Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചി നഗരത്തിൽ രൂക്ഷമായ പുകശല്യം; നഗരത്തിൽ പുകശല്യമുണ്ടായത് ഇന്നലെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീ പിടുത്തത്തെ തുടർന്ന്; തീ പിടിച്ച `പ്ലാസ്റ്റിക് മല` ഇനിയും അണയ്ക്കാനായില്ല; അട്ടിമറി സാധ്യതയെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ; അതിരൂക്ഷമായ പുകശല്യം വൈറ്റിലയിലും ചമ്പക്കരയിലും; പത്ത് കിലോമീറ്റർ ഇപ്പുറത്ത് പുകശല്യമുണ്ടാക്കിയ തീ അണയ്ക്കാൻ ശ്രമം തുടർന്ന് ഫയർ ഫോഴ്സ്

കൊച്ചി നഗരത്തിൽ രൂക്ഷമായ പുകശല്യം; നഗരത്തിൽ പുകശല്യമുണ്ടായത് ഇന്നലെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീ പിടുത്തത്തെ തുടർന്ന്; തീ പിടിച്ച `പ്ലാസ്റ്റിക് മല` ഇനിയും അണയ്ക്കാനായില്ല; അട്ടിമറി സാധ്യതയെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ; അതിരൂക്ഷമായ പുകശല്യം വൈറ്റിലയിലും ചമ്പക്കരയിലും; പത്ത് കിലോമീറ്റർ ഇപ്പുറത്ത് പുകശല്യമുണ്ടാക്കിയ തീ അണയ്ക്കാൻ ശ്രമം തുടർന്ന് ഫയർ ഫോഴ്സ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഗരത്തിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെയുണ്ടായ തീ ഇനിയും അ്ണയ്ക്കാൻ കഴിയാതെ വന്നതോടെ കൊച്ചി നഗരത്തിൽ രൂക്ഷമായ പുകശല്യം. ഏക്കറ് കണക്കിന് വരുന്ന മാലിന്യ പ്ലാന്റിൽ ആണ് ഇന്നലെ തീ പിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും ഫയർഫോഴ്‌സ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് തുടരുകയാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ മാലിന്യ മല്ക്ക് ഇന്നലെ വൈകുന്നേരത്തോടെയാണ് തീ പിടിച്ചത്. ഇതിനെ തുടർന്നുണ്ടായ പുകശല്യമാണ് ഇപ്പോൾ നഗരവാസികൾക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നത്. 10 കിലോമീറ്റർ ഇപ്പുറത്ത് വൈറ്റില ചമ്പക്കര എന്നീ പ്രദേശങ്ങളിൽ ഉൾപ്പടെ പുക പടർന്നിട്ടുണ്ട്.

പുക ശല്യം രൂക്ഷമായതോടെ നിരവധിപേർക്ക് അസ്വസ്തത ഉണ്ടാവുകയും ചെയ്തു. വൻ തോതിൽ പ്ലാസ്റ്റിക് കത്തിയത് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും കാരണമാകും. ആളുകൾക്ക് തൊണ്ട വേദനയും ശ്വാസം മുട്ടലും തുടങ്ങിയ അസ്വസ്ഥതകളാണ് ഉണ്ടായത്.ഈ വർഷം ഇത് നാലാം തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് വീണ്ടും തീ പിടിച്ചത്.കാറ്റ് വീശിയതോടെ തീ പിന്നീട് വലിയ തോതിൽ പടർന്നു. തൃക്കാക്കര , ഏലൂർ, പട്ടിമറ്റം, തൃപ്പൂണിത്തുറ, മുവാറ്റുപുഴ എന്നിവിടങ്ങളിലെ പത്തോളം അഗ്‌നിശമന സേന യൂനിറ്റുകൾ എത്തി രാത്രിയിലും തീയണക്കാൻ ശ്രമം തുടർന്നെങ്കിലും ഇപ്പോഴും തീ അണയ്ച്ചിട്ടില്ല.

ബ്രഹ്മപുരം മാലിന്യ പ്ലാന്റ പൂർണമായും പ്രവർത്തന സജ്ജമാണ് എന്നാണ് ഹരിത ട്രിബ്യൂണൽ ഉൾപ്പടെ സ്ഥിരീകരിച്ചത്.ബ്രഹ്മപുരം, കരിമുകൾ, കാക്കനാട് ഭാഗത്തെ ആളുകൾ ഭീതിയിലാണ് . ബ്രഹ്മപുരം ഭാഗത്തും ഇൻഫോപാർക്ക് ഭാഗത്തും ആളുകൾക്ക് ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ടതായി പറയുന്നു. കഴിഞ്ഞ ജനുവരി ഒന്നിനും 15 നും ഫെബ്രുവരി 13നുമാണ് ഇവിടെ തീപിടുത്തമുണ്ടായിരുന്നു.എംഎൽഎ വി പി സജീന്ദ്രൻ, മേയർ സൗമിനി ജയിൻ, കലക്ടർ മുഹമ്മദ് വൈ സഫീറുള്ള, ഡെപ്യൂട്ടി കലക്ടർ ഷിലാദേവി എന്നിവർ സ്ഥലത്തെത്തി തീ അണക്കാനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.

തീ പിടിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ മാലിന്യവുമായി വരുന്ന വണ്ടികൾ തടയുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് തങ്ങൾക്ക് പോകേണ്ടിവരുമെന്ന് സ്ഥലം എംഎൽഎ കൂടിയായ വി പി സജീന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ അധികൃതരുടെ അടിയന്തര യോഗം വിളിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP