Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

സർക്കാർ നയം സ്വകാര്യ ബസ് മേഖലയെ തകർക്കും; രണ്ടു രൂപ സെസ് കൂടിയായപ്പോൾ വ്യവസായം പ്രതിസന്ധിയിലായി; ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റ് ഏറ്റെടുക്കുന്നത് വമ്പൻ തിരിച്ചടി; ഇനി ജീവിക്കാനായി നിരാഹാര സമരം; ബസുടമകൾ നിലനിൽപ്പിന്റെ പോരാട്ടത്തിന് ഇറങ്ങുമ്പോൾ

സർക്കാർ നയം സ്വകാര്യ ബസ് മേഖലയെ തകർക്കും; രണ്ടു രൂപ സെസ് കൂടിയായപ്പോൾ വ്യവസായം പ്രതിസന്ധിയിലായി; ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റ് ഏറ്റെടുക്കുന്നത് വമ്പൻ തിരിച്ചടി; ഇനി ജീവിക്കാനായി നിരാഹാര സമരം; ബസുടമകൾ നിലനിൽപ്പിന്റെ പോരാട്ടത്തിന് ഇറങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബസ്സുടമകൾ അനിശ്ചിതകാല നിരാഹാരസമരത്തിനിറങ്ങുമ്പോൾ കണ്ണടച്ച് സർക്കാർ. ദീർഘകാലമായി സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കിനൽകുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, ബസ് വ്യവസായത്തെ പഠിക്കാൻ കമ്മിഷനെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ വേണ്ടിയാണ് നിരാഹാരം.

ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാനപ്രസിഡന്റ് കെ.കെ. തോമസ് ജൂൺ അഞ്ചുമുതൽ തിരുവനന്തപുരത്ത് സമരമിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജനങ്ങൾക്കുണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് സർവീസ് നിർത്തിവെച്ചുകൊണ്ടുള്ള സമരരീതി ഉപേക്ഷിക്കുകയും ചെയ്തു. സ്വകാര്യ ബസുകളുടെ റൂട്ടുകൾ കെ.എസ്.ആർ.ടി.സി.ക്കായി പിടിച്ചെടുക്കുന്നതിനാണ് സർക്കാർ പല ഘട്ടങ്ങളിലായി വിജ്ഞാപനമിറക്കുന്നത്. 140 കിലോമീറ്ററീന് മുകളിൽ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റുകൾ പിടിച്ചെടുക്കാനുള്ള സർക്കാർ ശ്രമം കോടതിവിധിയിലൂടെ തടഞ്ഞു.

എന്നാൽ ഇപ്പോൾ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റ് ഏറ്റെടുക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ഫെഡറേഷൻ കുറ്റപ്പെടുത്തുന്നു. ഇത് സ്വകാര്യ ബസ് വ്യവസായത്തെ തകർക്കും. ഈ സാഹചര്യത്തിലാണ് പ്രതിഷേധം. ഡീസലിന് രണ്ടു രൂപ കൂടി കൂടിയതിനാൽ ബസ് വ്യവസായം തന്നെ നിന്നുപോകുമെന്നതാണ് അവസ്ഥ. പക്ഷേ, വണ്ടി ഓടിയാലും ഓടിയില്ലെങ്കിലും തങ്ങൾ നികുതി അടയ്ക്കണം. സംസ്ഥാന ബജറ്റിൽ ഇന്ധന സെസ് കൂടി പ്രഖ്യാപിച്ചതോടെയാണ് സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിലായത്.

രണ്ടുരൂപ സെസിലൂടെ പ്രതിദിനം 150-200 രൂപ ബാധ്യത ഓരോ ബസിനും ഉണ്ടാകുമെന്നും പ്രതിമാസം 3000-6000 രൂപ വരെ നഷ്ടമാണെന്നുമാണ് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. ഇന്ധന സെസിനെതിരെ എൽഡിഎഫ് ഘടകകക്ഷികളടക്കം പ്രതിഷേധം ഉയർത്തിയെങ്കിലും സെസ് പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. ഇതും ബസ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു. സർക്കാർ നയം സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആരോപിക്കുന്നുണ്ട്.

സർവീസ് നിർത്താതെ, യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ, ബസ് ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്താതെ സമരനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാരിൽ പകുതിയിലധികം വരുന്ന വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്കിൽ വർധന വരുത്തണമെന്നും വിദ്യാർത്ഥി കൺസെഷന് മാനദണ്ഡം നിശ്ചയിക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP