Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെയ്ഡിൽ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയുടെ അനധികൃത നിക്ഷേപ കണക്കുകൾ; കൈക്കൂലിക്കേസിൽ ഒളിവിൽ കഴിയവേ വീണ്ടും സർവ്വീസിൽ തിരിച്ചെത്തി; വിവാദമായതോടെ മലിനീകരണ ബോർഡിലെ എഞ്ചിനിയർ ജോസ് മോന് സസ്‌പെൻഷൻ

റെയ്ഡിൽ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയുടെ അനധികൃത നിക്ഷേപ കണക്കുകൾ; കൈക്കൂലിക്കേസിൽ ഒളിവിൽ കഴിയവേ വീണ്ടും സർവ്വീസിൽ തിരിച്ചെത്തി; വിവാദമായതോടെ മലിനീകരണ ബോർഡിലെ എഞ്ചിനിയർ ജോസ് മോന് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ പ്രതിയായ മലിനീകരണ നിയന്ത്രണ ബോർഡിലെ എഞ്ചിനിയർ ജോസ് മോന് സസ്‌പെൻഷൻ. കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെ ജോസ് മോൻ വീണ്ടും സർവ്വീസിൽ തിരികെ എത്തിയത് വിവാദമായതോടെയാണ് നടപടി. കോട്ടയത്തെ വ്യവസായികളിൽ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ജോസ് മോനെ വിജിലൻസ് പ്രതിചേർത്തത്. പണം വാങ്ങുന്നതിനിടെ കോട്ടയം മലിനീകരണ ബോർഡ് എഞ്ചിനിയർ ഹാരീസിനെ വിജിലൻസ് പിടികൂടിയിരുന്നു. ഈ കേസിലാണ് ജോസ് മോനെ രണ്ടാം പ്രതിയാക്കിയത്.

ജോസ് മോൻ അഴിമതി കേസിൽ പ്രതിയായ കാര്യം വിജിലൻസ് മലനീകരണ നിയന്ത്രണ ബോർഡിനെയോ പരിസ്ഥിതി വകുപ്പിനെയോ അറിയിച്ചിരുന്നില്ല. അഴിമതിക്കേസിലെ പ്രതി തിരികെ സർവ്വീസിൽ കയറിയത് വിവാദമായതോടെ വിജിലനസ് ഡയറക്ടർ ജോസ് മോനെതിരെ റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.



എക്സിക്യൂട്ടീവ് എഞ്ചിനിയറെ അതിവേഗം സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യാനാണ് സർക്കാർ തീരുമാനിച്ചത് ഇക്കാര്യം മലിനീകരണനിയന്ത്രണ ബോർഡിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. കൈക്കൂലിക്കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുന്നതിൽ മലിനീകരണനിയന്ത്രണ ബോർഡ് പരിസ്ഥിതിവകുപ്പിൽ നിന്ന് അഭിപ്രായം തേടിയിരുന്നു.

വിജിലൻസ് കേസിൽ ഒളിവിലുള്ള ജോസ് മോൻ കോഴിക്കോട് എത്തി ചുമതല ഏറ്റെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇയാളെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഈ വിവാദങ്ങളെ തുടർന്നാണ് അച്ചടക്ക നടപടിക്ക് നടപടികൾ തുടങ്ങിയത്. പരിസ്ഥിതി വകുപ്പിനോട് നിർദ്ദേശം ചോദിച്ചു. അതിവേഗ നടപടിക്ക് ശുപാർശ ലഭിച്ചതോടെയാണ് സസ്‌പെന്റ് ചെയ്തത്.

നേരത്തെ ബോർഡിന്റെ തിരുവനന്തപുരം ആസ്ഥാനത്തെ സീനിയർ എൻജിനിയർ ജോസ്മോന്റെ പേരിലെ വിജിലൻസ് കേസ് സംബന്ധിച്ച് ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബോർഡ് ചെയർമാൻ എം.ബി. പ്രദീപ് പറഞ്ഞിരുന്നു. മറ്റൊരു ഉദ്യോഗസ്ഥനായ ഹാരിസിനെ വകുപ്പിൽനിന്ന് നിർദ്ദേശം ലഭിച്ചതനുസരിച്ച് സസ്‌പെൻഡു ചെയ്തിരുന്നു.ൃ

കൈക്കൂലിക്കേസിൽ ഒളിവിൽ പോയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥനെതിരെ പേരിനുപോലും വകുപ്പ് തല നടപടിയില്ലെന്നത് വിവാദമായിരുന്നു. ഒളിവിലാണെന്ന് പൊലീസ് വിശദീകരിക്കുന്ന ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചത്. കോടികളുടെ കൈക്കൂലി പണം വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് ജോസ് മോൻ. ഈ പ്രതി കോഴിക്കോട് ഓഫിസിലെത്തി എക്സിക്യൂട്ടീവ് എൻജിനീയറായി ചുമതലയേറ്റു.

ഡെപ്യൂട്ടഷനിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥ തിരികെ വന്നപ്പോഴാണ് ജോസ്‌മോനെ കോഴിക്കോട്ടേക്ക് മാറ്റിയത്. സംഭവം വിവാദമായതിന് പിന്നാലെ ജോസ്മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറക്കി. എല്ലാം സാങ്കേതികം മാത്രമാണെന്ന വിശദീകരണവും പരിസ്ഥിതി വകുപ്പ് നൽകി. എന്നാൽ സംശയങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചു. ഇതോടെയാണ് നടപടിയിലേക്ക് കാര്യങ്ങളെത്തുന്നത്.

ജോസ്മോൻ കോട്ടയത്ത് ജോലിചെയ്യുമ്പോൾ ഒട്ടേറെപ്പേരിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടർന്നാണ് വിജിലൻസ് കേസെടുത്തത്. ഇയാളുടെ വീട്ടിൽനടത്തിയ റെയ്ഡിൽ കോടികളുടെ നിക്ഷേപത്തിന്റേതുൾപ്പെടെ രേഖകൾ കണ്ടെത്തിയിരുന്നു.കോട്ടയത്ത് ജില്ലാ എൻവയോൺമെന്റ് എൻജിനിയർ എ.എം. ഹാരിസിന്റെ അറസ്റ്റിന് പിന്നാലെയാണ് ജോസ്മോനെതിരേ ആരോപണം ഉയർന്നത്. ഇദ്ദേഹം ഒളിവിലാണെന്ന് വിജിലൻസ് കോടതിയിൽ റിപ്പോർട്ടും നൽകി.

ജോസ് മോന്റെ കൊല്ലം എഴുകോണിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തിയിരുന്നു. കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളും കണ്ടെടുത്തിരുന്നു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് അന്ന് വിജിലൻസ് പിടിച്ചെടുത്തു.

ജോസ് മോൻ ഹാരീസിനെ പിടിക്കൂടിയതിന് തൊട്ടടുത്ത ദിവസം മുതൽ ഒളിവിണെന്ന് പൊലീസ് പറയുന്നു. എന്നാൽ ഒളിവിലായിരുന്ന ജോസ്മോന് എങ്ങനെയാണ് സ്ഥലംമാറ്റ ഉത്തരവ് കൈപറ്റാനാകുന്നതെന്നും കോഴിക്കോട് ഓഫീസിൽ ചുമതല ഏറ്റെടുക്കാൻ സാധിക്കുന്നതെന്നുമുള്ള കാര്യങ്ങൾ അജ്ഞാതമാണ്. ഒളിവിൽ കഴിഞ്ഞ ജോസ്മോൻ എങ്ങനെയാണ് കോട്ടയം ഓഫീസിൽ ഹാജരായി റിലീവിങ് ലെറ്റർ കൈപറ്റിയതെന്നും വ്യക്തമല്ല.

ഒളിവിലായിരുന്ന ജോസ്മോൻ വളരെകാലമായി തുടർച്ചയായി ജോലിക്ക് ഹാജരാകാതിരിന്നിട്ടും നടപടികൾ കൈകൊള്ളാതെ റിലീവിങ് ലെറ്റർ നൽകി കോഴിക്കോട് പുനഃനിയമനം നൽകിയ വകുപ്പ് മേധാവികളും സംശയത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP