Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

അപ്രതീക്ഷിതമായി ബ്രക്‌സിറ്റ് കരാറിൽ ഒപ്പു വച്ച് ബ്രിട്ടനും യൂറോപ്യൻ യൂണിയനും; നോ ഡീൽ ബ്രക്‌സിറ്റ് ഭീഷണി ഒഴിഞ്ഞതോടെ വിപണിക്ക് ഉണർവ്വ്; കരാർ പാർലമെന്റിൽ പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും അനിശ്ചിതത്വം: ബോറിസിന്റെ ശ്രമം വിജയിച്ചെങ്കിലും ആശങ്കകൾ ബാക്കി

അപ്രതീക്ഷിതമായി ബ്രക്‌സിറ്റ് കരാറിൽ ഒപ്പു വച്ച് ബ്രിട്ടനും യൂറോപ്യൻ യൂണിയനും; നോ ഡീൽ ബ്രക്‌സിറ്റ് ഭീഷണി ഒഴിഞ്ഞതോടെ വിപണിക്ക് ഉണർവ്വ്; കരാർ പാർലമെന്റിൽ പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും അനിശ്ചിതത്വം: ബോറിസിന്റെ ശ്രമം വിജയിച്ചെങ്കിലും ആശങ്കകൾ ബാക്കി

മറുനാടൻ ഡെസ്‌ക്‌

ബ്രസൽസ്: എന്തു വില കൊടുത്തും ബ്രക്‌സിറ്റിന് ഇറങ്ങി പുറപ്പെട്ട ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയനുമായി കരാറിൽ ഏർപ്പെടാൻ ആവാതെ നോ ഡീൽ ബ്രക്‌സിറ്റിലേക്ക് നയിക്കുമെന്ന ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ട് വ്യാപാര കരാർ ഉറപ്പിച്ചു ലോകത്തെ ഞെട്ടിച്ചു. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാറോടെ ബ്രക്‌സിറ്റിന് അനുമതി നൽകിയതോടെ ബ്രിട്ടീഷ് വിപണി വീണ്ടും ഉണർന്നു. എന്നാൽ ഭരണകക്ഷിയായ ടോറികളുടെ സഖ്യകക്ഷിയായ നോർത്തേൺ അയർലന്റിലെ ഡിയുപിയുടെ പിന്തുണ ഈ കരാറിന് ഇല്ല എന്നു വ്യക്തമായതോടെ ബ്രക്‌സിറ്റ് ബിൽ പാസാക്കി എടുക്കാൻ സാധിക്കുമോ എന്ന ആശങ്കയും ഒപ്പം ഉണ്ട്. തെരേസാ മേയും യൂറോപ്യൻ യൂണിയനും ചേർന്നൊരുക്കിയ കരാർ പലതവണ പാർലമെന്റിൽ പരാജയപ്പെട്ടപ്പോഴാണ് ബോറിസ് പ്രധാനമന്ത്രിയാകുന്നത്.

ഇന്ന് ബ്രസൽസിൽ വച്ചു ബോറിസും ജോൺസണും യൂറോപ്യൻ യൂണിയൻ നേതാക്കന്മാരും തമ്മിൽ നടത്താനിരുന്ന കൂടിക്കാഴ്ചയ്ക്കു മുൻപാണ് ഇരുകൂട്ടർക്കും അംഗീകരിക്കാവുന്ന കരാർ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. കരാറിനെ കുറിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ജീൻ ക്ലോഡ് ജങ്കറും ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്. രാവിലെ തന്നെയുണ്ടായ പുതിയ പ്രഖ്യാപനം വിപണിക്ക് വൻ ഉണർവ്വാണ് നൽകിയിരിക്കുന്നത്. ബ്രിട്ടീഷ് പൗണ്ടിന്റെ വിനിമയ നിരക്ക് ഒരു ശതമാനത്തോളം ഉയർന്ന് ഡോളറിന് 1.29 എന്ന നിലയിലാണ് പൗണ്ട് സ്റ്റെർലിങിന്റെ വിനിമയ നിരക്ക് എത്തിയത്.

കരാറിന്റെ ബാക്കി നിയമ വശങ്ങളായിക്കും ഇനി ചർച്ച ചെയ്യുക. ഇന്നും നാളെയുമായി ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കുശേഷം ശനിയാഴ്ച പാർലമെന്റിൽ കരാർ അവതരിപ്പിക്കാനും ബോറിസിനാകും. അതേസമയം, കരാറിലെത്തിയതോടെ ശനിയാഴ്ച എംപിമാരുടെ പിന്തുണ നേടുക എന്നതാണ് ബോറിസിനു മുന്നിൽ ഇനിയുള്ള വെല്ലുവിളി. ഡിയുപി നേതാവ് ആർലിൻ ഫോസ്റ്ററടക്കമുള്ളവർ ഉയർത്തിയ എതിർപ്പുകളാണ് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നത്.

കരാറിനു പാർലമെന്റിന്റെ പിന്തുണ നേടുവാൻ സാധിച്ചാൽ ഒക്ടോബർ 31-ന് ബ്രക്സിറ്റ് നടപ്പാക്കാനുള്ള നടപടികളുമായി ബോറിസിന് മുന്നോട്ടുനീങ്ങാനാകും. യൂറോപ്യൻ കമ്മിഷനും യൂറോപ്യൻ കൗൺസിലും ബ്രിട്ടീഷ് പാർലമെന്റും കരാർ അംഗീകരിച്ചു കഴിഞ്ഞാൽ, യൂറോപ്യൻ പാർലമെന്റിലേക്കാണ് അതെത്തുക. പിന്നീടതിനെ എതിർക്കാൻ യൂറോപ്യൻ പാർലമെന്റംഗങ്ങൾക്ക് സാധിക്കാതെവരും. അതോടെ, മൂന്നുവർഷമായുള്ള മരവിപ്പ് അവസാനിപ്പിച്ച് ബ്രിട്ടൻ ബ്രക്സിറ്റിലേക്ക് കടക്കുകയും ചെയ്യും.

യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ ഒരുരാജ്യവും ബ്രക്സിറ്റ് സംബന്ധിച്ച് ആക്ഷേപങ്ങളുന്നയിച്ചിട്ടില്ല എന്നതിനാൽ, ഇന്നത്തെ ചർച്ചകൾ സുഗമമായി മുന്നേറുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. അതേസമയം, അയർലൻഡുമായുള്ള ബ്രക്സിറ്റ് നീക്കുപോക്കുകൾ, ഗുഡ് ഫ്രൈഡേ എഗ്രിമെന്റിന് വിരുദ്ധമാകുമെന്നും അത് നോർത്തേൺ അയർലൻഡിലെ ജനങ്ങളെ ബോധ്യപ്പെടുത്താനാകില്ലെന്നുമെന്നാണ് ഡിയുപിയുടെ വാദം. ബോറിസിന്റെ നീക്കങ്ങളെ വീറ്റോ ചെയ്യാൻ ഡിയുപി നിർബന്ധിതരാകുമെന്നും ഫോസ്റ്റർ മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP