Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹ സദ്യക്കു ശേഷം വസ്ത്രം മാറാൻ പോയ വധുവിനെ കാണാനില്ല; ഒടുവിൽ ഓഡിറ്റോറിയത്തിലെ സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് മറ്റൊരു യുവതിക്ക് ഒപ്പം കാറിൽ കയറിപ്പോകുന്നത്; പോയത് കാമുകന്റെ അടുത്തേക്കെന്ന് പൊലീസ്; മറ്റൊരു സംഭവത്തിൽ മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും യുവാവും പിടിയിൽ; വിവാഹിതരുടെ ഒളിച്ചോട്ടങ്ങൾ തുടർക്കഥയാകുമ്പോൾ ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പുകളിൽ നടപടി ശക്തമാക്കി പൊലീസ്

വിവാഹ സദ്യക്കു ശേഷം വസ്ത്രം മാറാൻ പോയ വധുവിനെ കാണാനില്ല; ഒടുവിൽ ഓഡിറ്റോറിയത്തിലെ സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് മറ്റൊരു യുവതിക്ക് ഒപ്പം കാറിൽ കയറിപ്പോകുന്നത്; പോയത് കാമുകന്റെ അടുത്തേക്കെന്ന് പൊലീസ്; മറ്റൊരു സംഭവത്തിൽ മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും യുവാവും പിടിയിൽ; വിവാഹിതരുടെ ഒളിച്ചോട്ടങ്ങൾ തുടർക്കഥയാകുമ്പോൾ ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പുകളിൽ നടപടി ശക്തമാക്കി പൊലീസ്

കെ വി നിരഞ്ജൻ

കോഴിക്കോട്: മക്കളെ ഉപേക്ഷിച്ചുകൊണ്ട് വിവാഹിതരുടെ ഒളിച്ചോട്ടങ്ങൾ തുടർക്കഥയാകുമ്പോൾ ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പുകളിൽ നടപടി ശക്തമാക്കി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 87 വകുപ്പുകളിൽ കേസെടുത്താണ് പൊലീസ് നടപടി ശക്തമാക്കിയത്. എന്നാൽ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാമെന്നും വ്യക്തി സ്വാതന്ത്ര്യത്തിനമേലുള്ള കടന്നുകയറ്റം ആവാമെന്നു വ്യാപക വിമർശനം ഉണ്ടായിട്ടുണ്ട്. ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് തൊടുപുഴ ചീനിക്കുഴിയിലെ വിമൽ കൃഷ്ണയ്കൊപ്പം ഒളിച്ചോടിയെ കോഴിക്കോട് പെരുമ്പൊയിൽ വട്ടോളിച്ചാലിൽ മീത്തൽ അമ്പിളിയെ പൊലീസ് അറസ്റ്റു ചെയ്തത് കഴിഞ്ഞ ദിവസമാണ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവർക്കുമെതിരെ കാക്കൂർ പൊലീസ് കേസെടുത്തത്. വിമൽ കൃഷ്ണക്കെതിരെ ചുമത്തിയത് പ്രേരണാ കുറ്റമാണ്.

വിവാഹ ബന്ധം വേർപെടുത്തിയ വിമൽ കൃഷ്ണ മറ്റൊരു വിവാഹം കഴിക്കാനായി പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഇതിനിടയിലാണ് ഇയാൾ അമ്പിളിയുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ പതിനെട്ടാം തിയ്യതി രാവിലെ ഭർത്താവ് ജോലിക്കും മക്കൾ സ്‌കൂളിലും പോയപ്പോൾ അമ്പിളി വീടുവിട്ടിറങ്ങുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ തൊടുപുഴ ചീനിക്കുഴിയിൽ വച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സീനിയർ സി പി ഒ മുഹമ്മദ് റിയാസ്, സി പി ഒ ബിജിനി എന്നിവരാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.. ഇരുവരെയും കോടതി റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസം കോഴിക്കോട്ടാണ് നാടിനെ ഞെട്ടിച്ച മറ്റൊരു ഒളിച്ചോട്ടം അരങ്ങേറിയത്. സംഭവം ഇങ്ങനെയാണ്. നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിൽ വിവാഹം നടക്കുന്നു. വധുവും വരനും ഒന്നിച്ചിരുന്ന് സദ്യയും കഴിച്ചു. വിവാഹം ഓഡിറ്റോറിയത്തിലായിരുന്നതിനാൽ 1500 പേർക്കുള്ള സത്ക്കാര സദ്യയും വധുവിന്റെ വീട്ടുകാർ ഒരുക്കിയിരുന്നു. പിന്നീടാണ് നാടകീമായ സംഭവങ്ങൾ അരങ്ങേറുന്നത്. സത്ക്കാരത്തിന് പോകാനായി വസ്ത്രം മാറാൻ പോയ വധുവിനെ പിന്നെ വരൻ കണ്ടില്ല. സുഹൃത്തായ യുവതിയെയും ഒപ്പം കൂട്ടി ഇവർ സ്ഥലം വിടുകയായിരുന്നു.

വസ്ത്രം മാറാൻ പോയ വധുവിനെ ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ വധുവിന്റെയും വരന്റെയും വീട്ടുകാർ അന്വേഷണം തുടങ്ങി. അവസാനം ഓഡിറ്റോറിയത്തിലെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോൾ ഒരു യുവതിക്കൊപ്പം വധു കാറിൽ കയറിപ്പോകുന്നത് കണ്ടു. ആറു വർഷം മുമ്പ് പരിചയപ്പെട്ട പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് യുവതി പോയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടത്തന്നെയുള്ള കടയിൽ കുറേ വർഷം യുവതി ജോലി ചെയ്തിരുന്നുവത്രെ. യുവതിപോയത് കാമുകന്റെ അടുത്തേക്കാണെന്നാണ് പൊലീസ് പറയുന്നത്.

ഏതായാലും വിവാഹിതരായവരുടെ ഒളിച്ചോട്ടങ്ങൾ വ്യാപകമായതോടെ പൊലീസും പുതിയ തന്ത്രങ്ങൾ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 87 വകുപ്പുകളിൽ കേസെടുത്താണ് വിവാഹിതരായ കാമുകനെ നിയമക്കുരുക്കിൽ അകപ്പെടുത്തുന്നത്. വടകരയിൽ കഴിഞ്ഞ ദിവസം ഒളിച്ചോടിയ മുക്കാളിയിലെ ബ്യൂട്ടീഷനും തലശ്ശേരി കുട്ടിമാക്കൂലിലെ അദ്ധ്യാപികയും വടകരയിലും കണ്ണൂർ വനിതാ ജയിലിലും കഴിയുകയാണ്. കുറ്റകൃത്യത്തിന് പ്രേരണ നൽകിയെന്ന വകുപ്പിൽ ഇവരുടെ കാമുകന്മാരും ജയിലിലാണ്. വടകരയിലെ ബ്യൂട്ടിഷനുമായി ഒളിച്ചോടിയയാൽ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

ഭാര്യയുടെ സ്വത്ത് വിറ്റ് കിട്ടിയ പ ണവുമായാണ് ഇയാൾ ബ്യൂട്ടീഷനുമായി ഒളിച്ചോടിയത്. ബ്യൂട്ടീഷനാവാട്ടെ വീട്ടിലെ ഗ്യാസ് സിലിണ്ടറും കിടക്കയും അടക്കം അടിച്ചുമാറ്റിയാണ് സ്ഥലം വിട്ടത്. തലശ്ശേരി സ്വദേശിയായ കാമുകൻ ബസ് ഡ്രൈവറാണ്. കുട്ടിമാക്കൂൽ സ്വദേശിനിയായ അദ്ധ്യാപിക ഓട്ടോ ഡ്രൈവറായ പന്തക്കൽ മീത്തലേക്കുന്നുമ്മൽ സ്വദേശിയുടെ കൂടെയാണ് ഒളിച്ചോടിയത്. കുട്ടികളെ ഉപേക്ഷിച്ചായിരുന്നു ഇവരും പോയത്. ചെന്നൈയിൽ അദ്ധ്യാപകനായ ഇവരുടെ ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് ഇവരും കാമുകനും സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. രണ്ട് കുട്ടികളെ ഉപേക്ഷിച്ച് പോയതിനാലാണ് ജുവനൈൽ ആക്ട് പ്രകാരം ഇവരെ അറസ്റ്റു ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP