Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

പണം ഇല്ലാത്തതിനാൽ ഓണം ഉണ്ണാൻ പോലും ആകാത്ത രോഗികളേയും നിർധനരേയും നിങ്ങൾക്കു പരിചയമുണ്ടോ? എങ്കിൽ ഇന്നു തന്നെ ഞങ്ങൾക്കു എഴുതൂ; ഓണത്തിനു പത്ത് കുടുംബങ്ങൾക്കെങ്കിലും കൈത്താങ്ങാകാൻ മറുനാടൻ കുടുംബം

പണം ഇല്ലാത്തതിനാൽ ഓണം ഉണ്ണാൻ പോലും ആകാത്ത രോഗികളേയും നിർധനരേയും നിങ്ങൾക്കു പരിചയമുണ്ടോ? എങ്കിൽ ഇന്നു തന്നെ ഞങ്ങൾക്കു എഴുതൂ; ഓണത്തിനു പത്ത് കുടുംബങ്ങൾക്കെങ്കിലും കൈത്താങ്ങാകാൻ മറുനാടൻ കുടുംബം

ടീം മറുനാടൻ

തിരുവനന്തപുരം: ഓണം ഉണ്ണാൻ ഇനി കഷ്ടി ഒരാഴ്‌ച്ച കൂടി മാത്രം. പക്ഷേ വേദന മാറാൻ മരുന്ന് കഴിക്കാൻ നിവർത്തിയില്ലാത്തയാൾക്കും തണുപ്പും മഴയും കൊള്ളാതെ കേറി കിടക്കാൻ കിടപ്പാടും ഇല്ലാത്തവർക്കും നാണം മറയ്ക്കാൻ വസ്ത്രം ഇല്ലാത്തവർക്കും എന്ത് ഓണം? അത്തരക്കാരെ ഒരു പക്ഷെ നിങ്ങൾ കണ്ടിട്ടുണ്ടാവാം. അല്ലെങ്കിൽ അത്തരക്കാരെ ശുശ്രൂഷിക്കാനായി ജീവിതം മാറ്റി വച്ചവരെയും നിങ്ങൾ കണ്ടിട്ടുണ്ടാവാം. എങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് ഇന്നു തന്നെ എഴുതുക. ഓണത്തിന് പത്ത് കുടുംബങ്ങൾക്കെങ്കിലും കൈത്താങ്ങു നൽകാൻ മറുനാടൻ മലയാളി കുടുംബം തയ്യാറെടുത്തു കഴിഞ്ഞു. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി നേതൃത്വം കൊടുക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനാണ് ഓണത്തിന് കൈത്താങ്ങുമായി രംഗത്തെത്തുന്നത്.

ഇതിനോടകം തന്നെ മികച്ച പല സേവന പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിലും വായനക്കാർക്ക് അവസരം നൽകാൻ വേണ്ടിയാണ് ഓണത്തിന് സാഹായം നൽകുന്നത്. അപേക്ഷകൾ നൽകുവാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. സഹായം ആവശ്യമായുള്ള വ്യക്തിയുടെ വിവരങ്ങളും നിങ്ങളെ ബന്ധപ്പെടുവാനുള്ള നമ്പറും [email protected]  എന്ന വിലാസത്തിൽ ഇമെയിലായി അയച്ചുതരിക.

Stories you may Like

ഈ പ്രക്രിയ എത്രയും വേഗം ചെയ്യുക. ഞങ്ങളുടെ പ്രതിനിധികൾ ആരെങ്കിലും കൂടുതൽ വിവരങ്ങൾക്കായി നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. ഇതിനുശേഷം അർഹമാണെന്ന് തെളിയുന്ന പക്ഷം മാത്രം മറ്റു വിവരങ്ങൾ അയച്ചാൽ മതിയാകും. പത്രങ്ങളിൽ വായിച്ചറിഞ്ഞതോ വാട്‌സ് ആപിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നതോ ആയ ആൾക്ക് വേണ്ടി ആരും അപേക്ഷിക്കരുത്. നിങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്ന കേസുകൾ മാത്രം ശുപാർശ ചെയ്യുക. വേണ്ടത്ര രേഖകളുടെ പിൻബലമില്ലാതെ പത്ര കട്ടിങുകളുടെ മാത്രം അടിസ്ഥാനത്തിൽ ഉള്ള അപേക്ഷകൾ പരിഗണിക്കപ്പെടുകയില്ല.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ ഒരാൾക്ക് വേണ്ടി അപേക്ഷ നൽകുന്നുണ്ടെങ്കിൽ അവർക്ക് സഹായം കിട്ടും എന്ന പ്രതീക്ഷ ഒരു കാരണവശാവും നൽകരുത്. അപേക്ഷ നൽകി എന്നതുകൊണ്ടു സഹായം ലഭിക്കണമെന്ന് ഉറപ്പില്ല എന്ന് വ്യക്തമായി പറയാൻ മറക്കരുത്. ഇങ്ങനെ ഒരു ചെറിയ സാധ്യത ഉണ്ടെന്നും സഹായം കിട്ടുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞേ അപേക്ഷ സ്വീകരിക്കാവൂ. ഏറ്റവും അർഹതയുള്ളവർക്ക് മാത്രം കൊടുക്കാൻ ശ്രമിക്കുന്നതുകൊണ്ട് എല്ലാവർക്കും നൽകാൻ സാധിച്ചെന്നു വരില്ല. നിങ്ങളുടെ അറിവിൽ അർഹത ഉള്ളവരാണെങ്കിലും അതിനേക്കാൾ അർഹത ഉള്ളവർ വേറെ ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ലഭിക്കുന്ന എല്ലാ അപേക്ഷകളും പരിശോധിച്ച ശേഷം അർഹിക്കുന്നവരെയാകും സഹായം നൽകാനായി സെലക്ട് ചെയ്യുക. ഈ മാസം പത്താം തീയതിയോടെ തുടങ്ങാനിരിക്കുന്ന ചാരിറ്റി അപ്പീലിലേക്ക് അപേക്ഷ നൽകാനുള്ളവർ എത്രയും വേഗം തന്നെ ചാരിറ്റി ഫൗണ്ടേഷന്റെ  [email protected]  ഇമെയിൽ വഴി നൽകേണ്ടതാണ്. വിശദമായ അപേക്ഷകൾ പിന്നീട് ചെയ്താൽ മതിയാവും. എത്രയും വേഗം നിങ്ങൾ തന്നെ ഒരു ഇമെയിലിൽ നിങ്ങൾക്ക് അറിയാവുന്ന വ്യക്തിയെക്കുറിച്ചുള്ള ഒരു വിശദീകരണവും നിങ്ങളുടെ കോണ്ടാക്റ്റ് നമ്പറും ഉടൻ അയക്കുക. ഞങ്ങളുടെ പ്രതിനിധികൾ ഒരാൾ വിളിച്ചു സംസാരിക്കും. എന്നിട്ടു അർഹമാണെങ്കിൽ മാത്രം അപേക്ഷ നൽകിയാൽ മതിയാവും. വേഗത്തിൽ നടപടികൾ എടുക്കാൻ ആണ് ഈ ശ്രമം.

കഴിഞ്ഞ മൂന്നര വർഷമായി പ്രവർത്തിക്കുന്ന മറുനാടന്റെ സഹോദര സ്ഥാപനം ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇത്തരത്തിൽ ഇതിനോടകം നിരവധി പേർക്ക് സഹായം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. അനേകം രോഗികൾക്ക് ചികിത്സയ്ക്കായും മറ്റും സാഹായം നൽകാൻ ചാരിറ്റി പ്രവർത്തനത്തിലൂടെ സാധിച്ചു. പരവൂർ ദുരന്തത്തിന് ഇരയായവർക്കും സഹായമെത്തിക്കാൻ മറുനാടൻ കുടുംബത്തിന് സാധിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലുള്ളതാണ് ഓണത്തിന് അശരണരായ കുടുംബങ്ങൾക്ക് സഹായം എത്തിക്കാനുള്ള ഞങ്ങളുടെ എളിയ ശ്രമവും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP