾ ഓടുന്നുള്ളുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP