Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ് 19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെയാണ് തനിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് ട്വീറ്റ് ചെയ്തു രോഗ വിവരം പുറത്തുവിട്ടു ബോറിസ് ജോൺസൺ്; നിലവിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി; നിരവധി പേരുമായി സമ്പർക്കം പുലർത്തിയ പ്രധാനമന്ത്രിയിൽ നിന്നും എത്രപേർക്ക് രോഗം പടർന്നേക്കുമെന്ന കാര്യത്തിലും കടുത്ത ആശങ്ക; ചാൾസ് രാജകുമാറിന് പിന്നാലെ ബോറിസിനും കൊറോണ സ്ഥിരീകരിച്ചതോടെ ബ്രിട്ടനിൽ കടുത്ത ആശങ്ക

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ് 19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെയാണ് തനിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് ട്വീറ്റ് ചെയ്തു രോഗ വിവരം പുറത്തുവിട്ടു ബോറിസ് ജോൺസൺ്; നിലവിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി; നിരവധി പേരുമായി സമ്പർക്കം പുലർത്തിയ പ്രധാനമന്ത്രിയിൽ നിന്നും എത്രപേർക്ക് രോഗം പടർന്നേക്കുമെന്ന കാര്യത്തിലും കടുത്ത ആശങ്ക; ചാൾസ് രാജകുമാറിന് പിന്നാലെ ബോറിസിനും കൊറോണ സ്ഥിരീകരിച്ചതോടെ ബ്രിട്ടനിൽ കടുത്ത ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിലെ കോവിഡ് 19 എല്ലാ അർത്ഥത്തിലും പിടിവിട്ടു പോകുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കോവിഡ് 19 സ്ഥിരീകിരിച്ചു. നിരവധി പേരുമായി സമ്പർക്കം പുലർത്തിയ പ്രധാനമന്ത്രിയിൽ നിന്നും എത്രപേർക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകും എന്ന കാര്യത്തിലും കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതോടെ സമ്പർക്ക വിലക്കിൽ കഴിയുകയാണ് ബോറിസ്.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബോറിസ് ജോൺസൺ തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇദ്ദേഹം ഡൗണിങ് സ്ട്രീറ്റിൽ സ്വയം ഐസോലേഷനിൽ കഴിയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് തനിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. നിലവിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണ്. സർക്കാരിന്റെ നേതൃത്വം തുടർന്നും വഹിക്കുമെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരമാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയമായത്. കോവിഡിനെതിരെ ഒരുമിച്ചു പോരാടി തോൽപ്പിക്കാമെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

55 വയസുകാരനായ ബോറിസ് ജോൺസന്റെ ശ്രവപരിശോധനാ റിപ്പോർടുമായി ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്റ്റി വൈറ്റാണ് പ്രധാനമന്ത്രിയെ കണ്ടത്. അതിന് ശേഷമാണ് അദ്ദേഹം ബ്രിട്ടീഷ് ജനതയെ ട്വീറ്ററിലൂടെ അഭിസംബോധന ചെയ്തത്. ജോൺസണ് കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ഗർഭിണിയായ ജീവിതപങ്കാളി കാരി സിമണ്ട്‌സിനും രോഗബാധ ഉണ്ടായോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട മറ്റുള്ളവരും നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. പ്രധാനമന്ത്രിക്ക് കോവിഡായതോടെ ബോറിസിന്റെ പരിചാരകരും മന്ത്രിസഭയിലെ പ്രമുഖരും കോവിഡ് ഭീതിയിലായി. ഇതോടെ ഭരണപ്രതിസന്ധി ഉണ്ടാകുമോ എന്ന ആശങ്ക പോലും നിലനിൽക്കുന്ന അവസ്ഥയാണുള്ളത്.

നിലവിൽ ബ്രിട്ടണിൽ 11,600 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 578 പേർ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചിരുന്നു. കോവിഡ ആഗോള വ്യാപകമായി പടരുമ്പോഴും കടുത്ത അനാസ്ഥയായിരുന്നു ഇക്കാര്യത്തിൽ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ചത്. ഈ അനാസ്ഥയുടെ പ്രതിഫലനം കൂടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്.

നേരത്തെ ബ്രിട്ടീഷ് രാജകുമാരൻ ചാൾസ് രാജകുമാരന് കൊവിഡ് -19 സ്ഥിരീകരിച്ചിരുന്നു. 72 കാരനായ ചാൾസിന്റെ ആരോഗ്യസ്ഥിതി ഭേദമാണെന്നും നിലവിൽ ഐസൊലേഷനിലാണ് ചാൾസ് ഉള്ളതെന്നും രാജകുടുംബവുമായി ബന്ധപ്പെട്ട ഔദ്യോഗിക വസതി അറിയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ കാമിലയുടെ കൊവിഡ് പരിശോധനഫലം നെഗറ്റീവ് ആയിരുന്നു. മാർച്ച് 12 നാണ് ചാൾസ് അവസാനമായി പൊതു ചടങ്ങിൽ പങ്കെടുത്തത്. ബ്രിട്ടീഷ് രാജ്ഞി എലസബത്തിനെയും മാർച്ച് 12 നാണ് മകൻ ചാൾസ് അവസാനമായി കണ്ടത്. എലിസബത്ത് രാജ്ഞിക്കു ശേഷം അധികാരത്തിലേറേണ്ടയാളാണ് ചാൾസ് രാജകുമാരൻ. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എലിബസത്തും സുരക്ഷാ മുൻ കരുതലെടുത്തിട്ടുണ്ട്.

രോഗത്തെ ചെറുക്കാൻ സ്വീകരിച്ച നടപടികളൊന്നും ഫലപ്രദമല്ലെന്ന് തെളിയിച്ചുകൊണ്ട് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുകയാണ്. എന്നാൽ ഉദ്യോഗസ്ഥർ മരണസംഖ്യ കണക്കാക്കുന്ന കാലയളവിൽ മാറ്റിയ വ്യത്യാസമാണ് ഈ കുതിച്ചു കയറ്റത്തിന് കാരണമെന്നാണ് ഇപ്പോൾ വിശദമാക്കുന്നത്. സർക്കാർ ശാസ്ത്രജ്ഞർ തന്നെ സമ്മതിക്കുന്നത് ഓരോ മരണത്തിനും ആനുപാതികമായി 1000 രോഗികളെങ്കിലും ഉണ്ടാകുമെന്നാണ്. അങ്ങിനെയാണെങ്കിൽ യഥാർത്ഥത്തിലെ രോഗബാധിതരുടെ എണ്ണം ഇപ്പോൾ തന്നെ 600,000 ആകാനാണ് സാധ്യത. ആശുപത്രികളിൽ വരുന്നവരെ മാത്രം പരിശോധനക്ക് വിധേയരാക്കിയാൽ മതി എന്ന നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ തീരുമാനം വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇത് രോഗബാധിതരുടെ യഥാർത്ഥ എണ്ണം കണ്ടുപിടിക്കാൻ സഹായിക്കുകയില്ല എന്നായിരുന്നു വിമർശകരുടെ വാദം.അത് വളരെ ശരിയാണ് താനും. ഇങ്ങനെ നോക്കിയാൽ തന്നെ യഥാർത്ഥ രോഗികളുടെ എണ്ണം സർക്കാർ കണക്കുകളുടെ പതിന്മടങ്ങായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല.

മരണനിരക്ക് വർദ്ധിച്ചതോടെ കൂടുതൽ കർശനമായി ലോക്ക്ഡൗൺ നടപ്പാക്കാനുറച്ച് പൊലീസ് രംഗത്തിറങ്ങിയിട്ടുണ്ട്. പലയിടത്തും ബാരിക്കേഡുകൾ വച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും കാറുകൾ തടഞ്ഞു നിർത്തി യത്രക്കാരുടെ വിവരങ്ങളും യാത്രോദ്ദേശവും ചോദിച്ചറിയുവാനും ആരംഭിച്ചിട്ടുണ്ട്. വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങുന്നവരെ നിരീക്ഷിക്കാൻ ഡ്രോണുകൾ വരെ ഉപയോഗിക്കുന്നു. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികൾക്കെതിരെ ചില കോണുകളിൽ നിന്നും, പ്രത്യേകിച്ചും ചില സിവിൽ ലിബർട്ടീസ് ഗ്രൂപ്പുകൾ വിമർശനങ്ങളും ഉയരുന്നുണ്ട്.

ഡെർബിഷെയർ പൊലീസ്, അൺമാൻഡ് എയർക്രാഫ്റ്റ് വരെ യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാൻ ഉപയോഗിക്കുമ്പോൾ, ടൈൻസൈഡ് നോർത്തമ്പ്റിയ പൊലീസ്, രണ്ടു പേരിലധികം കൂട്ടം കൂടുന്നതിൽ വിലക്കുള്ളതുകൊണ്ട് ഒരു ഫുട്ബോൾ മാച്ച് തടയുകയുണ്ടായി. നോർത്ത് യോർക്ക്ഷയർ പൊലീസും പുതിയ ചെക്ക്പോസ്റ്റുകൾ ഉണ്ടാക്കുമെന്നും വാഹനങ്ങൾ തടഞ്ഞ് യാത്രോദ്ദേശം ചോദിച്ചറിയും എന്ന് അറിയിച്ചിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ നടപടികൾ. ആളുകൾ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം പൊലീസിന് നൽകിയിരിക്കുകയാണ്. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് 60 പൗണ്ട് പിഴ ഉൾപ്പടെ കഠിനമായ പല ശിക്ഷകളും ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഇതിനിടയിൽ സ്വാൻസീയിൽ ട്രെയിനുകളും തടഞ്ഞ്, യാത്രക്കാരുടെ യാത്ര അത്യാവശ്യത്തിനാണോ എന്ന് ചോദിച്ചറിയുവാനും തുടങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP