Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാൽക്കണിന്റെ അതിവേഗ ഓട്ടം പുത്തൻകാവിലമ്മയ്ക്ക് പിടിച്ചില്ല; കതൃക്കടവ് പള്ളിക്ക് മുമ്പിൽ എതിരാളിയെ അടിച്ചു തകർത്തത് പകരം വീട്ടി; ഒരു മിനിറ്റിന്റെ പേരിലെ സംഘർഷത്തിൽ കണ്ണ് പോയത് അഭിഷയ്ക്കും; മത്സര ഓട്ടം അടിപിടിയിലെത്തുമ്പോൾ അനുഭവിക്കുന്നത് യാത്രക്കാർ മാത്രം; മുതലാളിമാരുടെ ഗുണ്ടകൾ തെരുവിൽ തമ്മിൽ തല്ലുമ്പോൾ എല്ലാം കണ്ടില്ലെന്ന് നടിച്ച് പൊലീസും; കല്ലട മുതലാളിയുടെ ഹുങ്കിനെ പിടിച്ചു കെട്ടിയ വികാരം വീണ്ടും സജീവമാക്കി കലൂരിലെ ബസുകൾ തമ്മിലെ അടിയും

ഫാൽക്കണിന്റെ അതിവേഗ ഓട്ടം പുത്തൻകാവിലമ്മയ്ക്ക് പിടിച്ചില്ല; കതൃക്കടവ് പള്ളിക്ക് മുമ്പിൽ എതിരാളിയെ അടിച്ചു തകർത്തത് പകരം വീട്ടി; ഒരു മിനിറ്റിന്റെ പേരിലെ സംഘർഷത്തിൽ കണ്ണ് പോയത് അഭിഷയ്ക്കും; മത്സര ഓട്ടം അടിപിടിയിലെത്തുമ്പോൾ അനുഭവിക്കുന്നത് യാത്രക്കാർ മാത്രം; മുതലാളിമാരുടെ ഗുണ്ടകൾ തെരുവിൽ തമ്മിൽ തല്ലുമ്പോൾ എല്ലാം കണ്ടില്ലെന്ന് നടിച്ച് പൊലീസും; കല്ലട മുതലാളിയുടെ ഹുങ്കിനെ പിടിച്ചു കെട്ടിയ വികാരം വീണ്ടും സജീവമാക്കി കലൂരിലെ ബസുകൾ തമ്മിലെ അടിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:''എന്റെ കണ്ണിനെന്തെങ്കിലും പറ്റിയാൽ നിങ്ങള് സമാധാനം പറയുമോ. കണ്ണിന്റെ പ്രശ്നം മാറ്റിത്തരാൻ നിങ്ങൾക്ക് പറ്റുമോ...'' അഭിഷയുടെ ഈ വാക്കുകൾ ചെന്നു കൊള്ളേണ്ടത് മത്സര ഓട്ടത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ മനസ്സിലാണ്. ഒരു മിനിറ്റിന്റെ പേരിൽ സ്വകാര്യ ബസുകാർ തമ്മിലുണ്ടായ സംഘർഷത്തിലാണ് അഭിഷയുടെ കണ്ണിന് പരിക്കേറ്റത്. അഭിഷ സഞ്ചരിച്ചിരുന്ന ബസിന്റെ ചില്ല് എതിർ ബസുകാർ അടിച്ചുതകർത്തു. ചില്ലിന്റെ കഷ്ണം കണ്ണിൽ തുളച്ചുകയറുകയായിരുന്നു.

കലൂർ-കടവന്ത്ര റോഡിൽ കതൃക്കടവ് പള്ളിക്കു സമീപം വെള്ളിയാഴ്ച രാവിലെ 10.15-ഓടെയാണ് സംഭവം. തലയോലപ്പറമ്പ് സ്വദേശിനിയായ അഭിഷ കെ. ഹരിഹരനും ബസിലെ യാത്രക്കാരിയായിരുന്നു. തലയോലപ്പറമ്പ് - എറണാകുളം റൂട്ടിലോടുന്ന 'ഫാൽക്കൺ' ബസിലായിരുന്നു അഭിഷയുടെ യാത്ര. പൂത്തോട്ട-എറണാകുളം റൂട്ടിലെ 'പുത്തൻകാവിലമ്മ' ബസിലെ ജീവനക്കാരും ഫാൽക്കണും തമ്മിലായിരുന്നു തർക്കം. പുതിയകാവ് ഭാഗം മുതൽ സമയത്തെച്ചൊല്ലി ബസുകാർ തമ്മിൽ ബഹളമുണ്ടായിരുന്നതായി അഭിഷ പറഞ്ഞു. കലൂരിൽ കതൃക്കടവ് പള്ളിയുടെ സമീപത്തെത്തിയപ്പോൾ മറു ബസിലെ ജീവനക്കാരൻ അഭിഷ സഞ്ചരിച്ചിരുന്ന വണ്ടിയുടെ ചില്ല് അടിച്ചു തകർത്തു.

ഡ്രൈവറുടെ പിറകുഭാഗത്തുള്ള സീറ്റിലാണ് അഭിഷ ഇരുന്നത്. ചില്ല് തെറിച്ച് കണ്ണിൽ കയറി. ഫാൽക്കണിലെ ജീവനക്കാരാണ് ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കണ്ണിനകത്ത് പരിക്കുള്ളതായി കണ്ടെത്തി. കണ്ണിൽനിന്ന് ചില്ലിന്റെ ഏതാനും ചെറു കഷ്ണങ്ങൾ കിട്ടി. വലതു കണ്ണിലാണ് പരിക്ക്. വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്ന് കലൂരിലെ ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു അഭിഷ. പുതിയകാവിനു മുൻപുതന്നെ ബസുകാർ തമ്മിലുള്ള പ്രശ്‌നം തുടങ്ങിയെന്ന് അഭിഷ പറയുന്നു. ഒരു മിനിറ്റ് വൈകിയെന്ന പേരിലായിരുന്നു തർക്കം. ഒടുവിൽ മത്സരിച്ചോടി, കലൂർ-കടവന്ത്ര റോഡിലേക്കെത്തിയപ്പോൾ ആ തർക്കം ആക്രമണത്തിലേക്ക് നീണ്ടു.

''ചില്ല് അടിച്ചുതകർക്കുന്നതു കണ്ട് ബസിലെ മറ്റ് യാത്രക്കാരെല്ലാം ഓടിമാറി. ഞാൻ പേടിച്ചിരുന്നു പോയി. എനിക്ക് ഓടി മാറാനായില്ല''. നഗരമധ്യത്തിൽ പകൽവെളിച്ചത്തിലാണ് അതിക്രമം അരങ്ങേറിയത്. ''എപ്പോഴും ഇവർ ഇതുപോലെയാണ്. ബസുകാരുടെ അടിപിടിയിൽ ദുരിതത്തിലാകുന്നത് പാവപ്പെട്ട യാത്രക്കാരാണ്'' - അഭിഷ പറയുന്നു. യുവതിക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് നോർത്ത് പൊലീസ് അറിയിച്ചു. അതുകൊണ്ട് ബസുകാർ രക്ഷപ്പെടും.

അവർ ഈ ഏറ്റുമുട്ടലുകൾ തുടരുകയും ചെയ്യും. മത്സര ഓട്ടത്തിന്റെ പേരിൽ ബസുകൾ തമ്മിലെ സംഘർഷം കേരളത്തിലുട നീളം നിത്യ കാഴ്ചയാണ്. അതിന് ഇരയാണ് അഭിഷ. വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഈ സംഭവം ഉണ്ടാക്കുന്നത്. സ്വകാര്യ ബസുകളിലെ ജീവനക്കാരെല്ലാം ക്രിമിനലുകളാണ്. ഇവരാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. വെല്ലുവിളിയും ആക്രോശങ്ങളുമായി അവർ നിരത്തുകളെ കൈയിലെടുക്കുന്നു. പൊലീസ് നിസ്സഹായരാണ്. ബസ് മുതലാളിമാരുടെ സ്വാധീനമാണ് ഇതിന് കാരണം.

കല്ലട ബസിൽ യാത്രക്കാരനെ ജീവനക്കാർ തല്ലിയത് ഏറെ ചർച്ചയായിരുന്നു. ഇതിന് സമാനമാണ് ഇതും. പരാതിക്കാരിക്ക് പരാതിയില്ലെന്ന് പറയുന്നത് ജീവനെ പേടിച്ചാണ്. ഇത് പൊലീസിനും അറിയാം. കലൂരിലെ സിസിടിവി പരിശോധിച്ചാൽ അടിപിടിയിൽ തെളിവ് കിട്ടും. കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യാം. എന്നാൽ ഇതൊന്നും പൊലീസിന് പ്രശ്‌നല്ല. ഇങ്ങനെ ബസ് ജീവനക്കാരെ കയറൂരി വിടുമ്പോൾ സ്വകാര്യ ബസുകളിലെ യാത്ര ഭീതിജനകവുമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP