Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നരവയസ്സുകാരൻ വീണത് 50 അടി താഴ്ചയുള്ള കിണറ്റിലേക്ക്; കണ്ടുനിന്ന 19 കാരൻ സഹോദരൻ രക്ഷിക്കാൻ കൂടെ ചാടി; 12 അടിയോളം വെള്ളമുള്ള കിണറ്റിൽ കുട്ടിയെ പിടികിട്ടിയെങ്കിലും മുകളിലേക്ക് കയറ്റാൻ കഴിയാത്ത നിമിഷങ്ങൾ; മഞ്ചേരിയിൽ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടത് ഇങ്ങനെ

ഒന്നരവയസ്സുകാരൻ വീണത് 50 അടി താഴ്ചയുള്ള കിണറ്റിലേക്ക്; കണ്ടുനിന്ന 19 കാരൻ സഹോദരൻ രക്ഷിക്കാൻ  കൂടെ ചാടി; 12 അടിയോളം വെള്ളമുള്ള കിണറ്റിൽ കുട്ടിയെ പിടികിട്ടിയെങ്കിലും മുകളിലേക്ക് കയറ്റാൻ കഴിയാത്ത നിമിഷങ്ങൾ; മഞ്ചേരിയിൽ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടത് ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: ഒന്നരവയസ്സുകാരനായ സഹോദരൻ 50 അടി താഴ്ചയും 12 അടിയോളം വെള്ളമുള്ള കിണറ്റിൽ വീണതുകണ്ടതോടെ 19കാരനായ മൂത്തസഹോദരും കിണറ്റിലേക്ക് എടുത്തുചാടി. അവസാനം ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം മഞ്ചേരി മഞ്ചേരി തൃക്കലങ്കോട് പഞ്ചായത്തിലെ ചീനിക്കലാണ് സംഭവം നടന്നത്. ചീനിക്കൽ ചെറുകാട് ഹബീബു റഹ്മാന്റെ ഒന്നരവയസ്സുകാരൻ മാലിക് അഹമ്മദാണ് അബദ്ധത്തിൽ ആഴമുള്ള കിണറ്റിൽ വീണത്.

മാലിക്കിന്റെ മൂത്ത മകനായ ഹസനുൽ മുഹമ്മദ് എന്ന 19 കാരന്റെ ധീരതയാണ് കുഞ്ഞിന്റെ ജീവൻരക്ഷിച്ചത്. ഇന്ന് രാവിലെ പത്തരയോടെ വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറ്റിലാണ് കുഞ്ഞ് അബദ്ധത്തിൽ വീണത്. സംഭവം കണ്ട ഉടൻ സഹോദരൻ കിണറ്റിലേക്ക് എടുത്ത് ചാടി. 12 അടി വെള്ളമുള്ള കിണറ്റിൽ വീണ കുട്ടിയെ പിടി കിട്ടിയെങ്കിലും മുകളിലേക്ക് കയറ്റാൻ കഴിഞ്ഞില്ല.

തുടർന്ന് മഞ്ചേരി ഫയർ‌സ്റ്റേഷൻ ഓഫീസർ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേനയെത്തി ഇരുവരെയും മുകളിലേക്ക് കയറ്റിയത്. കുഞ്ഞിനെ ഉടൻ എടവണ്ണയിലും മഞ്ചേരിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കിണറ്റിൽ വെള്ളത്തിനടിയിലേക്ക് താഴ്ന്ന് പോയ കുട്ടിയെ കിണറ്റിലേക്ക് എടുത്ത് ചാടി രക്ഷിച്ച 19 കാരന്റെ ധീരതയാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കാരണമായതെന്ന് മഞ്ചേരി അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP