Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തണുപ്പ് കാലത്തു വീണ്ടും കൊറോണ എത്തുമെന്ന റിപ്പോർട്ട് വന്നതോടെ ബ്രിട്ടീഷ് ആശുപത്രികളിൽ വൻ തയ്യാറെടുപ്പ്; ഡോക്ടർമാർക്കും നഴ്സ്മാർക്കും ജോലി ഘടനയിൽ മാറ്റങ്ങൾ; ആഴ്ചയിൽ ആവശ്യത്തിന് അവധി ദിവസങ്ങൾ മാനേജർമാർ ഉറപ്പാക്കും; വരും മാസങ്ങളിൽ ഓരോ ആഴ്ച വീതം അവധി എടുത്തു ആരോഗ്യം ഉറപ്പാക്കാൻ നിർദ്ദേശം; തണുപ്പ് കാലത്തു ആവശ്യത്തിന് ജീവനക്കാരെ ഉറപ്പാക്കാൻ നടപടികൾ തുടങ്ങി ബോറിസ് ജോൺസണും കൂട്ടരും

തണുപ്പ് കാലത്തു വീണ്ടും കൊറോണ എത്തുമെന്ന റിപ്പോർട്ട് വന്നതോടെ ബ്രിട്ടീഷ് ആശുപത്രികളിൽ വൻ തയ്യാറെടുപ്പ്; ഡോക്ടർമാർക്കും നഴ്സ്മാർക്കും ജോലി ഘടനയിൽ മാറ്റങ്ങൾ; ആഴ്ചയിൽ ആവശ്യത്തിന് അവധി ദിവസങ്ങൾ മാനേജർമാർ ഉറപ്പാക്കും; വരും മാസങ്ങളിൽ ഓരോ ആഴ്ച വീതം അവധി എടുത്തു ആരോഗ്യം ഉറപ്പാക്കാൻ നിർദ്ദേശം; തണുപ്പ് കാലത്തു ആവശ്യത്തിന് ജീവനക്കാരെ ഉറപ്പാക്കാൻ നടപടികൾ തുടങ്ങി ബോറിസ് ജോൺസണും കൂട്ടരും

പ്രത്യേക ലേഖകൻ

ലണ്ടൻ: കൂടിയാൽ 20000 മരണം. ഇതായിരുന്നു സാമൂഹിക വ്യാപനം ഉണ്ടായാൽ പോലും കോവിഡ് മരണം വഴി ബ്രിട്ടീഷ് സർക്കാർ കണക്കു കൂട്ടിയ മരണ നിരക്ക്. രോഗ നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ സയന്‌സിനെ ആശ്രയിക്കുകയാണ് എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൺ കാഴ്ചക്കാരന്റെയും ഒടുവിൽ രോഗിയുടെയും റോളിലേക്ക് മാറുകയും ചെയ്തു. എന്നാൽ ചീഫ് സയന്റിഫിക് ഓഫിസറും ശാസ്ത്ര ഉപദേശക സംഘവും ഒക്കെ കൂട്ടിയെടുത്ത കണക്കുകൾ അമ്പേ തെറ്റിക്കഴിഞ്ഞു. മരണം 30000 പിന്നിട്ടുകഴിഞ്ഞു. യൂറോപ്പിലെ ഏറ്റവും കൂടുതൽ മരണം കൈകാര്യം ചെയ്യേണ്ടി വന്ന രാജ്യം എന്ന നാണക്കേടും കയ്യിൽ പിടിച്ചു നിൽക്കുകയാണ് ബ്രിട്ടൻ ഇപ്പോൾ.

കോവിഡ് മരണം ലോകം ഒട്ടാകെയായി രണ്ടര ലക്ഷം പേരുടെ ജീവൻ കവർന്നപ്പോൾ അമേരിക്കയുടെ പിന്നാലെ ലോക വൻശക്തിയായ തങ്ങളുടെ പേരും കണ്ടു ഓരോ ബ്രിട്ടീഷുകാരനും തല കുനിച്ചു നിൽക്കേണ്ടി വരുന്ന അവസ്ഥ. മാത്രമല്ല യാതൊരു ചികിത്സയും ലഭിക്കാതെയാണ് അനേകായിരങ്ങൾ ബ്രിട്ടനിൽ പിടഞ്ഞു വീണത് എന്ന് തെളിയിച്ചു ലോകത്തെ ഏറ്റവും വലിയ മരണ നിരക്കുമായി ബ്രിട്ടൻ നെഞ്ചു പിടഞ്ഞു നിൽകുമ്പോൾ കൂടുതൽ മരണം ഉണ്ടായ അമേരിക്ക പോലും മരണ നിരക്കിൽ ഏറെ പിന്നിലാണ്.

ബ്രിട്ടന് മാത്രം ഇത്തരം ദുരോഗ്യം എങ്ങനെ സംഭവിച്ചുവെന്ന അന്വേഷണം ഒരു വശത്തു പുരോഗമിക്കവേ എങ്ങും ആശങ്ക ഉയർത്തി അടുത്ത ശൈത്യകാലത്തെ കുറിച്ചുള്ള കോവിഡ് ഭീതിയാണ് ഇപ്പോൾ എൻഎച്ച്എസിന്റെ ഉന്നത മേധാവികളുടെ ഉറക്കം കെടുത്തുന്നത്. ഇപ്പോൾ സംഭവിച്ചതിനേക്കാൾ കൂടുതൽ കടുത്ത രീതിയിൽ വൈറസ് ആക്രമണം പ്രതീക്ഷിക്കാം എന്ന് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകുമ്പോൾ മരണ നിരക്കിലും സമാനമായ കണക്കുകൾ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഗ വ്യാപനം തടയാൻ കടുത്ത നടപടികൾ കൊണ്ടൊന്നും സാധിക്കില്ലെന്ന ചിന്തയും സാധാരണക്കാരിൽ ഭീതി വളർത്താൻ കാരണമായി മാറുകയാണ്. കരുതൽ എടുക്കുക മാത്രമാണ് പോംവഴി എന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുമ്പോൾ യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ ആരോഗ്യ കാര്യത്തിൽ കൂടുതൽ ജാഗ്രതാ കാട്ടണം എന്ന മുന്നറിയിപ്പും വ്യക്തമാക്കപ്പെടുകയാണ്.

ഇപ്പോൾ എൻഎച്ച്എസ്ല് സംഭവിച്ച പല പാളിച്ചകളും ശൈത്യകാലത്തും പ്രതീക്ഷിക്കാം എന്നതും ഭയം വളർത്താൻ കാരണമാകുകയാണ്. സാധാരണ ശൈത്യ കാലം എൻഎച്ച്എസിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. അതിനൊപ്പം കോവിഡ് കൂടി എത്തിയാൽ എന്തു ചെയ്യും എന്ന എന്ന ചിന്തയാണ് ഇപ്പോൾ ആശങ്കയായി മുന്നിൽ എത്തുന്നത്. സാധാരണ ശൈത്യകാലത്തു പനിയും മറ്റും വന്ന് ആയിരങ്ങൾ മരിക്കുന്നത് കൂടാതെ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം, പക്ഷാഘാതം എന്നിവ വഴിയൊക്കെ ആയിരങ്ങളാണ് മരണപ്പെടുന്നത്. പാരാമെഡിക്കൽ സേവനം അടക്കം നിർണായക വെല്ലുവിളി നേരിടുന്ന ശൈത്യകാലത്തു കോവിഡ് കൂടി രൂക്ഷ ആക്രമണം നടത്തിയാൽ എങ്ങനെ കൈകാര്യം ചെയ്യും എന്നതിൽ ആശുപത്രികൾ ഇപ്പോഴേ നെടുവീർപ്പിട്ടു തുടങ്ങുകയാണ്. ഇതിന്റെ ഭാഗമായി ശക്തമായ മുന്നൊരുക്കങ്ങൾ ആരംഭിക്കണമെന്നു ടോപ് മാനേജ്മെന്റിൽ നിർദ്ദേശം എത്തിക്കഴിഞ്ഞു.

പ്രധാനമായും ശൈത്യകാലത്തേക്കു വേണ്ടി ജീവനക്കാരെ തയ്യാറാക്കി നിർത്തുക എന്നതാണ് എൻഎച്ച്എസിന്റെ പ്രധാന മുന്നൊരുക്കം. സാധാരണ ശൈത്യകാലത്ത് എൻഎച്ച്എസ് നേരിടുന്ന വെല്ലുവിളിയും ജീവനക്കാരുടെ അഭാവമാണ്. രോഗാവധി എടുക്കൽ അതിന്റെ പാരമ്യത്തിൽ എത്തുന്നതിനാൽ ചികിത്സ നൽകാൻ എൻഎച്ച്എസ് ഏറെ പ്രയാസപ്പെടുന്ന സമയം കൂടിയാണ് ശൈത്യകാലം. ഈ പതിവ് ഇത്തവണ ആവർത്തിച്ചാൽ കോവിഡ് ആക്രമണം കൂടി ഉണ്ടാകുന്ന പക്ഷം മരണ നിരക്ക് ഇപ്പോൾ രാജ്യം കണ്ടതിനേക്കാൾ ഭയാനകമായി ഉയരും എന്ന ആശങ്കയും പങ്കുവയ്ക്കപ്പെടുകയാണ്. ഇതൊഴിവാക്കാൻ ജീവനക്കാരുടെ ഡ്യൂട്ടി സമയ ക്രമീകരണം ഉൾപ്പെടെയുള്ള പുതുവഴികളാണ് എൻഎച്ച്എസിന്റെ ആലോചന പട്ടികയിൽ ഉള്ളത്.

ശൈത്യകാലത്ത് ആശുപത്രി ജീവനക്കാർ കൂടുതൽ ആരോഗ്യത്തോടെ സജീവമാക്കാൻ ഇനിയുള്ള മാസങ്ങളിൽ ജോലി ദിനങ്ങൾക്കൊപ്പം കൃത്യമായ വിശ്രമ വിളകളും മാനേജർമാർ ഉറപ്പാക്കണം. മാത്രമല്ല വാർഷിക അവധി എല്ലാ മാസവും ഓരോ ആഴ്ച വീതം നൽകി ശൈത്യ കാലത്തിനു മുൻപ് ജീവനക്കാരുടെ മാനസിക, ശാരീരിക ആരോഗ്യം പിടിച്ചു നിർത്തുക എന്ന പ്ലാനും ഇതിനകം തന്നെ ടോപ് ലെവൽ മാനേജ്മെന്റിന്റെ ചർച്ചയിൽ എത്തിയിട്ടുണ്ട്. പൊതുവെ ഓവർ ടൈം ജോലി ചെയ്യുന്ന മലയാളികൾ ഈ ശീലം ഒഴിവാക്കാൻ സമയമായി എന്ന സൂചനയാണ് ഈ പ്ലാൻ നൽകുന്ന പ്രധാന സന്ദേശം. കൂടുതൽ സമയം ജോലി ചെയ്തു മാനസിക, ശാരീരിക ആരോഗ്യം നഷ്ടമാക്കരുത് എന്ന നിർദേശമാണ് ഇപ്പോൾ ശൈത്യകാലത്തെ നേരിടാൻ എൻഎച്ച്എസിന്റെ മുന്നിലുള്ള പ്രധാന വഴിയെന്നും ഇത് സംബന്ധിച്ച് ഓരോ ട്രസ്റ്റിലും ടോപ് ലെവൽ മാനേജർമാരെ തേടി എത്തിയിട്ടുള്ള കത്തിന്റെ ഉള്ളടക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP