Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാദാപുരത്ത് ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയതിന് എസ്.ഡി.പി.ഐ പ്രവർത്തകരുടെ ഭീഷണി നേരിട്ട സ്വകാര്യബസ് തല്ലിത്തകർത്ത നിലയിൽ; നാലു ടയറുകളും കുത്തിക്കീറി; ചില്ലുകൾ അടിച്ചുതകർത്തു; ആക്രമണം ജീവനക്കാർ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ

നാദാപുരത്ത് ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയതിന് എസ്.ഡി.പി.ഐ പ്രവർത്തകരുടെ ഭീഷണി നേരിട്ട സ്വകാര്യബസ് തല്ലിത്തകർത്ത നിലയിൽ; നാലു ടയറുകളും കുത്തിക്കീറി; ചില്ലുകൾ അടിച്ചുതകർത്തു; ആക്രമണം ജീവനക്കാർ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

നാദാപുരം; ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയതിന്റെ പേരിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ ഭീഷണി നേരിട്ട സ്വകാര്യബസ് അടിച്ചു തകർത്ത നിലയിൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചൊവ്വാഴ്ച നടന്ന ഹർത്താലിൽ ഈ ബസ് സർവീസ് നടത്തിയിരുന്നു. ബസ് തടഞ്ഞവരോട് വാക്കുതർക്കത്തിൽ ഏർപ്പെടുന്ന ജീവനക്കാരുടെ വിഡിയോ വൈറലായിരുന്നു. പരസ്പരം വെല്ലുവിളിച്ചും ബസ് ഓടിക്കില്ലെന്നും വഴിയിലിട്ട് തല്ലുമെന്നു ഹർത്താൽ അനുകൂലികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കല്ലാച്ചിയിൽ രാത്രി നിർത്തിയിട്ട സ്ഥലത്തുവച്ചാണ് ബസ് അടിച്ചു തകർത്തത്.

നാലു ടയറുകളും കുത്തിക്കീറി. തൊട്ടിൽപാലം വടകര റൂട്ടിലോടുന്ന കൂടൽ ബസിനു നേരെയാണ് അക്രമം. ഹർത്താലിൽ വാഹനങ്ങൾ തടയില്ലെന്ന ധാരണയിലാണു സർവീസ് നടത്തിയതെന്നും ബസുകൾ തടഞ്ഞു തുടങ്ങിയതോടെ ഓട്ടം നിർത്തിയതായും ജീവനക്കാർ പറഞ്ഞു.

വെള്ളിയാഴ്ച ഓട്ടം കഴിഞ്ഞു സംസ്ഥാന പാതയിൽ നിർത്തിയിട്ടതാണ്. ശനിയാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണു മുൻപിലും പിന്നിലുമുള്ള ചില്ലുകൾ തകർത്തതും ടയറുകൾ നശിപ്പിച്ചതും കണ്ടത്. സംഭവുമായി ബന്ധപ്പെട്ട് നാദാപുരം പൊലീസ് കേസെടുത്തു. സമീപത്തെ നിരീക്ഷണ ക്യാമറകളിൽനിന്നു ദൃശ്യങ്ങൾ ലഭ്യമാകുമോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.

ബസ് തടഞ്ഞു ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണു സമരക്കാർ ചെയ്തത്. ജീവനക്കാർ പ്രതിഷേധക്കാരെ ധൈര്യസമേതം നേരിടുന്നതു വിഡിയോയിൽ കാണാം. പ്രശ്‌നം രൂക്ഷമായതോടെ പൊലീസെത്തിയാണു പരിഹരിച്ചത്. ബസ് തടയുന്നതിന്റെ വിഡിയോ ജീവനക്കാർ പകർത്തിയിരുന്നു. വിഡിയോ വൈറലായതോടെ ബസ് തടഞ്ഞ 10 പേർക്കെതിരെ എടച്ചേരി പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP