Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക്ഡൗൺ കാലത്ത് ഫോൺവിളി കുറഞ്ഞു; കാമുകൻ തേച്ചെന്നറിഞ്ഞതോടെ മനംനൊന്തു; ഇന്നലെ വരെ പ്രിയപ്പെട്ടവൻ എന്നു കരുതയവൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നെന്ന് കൂടി അറിഞ്ഞതോടെ ആകെ തകർന്നു കാമുകി; ഹൃദയവേദന സഹിക്കവയ്യാതെ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു യുവതി; പെട്രോളിന്റെ ഗന്ധം മൂലം തലകറങ്ങി വീണ കാമുകിയെ കാമുകൻ തന്നെ ആശുപത്രിയിലാക്കി! പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സ്വന്തം വീട്ടുകാർ കൊണ്ടുപോയി

ലോക്ക്ഡൗൺ കാലത്ത് ഫോൺവിളി കുറഞ്ഞു; കാമുകൻ തേച്ചെന്നറിഞ്ഞതോടെ മനംനൊന്തു; ഇന്നലെ വരെ പ്രിയപ്പെട്ടവൻ എന്നു കരുതയവൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നെന്ന് കൂടി അറിഞ്ഞതോടെ ആകെ തകർന്നു കാമുകി; ഹൃദയവേദന സഹിക്കവയ്യാതെ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു യുവതി; പെട്രോളിന്റെ ഗന്ധം മൂലം തലകറങ്ങി വീണ കാമുകിയെ കാമുകൻ തന്നെ ആശുപത്രിയിലാക്കി! പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സ്വന്തം വീട്ടുകാർ കൊണ്ടുപോയി

ആർ പീയൂഷ്

കൊച്ചി: കാമുകൻ മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞ് കാമുകി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെട്രോളിന്റെ ഗന്ധം മൂലം തലകറങ്ങി വീണ കാമുകിയെ കാമുകൻ തന്നെ ആശുപത്രിയിലാക്കി. പെട്രോൾ ശരീരത്ത് നിന്നും തുടച്ചു മാറ്റി പ്രാഥമിക ശുശ്രൂഷ നൽകിയ യുവതിയെ വീട്ടുകാർ എത്തി കൂട്ടിക്കൊണ്ടു പോയി. പാലാരിവട്ടം വെണ്ണലയ്ക്ക സമീപമാണ് സംഭവം. ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുൻപ് പത്തനം തിട്ട സ്വദേശിനിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും പ്രണയത്തിലാവുകയും വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേൽ വിവിധ സ്ഥലങ്ങളിൽ ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു.

ലോക്ക് ഡൗൺ തുടങ്ങിയതോടെ യുവതി പത്തനംതിട്ടയിലെ സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കുന്നത് പതിവായിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ കാമുകന്റെ ഫോൺ വിളി കുറഞ്ഞതോടെ യുവതിക്ക് സംശയമായി. തുടർന്ന് കാമുകന്റെ സുഹൃത്തുക്കൾ വഴി നടത്തിയ അന്വേഷണത്തിൽ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നും വിവാഹം ഉറപ്പിച്ചതായും യുവതി അറിഞ്ഞു. തുടർന്ന് യുവതി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് കിട്ടിയതോടെ തിരികെ പുതിയറോഡിലുള്ള ഹോസ്റ്റലിൽ എത്തി. വീട്ടിൽ നിന്നും വന്ന യുവതി പെട്രോൾ പമ്പിൽ നിന്നും ഒരു കുപ്പി നിറയെ പെട്രോളുമായാണ് എത്തിയത്.

പിന്നീട് കാമുകനെ സൂത്രത്തിൽ വിളിച്ചു വരുത്തുകയും വെണ്ണലയ്ക്ക് സമീപം വച്ച് ഇരുവരും കണ്ടു മുട്ടുകയും ചെയ്തു. തുടർന്ന് കാമുകനോട് മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ച കാര്യത്തെ പറ്റി ചോദിച്ചു. ആദ്യം കാമുകൻ നിഷേധിച്ചെങ്കിലും യുവതി തെളിവു സഹിതം വീണ്ടും ചോദ്യം ചെയ്തതോടെ കാമുകൻ സമ്മതിക്കുകയായിരുന്നു. ഇതോടെ യുവതി കയ്യിൽ കരുതിയ പെട്രോൾ തലവഴി ഒഴിക്കുകയും ബാഗിൽ നിന്നും തീപ്പെട്ടി എടുക്കാനായി ശ്രമിക്കുകയും ചെയ്യുന്നതിനിടയിൽ റോഡിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. പേടിച്ചു പോയ കാമുകൻ വേഗംതന്നെ അടുത്തുള്ള കടയിൽ നിന്നും വെള്ളം എടുത്തു കൊണ്ട് വന്ന് യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയും വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ശരീരത്തിലെ പെട്രോൾ പൂർണ്ണമായും വൃത്തിയാക്കിയ ശേഷം യുവതിയെ ഹോസ്റ്റൽ ജീവനക്കാരെ വിളിച്ചു വരുത്തി വിട്ടു. ഹോസ്റ്റൽ ജീവനക്കാർ പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചു വരുത്തുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. വീട്ടുകാർ യുവതിയോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് കൊല്ലം സ്വദേശിയായ യുവാവിനെ പറ്റിയുള്ള വിവരങ്ങൾ പറയുന്നത്. ഇയാളുമായി ഏറെ നാളായി പ്രണയത്തിലായിരുന്നെന്നും ഭാര്യാഭർത്താക്കന്മാരായി ഒന്നിച്ചു താമസിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞു. യുവതിയെ ആശ്വസിപ്പിച്ച ശേഷം മാതാപിതാക്കൾ പത്തനംതിട്ടയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP