Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പട്ടാളത്തിന്റെ സുരക്ഷയില്ലാതെ ഇഷ്ടമുള്ളിടത്ത് പോവാൻ അനുവദിക്കണം; ഇഷ്ടമുള്ളവരോട് മിണ്ടാൻ അനുവദിക്കണം; കാശ്മീർ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ച് നിബന്ധന വച്ച ബ്രിട്ടീഷ് എംപിയെ തള്ളി മോദി സർക്കാർ; മോദിക്ക് പിആർ സ്റ്റണ്ട് ഒരുക്കാൻ ഇല്ലെന്ന് പ്രഖ്യാപിച്ച് എംപിയും

പട്ടാളത്തിന്റെ സുരക്ഷയില്ലാതെ ഇഷ്ടമുള്ളിടത്ത് പോവാൻ അനുവദിക്കണം; ഇഷ്ടമുള്ളവരോട് മിണ്ടാൻ അനുവദിക്കണം; കാശ്മീർ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ച് നിബന്ധന വച്ച ബ്രിട്ടീഷ് എംപിയെ തള്ളി മോദി സർക്കാർ; മോദിക്ക് പിആർ സ്റ്റണ്ട് ഒരുക്കാൻ ഇല്ലെന്ന് പ്രഖ്യാപിച്ച് എംപിയും

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കാശ്മീർ സന്ദർസിക്കാനെത്തിയ 27 യൂറോപ്യൻ യൂണിയൻ എംപിമാരുടെ സംഘത്തിൽ നിന്നും ബ്രിട്ടനിൽ നിന്നുള്ള യൂറോപ്യൻ യൂണിയൻ എംപി ക്രിസ് ഡേവീസിനെ മോദി സർക്കാർ ഒഴിവാക്കിയതായി റിപ്പോർട്ട്. കാശ്മീരിലെത്തിയാൽ പട്ടാളത്തിന്റെ സുരക്ഷയില്ലാതെ ഇഷ്ടമുള്ളിടത്ത് പോവാൻ അനുവദിക്കണമെന്നും ഇഷ്ടമുള്ളവരോട് മിണ്ടാൻ അനുവദിക്കണമെന്നുമുള്ള ഡേവീസിന്റെ നിബന്ധനകൾ തള്ളുകയും അദ്ദേഹം ഇവിടേക്ക് വരേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു മോദി സർക്കാർ. മോദിക്ക് പിആർ സ്റ്റണ്ട് ഒരുക്കാൻ ഇല്ലെന്ന് പ്രഖ്യാപിച്ച് ഇതിനെതിരെ ഡേവീസും രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്യൻ പാർലിമെന്റിലേക്ക് നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന നേതാവാണ് ഡേവീസ്.

കാശ്മീരിന് ഇന്ത്യ പ്രത്യേക പദവി നിഷേധിച്ചതിന് ശേഷം ഇവിടുത്തെ അവസ്ഥ നേരിട്ട് കണ്ട് മനസിലാക്കാനാണ് യൂറോപ്യൻ പാർലിമെന്റംഗങ്ങൾ കാശ്മീർ സന്ദർശിക്കുന്നത്.ഇവരെ മോദി സർക്കാർ ഇവിടേക്ക് ക്ഷണിച്ച് വരുത്തുകയായിരുന്നു. ഒക്ടോബർ 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും തുടർന്ന് കാശ്മീർ സന്ദർശിക്കാനും വിമൺസ് എക്കണോമിക് ആൻഡ് സോഷ്യൽ തിങ്ക് ടാങ്ക് (ഡബ്ല്യൂഇഎസ്ടിടി) ആണ് ക്ഷണിച്ചത്. എന്നാൽ അദ്ദേഹം മേൽപ്പറഞ്ഞ നിബന്ധനകൾ മുന്നോട്ട് വച്ചതോടെ അദ്ദേഹത്തിനുള്ള ക്ഷണം റദ്ദാക്കുകയായിരുന്നു ഇന്ത്യ.

കാശ്മീർ സന്ദർശിക്കാൻ തന്നെ ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ തന്നെ തനിക്ക് പട്ടാളത്തിന്റെ അകമ്പടിയില്ലാതെ കാശ്മീരിൽ സഞ്ചരിക്കാൻ അനുവാദമേകണമെന്നും ഇഷ്ടമുള്ളവരോട് മിണ്ടാൻ അനുവദിക്കണമെന്നുമുള്ള വ്യവസ്ഥകൾ താൻ മുന്നോട്ട് വച്ചിരുന്നുവെന്നും തന്നെ മാധ്യമപ്രവർത്തകർ മാത്രം അകമ്പടി സേവിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇന്ത്യ ടുഡേ ടിവിയുടെ ഇമെയിൽ അന്വേഷണത്തോട് ഡേവീസ് പ്രതികരിച്ചിട്ടുണ്ട്. ഇങ്ങനെയല്ലാതെ മോദി സർക്കാരിന് പേരുണ്ടാക്കിക്കൊടുക്കുന്ന വിധത്തിലുള്ള സന്ദർശനത്തോട് തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം ഇന്ത്യാ ടുഡേയോട് പ്രതികരിച്ചിട്ടുണ്ട്.

കാശ്മീരിൽ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് തനിക്ക് ലോകത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അതിന് അവിടുത്തെ ജനങ്ങളോട് സ്വതന്ത്രമായി സംസാരിക്കേണ്ടതുണ്ടെന്നുമാണ് ഡേവീസ് ആവർത്തിക്കുന്നത്. ഇന്ത്യ കാശ്മീരിൽ എന്തിനാണ് ഒളിയും മറയും സൃഷ്ടിക്കുന്നതെന്നും ജേർണലിസ്റ്റുകളെയും രാഷ്ട്രീയക്കാരെയും അവിടുത്തെ ജനങ്ങളോട് സംസാരിക്കുന്നതിൽ വിലക്കേർപ്പെടുത്തുന്നത് എന്തിനാണെന്നും ഡേവീസ് ചോദിക്കുന്നു.

ചൊവ്വാഴ്ചയാണ് 23 യൂറോപ്യൻ യൂണിയൻ എംപിമാർ കാശ്മീരിലെത്തിയിരിക്കുന്നത്.രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഗവൺമെന്റ് ഒഫീഷ്യലുകൾ കാശ്മീരിലെ സ്ഥിതിഗതികൾ ഈ എംപിമാർക്ക് വിവരിച്ച് കൊടുക്കുന്നതായിരിക്കും. സന്ദർശനം നടത്താനെത്താനിരുന്നത് യഥാർത്ഥത്തിൽ 27 ഇയു എംപിമാരാണ്. എന്നാൽ നാല് പേർ വരുന്നില്ല. സന്ദർശിക്കുന്നവരിൽ ഭൂരിഭാഗം പേരും തീവ്രവലതുപക്ഷ പാർട്ടികളിൽ പെട്ടവരാണെന്നും റിപ്പോർട്ടുണ്ട്. കാശ്മീർ പ്രത്യേക പദവി നിഷേധിച്ചതിനെ തുടർന്ന് ഇതാദ്യമായിട്ടാണ് അന്താരാഷ്ട്ര ഡെലിഗേഷൻ സംഘം കാശ്മീരിലെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP