Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹം കഴിഞ്ഞ് പ്രവാസിയായ ഭർത്താവ് മടങ്ങിയപ്പോൾ വിമാനത്താവളത്തിൽ നിറഞ്ഞ കണ്ണുകളോടെ ഭാര്യ; തനിച്ചായതിന്റെ ദുഃഖം മാറ്റാൻ പഴയ കാമുകനെ നിരന്തരം രാത്രിയിൽ വിളിച്ച് വീട്ടിൽ കയറ്റി; വീട്ടിൽ ആരോ വന്നു പോകുന്നെന്ന് അയൽക്കാർ ഭർത്യമാതാവിനോട് പറഞ്ഞതോടെ 19കാരി നവവധു കഞ്ചാവ് കേസിലെ പ്രതിയായ കാമുകനൊപ്പം പത്ത് പവനുമായി മുങ്ങി; ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വിവാഹം കഴിഞ്ഞ് പ്രവാസിയായ ഭർത്താവ് മടങ്ങി. പത്താംനാൾ നവവധു കഞ്ചാവ് കേസ് പ്രതിയ്‌ക്കൊപ്പം ഓടിപ്പോയി. കോട്ടയത്താണ് സംഭവം അരങ്ങേറിയത്.

ഭർത്താവ് അവധി അവസാനിച്ച് തിരികെ പോയതിന്റെ രണ്ടാം ദിവസം പത്തൊൻപതുകാരിയായ ഭാര്യ കാമുകനെ രാത്രിയിൽ ഭർത്യവീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഭർത്യവീട്ടുകാർക്ക് സംശയം തോന്നിയതോടെ കാമുകനുമായി യുവതി സ്ഥലംവിട്ടു. പത്ത് ഭവന്റെ ആഭരണങ്ങളുമായി യുവതി ഭർത്യവീട്ടിൽ നിന്ന് ഒളിച്ചോടിയതോടെയാണ് അറിയുന്നത് ഓടിപ്പോയത് കഞ്ചാവ് കേസിലെ പ്രതിയ്‌ക്കൊപ്പമാണെന്ന്.

ആറു മാസം മുൻപാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആർഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതോടെ യുവതി ആകെ വിഷമത്തിലായി.

ഭർത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോൾ വിമാനത്താവളം വരെ ഒപ്പംപോയി. കരഞ്ഞുകലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളോടെ അമ്മായിയമ്മ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി.മരുമകളും അമ്മായിയമ്മയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

ദിവസങ്ങൾ കഴിഞ്ഞില്ല, പഴയ കാമുകൻ മൊബൈലിൽ വിളിച്ചു. ഇതോടെ യുവതിയുടെ ദുഃഖമെല്ലാം പമ്പകടന്നു. ഒരാൾ രാത്രിയിൽ വീട്ടിൽ വന്നുപോവുന്നുണ്ടെന്ന് അയൽവാസികളിൽ ആരോ ആണ് അമ്മായിയമ്മയോട് പറഞ്ഞത്. പക്ഷേ, അവർ ആദ്യം വിശ്വസിച്ചില്ല. പിന്നീട് രണ്ടും കൽപിച്ച് അവർ മരുമകളോട് കാര്യങ്ങൾ തിരക്കി. പക്ഷേ, പിറ്റെദിവസം മരുമകളെ കാണാതായി.

ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. എന്നാൽ, കാമുകനും കാമുകിയും സുഖമായി ജീവിക്കട്ടെയെന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്.മകളെ ഇങ്ങോട്ട് കൊണ്ടുവരരുതെന്ന് യുവതിയുടെ മാതാപിതാക്കളും പൊലീസിനോട് പറഞ്ഞുവത്രേ. അതുകൊണ്ടുതന്നെ പൊലീസ് അന്വേഷണം ഏതാണ്ട് തണുത്ത മട്ടാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP