Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്; വിധിയുടെ ആനുകൂല്യം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ നിയമവൃത്തങ്ങൾ; സംസ്ഥാനത്ത് ഫീൽഡ് പരിശോധനയ്ക്ക് ബഫർ സോൺ വിദഗ്ധ സമിതിയായി

ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്; വിധിയുടെ ആനുകൂല്യം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ നിയമവൃത്തങ്ങൾ; സംസ്ഥാനത്ത് ഫീൽഡ് പരിശോധനയ്ക്ക് ബഫർ സോൺ വിദഗ്ധ സമിതിയായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുപ്രീംകോടതി പ്രഖ്യാപിച്ച ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ് അനുവദിച്ചു. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്‌ളാമിങ്ങോ വന്യമൃഗ കേന്ദ്രത്തിനുമാണ് ഇളവ് പ്രഖ്യാപിച്ചത്. പുതിയതായി രണ്ട് പ്രദേശങ്ങളെയും ഒഴിവാക്കിയ വിധിയുടെ ആനുകൂല്യം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ലഭ്യമാകുമെന്ന പ്രതീക്ഷയാണ് നിയമവൃത്തങ്ങൾ പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിലാണ് ബഫർ സോൺ ആയി നിശ്ചയിച്ചത്. ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനം ഉൾപ്പെടെ തടഞ്ഞിരുന്നു. വിധിയിൽ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വിധിക്കെതിരെ കേരളം പുനഃപരിശോധനാ ഹർജി സമർപ്പിച്ചിരുന്നു. വിധിയിൽ വ്യക്തത തേടി കേന്ദ്ര സർക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അതേസമയം,, സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇതിനായി ഫീൽഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാൻ ആയിട്ടുള്ള സമിതിയിൽ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുൻ വനം വകുപ്പ് മേധാവി ശ്രീ. ജയിംസ് വർഗീസ് ഐ.എഫ്.എസ്(റിട്ട) എന്നിവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങൾ. ഈ സമിതിക്ക് സാങ്കേതിക സഹായം നൽകുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.

ബഫർ സോൺ വിഷയത്തിൽ ഫീൽഡ് പരിശോധന നടത്തുന്നതിന് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ചെയർമാനായി വിദഗ്ധ സമിതി രൂപീകരിച്ചു. പരിസ്ഥിതിതദ്ദേശ വകുപ്പുകളിലെ അഡിഷനൽ ചീഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനം വകുപ്പ് മുൻ മേധാവി ജയിംസ് വർഗീസ് എന്നിവരാണ് സമിതി അംഗങ്ങൾ. സാങ്കേതിക സഹായത്തിനായി പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

ബഫർസോൺ വിഷയത്തിൽ സ്ഥലത്തു നേരിട്ടു പരിശോധന നടത്തി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയാണ് വിദഗ്ധ സമിതിയുടെ ചുമതല. സമിതി അംഗങ്ങളുടെ പട്ടിക വനം വകുപ്പ് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.

ബഫർസോൺ വിഷയത്തിൽ ഉപഗ്രഹ സർവേക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ബഫർസോൺ മേഖലയിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, ഇതരനിർമ്മാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം എന്നിവയാണു വിദഗ്ധ സമിതി നേരിട്ടു പരിശോധിക്കുക.

ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും 3 മാസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കണമെന്നും നടപടികൾ ചീഫ് സെക്രട്ടറി ക്രോഡീകരിക്കണമെന്നുമാണു മുഖ്യമന്ത്രിയുടെ നിർദ്ദേശം. ബഫർസോൺ വിഷയത്തിൽ പുനഃപരിശോധന ഹർജി സംസ്ഥാനം ഫയൽ ചെയ്തിട്ടുണ്ട്. ഇതിന്മേൽ തുറന്ന വാദം കേൾക്കണമെന്ന ആവശ്യവും കേരളം ഉന്നയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP