Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹ വേദിയിൽ നിന്നും പോരാട്ടഭൂമിയിലേക്ക് എത്തിയത് ഒന്നാണ് നാം എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ; കായംകുളം എംഎൽഎക്കൊപ്പം മനുഷ്യമഹാ ശൃംഖലയിൽ കണ്ണികളായ നവദമ്പതികൾ താരമായത് ഇങ്ങനെ; വിവാഹ വേഷത്തിൽ പ്രതിഷേധത്തിൽ കണ്ണികളായത് ഷെഹ്നയും ഷിനുവും

വിവാഹ വേദിയിൽ നിന്നും പോരാട്ടഭൂമിയിലേക്ക് എത്തിയത് ഒന്നാണ് നാം എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ; കായംകുളം എംഎൽഎക്കൊപ്പം മനുഷ്യമഹാ ശൃംഖലയിൽ കണ്ണികളായ നവദമ്പതികൾ താരമായത് ഇങ്ങനെ; വിവാഹ വേഷത്തിൽ പ്രതിഷേധത്തിൽ കണ്ണികളായത് ഷെഹ്നയും ഷിനുവും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മതത്തിന്റെ പേരിൽ ഈ നാടിനെ വിഭജിക്കാനാകില്ലെന്നും ജനതയെ വേർതിരിക്കാൻ കഴിയില്ലെന്നും കേരളം പ്രഖ്യാപിക്കുമ്പോൾ വ ദിനമാണെന്ന് കരുതി മാറിനിൽക്കാൻ അവർക്കാകില്ലായിരുന്നു. കായംകുളം സ്വദേശികളായ ഷെഹ്നയും ഷിനുവും വിവാഹ വേദിയിൽ നിന്നും മനുഷ്യമഹാശൃംക്കെത്തിയത് വിവാഹ വേഷത്തിൽ തന്നെ. കായംകുളം എംഎൽഎ യു പ്രതിഭക്കൊപ്പമാണ് ഇരുവരും മനുഷ്യമഹാ ശൃംഖലയിൽ കണ്ണികളായത്.

കായംകുളം സ്വദേശികളായ ഷെഹ്ന ഷിനു ദമ്പതിമാരാണ് വിവാഹ വേഷത്തിൽ തന്നെ പ്രതിഷേധ വേദിയിലേക്ക് എത്തിയത്. വിവാഹ വേദിയിൽ നിന്ന് നേരിട്ടാണ് വധൂവരന്മാർ പ്രതിഷേധത്തിൽ കണ്ണിയായത്. യു പ്രതിഭ എംഎൽഎക്കൊപ്പമാണ് ഇവർ മനുഷ്യമഹാ ശൃംഖലയിൽ പങ്കെടുത്തത്. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ അണിചേരാനെത്തി.

നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ,ആലപ്പുഴ ഇമാം ജാഫർ അലി സിദ്ദിഖി അടക്കമുള്ളവർ ആലപ്പുഴ ജില്ലയിൽ അണിചേരാനെത്തി. കൃത്യം മൂന്നരക്ക് തന്നെ ട്രയൽ പൂർത്തിയാക്കി. നാല് മണിക്ക് ഭരണഘടനയുടെ ആമുഖം വായിച്ചു. വൻ ജനപങ്കാളിത്തമാണ് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശൃംഖലയിൽ ദൃശ്യമായത്.

പൗരത്വ നിയമഭേദഗതിക്കെതിരെ എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖല കളിയിക്കാവിള മുതൽ കാസർഗോഡ് വരെ ജനങ്ങൾ അണിചേർന്നു. ഇന്ന് വൈകിട്ട് 4നു ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി തീർത്ത ശൃംഖലയിൽ കാസർകോട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ആദ്യ കണ്ണിയായപ്പോൾ, കളിയിക്കാവിളയിൽ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി അവസാന കണ്ണിയായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ തിരുവനന്തപുരം പാളയത്ത് കണ്ണികളായി അണിചേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP