'ബ്രഹ്മപുരം ലജ്ജാവഹം! 'സ്വകാര്യ' കമ്പനിക്ക് കരാർ കൊടുത്ത പിണറായി സർക്കാരിന്റെ പങ്ക് വെളിപ്പെടുത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടക്കാല റിപ്പോർട്ട്! ഈ കമ്പനി ആരുടേത്? സർക്കാരിന്റെ ഉദാസീനത'; രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്ന് പുകയണയ്ക്കൽ നടപടി തുടരുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തീപിടിത്തം ഉണ്ടായി പത്താം ദിവസവും പുക ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് കനത്ത വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.
ബ്രഹ്മപുരം: ലജ്ജാവഹം - 'സ്വകാര്യ' കമ്പനിക്ക് കരാർ കൊടുത്തതിൽ പിണറായി വിജയൻ സർക്കാരിന്റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടക്കാല റിപ്പോർട്ട്! ഈ കമ്പനി ആരുടേത് എന്തായാലും സർക്കാരിന്റെ അക്ഷന്തവ്യമായ ഉദാസീനതയാണ് ജനജീവിതം ദുരിതത്തിലാഴ്ത്തിയത് എന്നാണ് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചത്.
ബ്രഹ്മപുരം: ലജ്ജാവഹം - 'സ്വകാര്യ' കമ്പനിക്ക് കരാർ കൊടുത്തതിൽ പിണറായി വിജയൻ സർക്കാരിന്റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടക്കാല റിപ്പോർട്ട്! ഈ കമ്പനി ആരുടേത്? എന്തായാലും സർക്കാരിന്റെ അക്ഷന്തവ്യമായ ഉദാസീനതയാണ് ജനജീവിതം ദുരിതത്തിലാഴ്ത്തിയത് . pic.twitter.com/LI4ALZ5nQG
— Rajeev Chandrasekhar ???????? (@Rajeev_GoI) March 11, 2023
മാലിന്യ സംസ്കരണത്തിന് കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയുടെ അനാസ്ഥയാണ് കൊച്ചിയിലെ ഗുരുതരമായ സാഹചര്യത്തിന് വഴിവച്ചതെന്ന ആരോപണം നിലനിൽക്കെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. ബ്രഹ്മപുരത്തെ ബയോ മൈനിങ് കരാർ സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക് നൽകിയതിനെ ചൊല്ലി ആക്ഷേപം ശക്തമായിരുന്നു.
എൽ.ഡി.എഫ് മുൻ കൺവീനറും സിപിഎം നേതാവുമായ വൈക്കം വിശ്വന്റെ മകൾ നിഷയും ഭർത്താവ് രാജ് കുമാർ ചെല്ലപ്പനും ബ്രഹ്മപുരത്തെ ബയോമൈനിങ് കരാറെടുത്ത സോൺട കമ്പനിയുടെ ഡയറക്ടർമാരാണ്. ഈ കമ്പനിക്കാണ് ബയോ മൈനംഗ് കരാർ ലഭിച്ചിരിക്കുന്നത്. സോൺട ഇൻഫ്രാടെക് കമ്പനിക്ക് 54.90 കോടിക്കാണ് ടെൻഡർ നൽകിയിരുന്നത്. ഇവർക്ക് കരാർ നൽകുമ്പോൾ തന്നെ മുൻപരിചയം അടക്കമുള്ള കാര്യങ്ങളില്ലെന്ന ആരോപണം ശക്തമായിരുന്നു. ഇതെല്ലാം മറികടന്നാണ് കരാർ നൽകിയതും.
അതേ സമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നാണ് സോൻട ഇൻഫ്രാടെക് കമ്പനിയുടെ നിലപാട്. ബയോ മൈനിങ്, കാപ്പിങ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം എന്നിവയിൽ മാത്രമേ കമ്പനിക്ക് ഉത്തരവാദിത്തമുള്ളൂ. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണവും പ്ലാസ്റ്റിക് സംസ്കരണവും സോൺടയുടെ ഉത്തരവാദിത്തമല്ലെന്ന് സോൻട ഇൻഫ്രാടെക് കമ്പനി പറയുന്നു.
2021 സെപ്റ്റംബർ ആറിനാണ് കൊച്ചി കോർപ്പറേഷനുമായി സോൻട ഇൻഫ്രാടെക് കരാറിലെത്തിയത്. ജനുവരി 21, 2022ലാണ് ആദ്യമായി സൈറ്റിൽ പ്രവർത്തനം തുടങ്ങിയത്. ഫെബ്രുവരിയിലും മാർച്ചിലുമായി കോർപ്പറേഷൻ അയച്ചുവെന്ന് പറയുന്ന കത്തുകൾ കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നതെന്നും സോൻട ഇൻഫ്രാടെക് പ്രതികരിച്ചു. തീപിടിത്തത്തിന് കാരണം മീഥേൻ ബഹിർഗമനവും ചൂടുമാണ്. അന്വേഷണവുമായി നിലവിൽ സഹകരിക്കുന്നുണ്ടെന്നും സോൻട ഇൻഫ്രാടെക് അധികൃതർ കൂട്ടിച്ചേർത്തു.
കൊച്ചി നഗരത്തെ ഗ്യാസ് ചേംബറാക്കും വിധത്തിലാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നും പുക ഉയർന്നത്. കൊച്ചി നഗരവാസികളെ പുക തീറ്റിച്ചത് സിപിഎമ്മിന്റെ ലാഭക്കൊതിയാണെന്ന ആക്ഷേപം ശക്തമായിരുന്നു. കുറച്ചുകാലമായി തന്നെ ഈ മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൊച്ചി കോർപ്പറേഷൻ ഭരിക്കുന്ന ഭരണമുന്നണിയിലെ സിപിഐക്ക് അടക്കം ആക്ഷേപമുണ്ട്. സിപിഎം നേതാക്കൾ ആസൂത്രിതമായി അഴിമതിക്കു കൂട്ടു നിൽക്കുന്നുവെന്നാണ സിപഐ നേതാക്കൾക്ക് പോലും ഉള്ള അഭിപ്രായം.
കരാർ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു നീക്കം ചെയ്യേണ്ട ചുമതലയാണ് സോൺട കമ്പനിക്കുള്ളത്. എന്നാൽ കരാർ കമ്പനി ആർ.ഡി.എഫ്. ആക്കി വെച്ച മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും കത്തിത്തീരാൻ ആസൂത്രിത നീക്കമാണ് നടന്നതെന്നാണ് ഉയരുന്ന ആരോപണം. കരാർ പ്രകാരം പ്ലാസ്റ്റിക് നീക്കേണ്ട കമ്പനി അത് ചെയ്തിരുന്നില്ല. ഏറ്റെടുത്ത ജോലിയുടെ 30 ശതമാനം പോലും ഈ കമ്പനിക്ക് പൂർത്തിയാക്കൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പ്ലാന്റിന് തീപിടിച്ചത്. ഇത് ആസൂത്രിതമാണെന്നാണ് ഉയരുന്ന ആരോപണം.
വൈക്കം വിശ്വന്റെ മകളുടെ കമ്പനിക്ക് കരാർ ലഭിക്കാൻ തുടക്കം മുതൽ വഴിവിട്ട നീക്കങ്ങളാണ് നടന്നത്. ഇതേക്കുറിച്ച് മുൻ കൊച്ചി മേയർ ടോണി ചമ്മണിയും ആരോപണം ഉന്നയിച്ചിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ച ക്യൂബിക് മീറ്ററിന് 700 രൂപയെന്ന ഉയർന്ന നിരക്കിൽ കൂട്ടിയാലും 38.57 കോടി മാത്രമേ ബ്രഹ്മപുരത്തെ ബയോ മൈനിംഗിന് വേണ്ടിവരൂ. എന്നാൽ 4.5 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം കണക്കാക്കിയാണ് കരാർ നൽകിയത്. രണ്ടാമതെത്തിയ ഇതരസംസ്ഥാനക്കാരന്റെ ടെൻഡർ തുക 33 കോടിയായിരുന്നു.
കമ്പനിക്ക് 50 കോടിയുടെ ആസ്തിമൂല്യം ഇല്ലെന്ന വ്യവസ്ഥ ഉന്നയിച്ച് 2022ലെ ടെൻഡറിൽ നിന്ന് ഇവരെ ഒഴിവാക്കി. മിനിമം 10കോടിയുടെ ബയോമൈനിങ് പരിചയം വേണമെന്ന വ്യവസ്ഥ പാലിക്കാതിരുന്ന സോൺട റീടെണ്ടറിൽ തിരുനൽവേലി മുനിസിപ്പൽ എൻജിനിയറിൽ നിന്ന് 10.03 കോടിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി കരാർ സ്വന്തമാക്കുകയായിരുന്നെന്നും ടോണി ചമ്മിണി ആരോപിച്ചു.ഒമ്പതു മാസത്തെ കരാർ കാലാവധിയിൽ 4.75 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം നീക്കേണ്ടതിൽ 20 ശതമാനം പോലും സോൺട പൂർത്തിയാക്കിയിട്ടില്ല. ഇതുവരെ കമ്പനിക്ക് 11 കോടി കൈമാറിക്കഴിഞ്ഞെന്നും ടോണി ചമ്മിണി ആരോപിച്ചിരുന്നു.
സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്ക് 54.90 കോടിക്കാണ് ടെൻഡർ ലഭിച്ചത്. യു.ഡി.എഫ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയാണ് പ്രവൃത്തി അനുമതി നൽകിയത്. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ബയോ മൈനിങ്ങിന് അനുമതി നൽകാൻ നഗരസഭക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ടെൻഡർ യോഗ്യതകൾ പൂർത്തീകരിക്കാത്തതാണ് കമ്പനി. 21 കോടി, 30 കോടി എന്നിങ്ങനെ ടെൻഡർ ചെയ്ത കമ്പനികളെ മാറ്റി 54.90 കോടിയുടെ ടെൻഡറാണ് ഉറപ്പിച്ചത്.
നിലവിൽ രാത്രിയിലാണ് നഗരത്തിലെ വിവിധ മേഖലകളിൽ പുക രൂക്ഷമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തീയണച്ച ഭാഗങ്ങളിൽ വീണ്ടും തീയും പുകയും ഉയരുന്ന സംഭവങ്ങളും ഉണ്ടായതാണ് തീയണയ്ക്കൽ നടപടി വൈകിക്കുന്നത്. പുകയണയ്ക്കാൻ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി വിലയിരുത്തൽ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിലാണ് വിദഗ്ധ സമിതി വീഡിയോ കോൺഫറൻസായി യോഗം ചേർന്നത്. പുക അണയ്ക്കുന്നതിന് മറ്റു മാർഗങ്ങൾ യോഗം ചർച്ച ചെയ്തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തിൽ ഇവയൊന്നും ഫലപ്രദമല്ലെന്നാണ് യോഗത്തിന്റെ നിഗമനം.
തീപിടിത്തത്തെ തുടർന്ന് നിലവിൽ അവശേഷിക്കുന്ന പുക പൂർണമായും അണയ്ക്കുന്നതിനും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. പുക ഉയരുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് വിദഗ്ധ സമിതി വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. തീയും പുകയും പൂർണമായി അണയ്ക്കുന്നതിനാണ് പ്രാഥമിക പരിഗണന.
തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ ക്യാമറകളും എച്ച് എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാൻ തീരുമാനിച്ചു. പുക ഉയരുന്ന സാഹചര്യത്തിൽ റിസ്ക് അനാലിസിസ് നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി. തീപിടിത്തത്തെ തുടർന്ന് പ്ലാന്റിൽ അവ ശേഷിക്കുന്ന ചാരം ഉടൻ നീക്കാനും യോഗം നിർദ്ദേശിച്ചു.
എം ജി സർവകലാശാലയിലെയും കുസാറ്റിലെയും പരിസ്ഥിതി ശാസ്ത്രജ്ഞർ, കുസാറ്റിലെ അഗ്നി സുരക്ഷാ വിഭാഗം, എൻ ഐ ഐ എസ് ടി, പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ വിദഗ്ധരും ദുരന്ത നിവാരണ അഥോറിറ്റി, ഫയർ ആൻഡ് റെസ്ക്യൂ, കേന്ദ്ര - സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് കളക്ടർ അറിയിച്ചു. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.
മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്കവേറ്റർ/ മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോൾ അവസാന ഘട്ടത്തിലാണെന്നും കളക്ടർ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- 'കെ ജി ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് മനസ്സിലായിരുന്നില്ല; പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്': ആളുമാറിയുള്ള അനുശോചനത്തിൽ ഖേദം അറിയിച്ച് കെ സുധാകരൻ; താൻ മരിച്ചെന്ന് സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് പി സി ജോർജും
- ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കാൻ സാഹചര്യം; എൽഡിഎഫിൽ ആരും പുറകിൽ നിന്ന് കുത്തുന്നില്ലെന്നും യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നും ജോസ് കെ മാണി
- യുഎസിലെ ഖലിസ്ഥാനി നേതാക്കൾക്കും വധഭീഷണി എന്ന് എഫ്ബിഐ മുന്നറിയിപ്പ് നൽകിയതായി 'ദി ഇന്റർസെപ്റ്റ്' റിപ്പോർട്ട്; ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കുന്ന ഇന്റലിജൻസ് വിവരം ട്രൂഡോയ്ക്ക് നൽകിയത് അമേരിക്ക എന്ന് ന്യൂയോർക്ക് ടൈംസ്
- ആദ്യം ബാറ്റുകൊണ്ടും പിന്നെ പന്തുകൊണ്ടും ഇന്ദ്രജാലം; വാലറ്റക്കാർ വിറപ്പിക്കാൻ നോക്കിയെങ്കിലും, അശ്വിനും ജഡേജയും തുളഞ്ഞുകയറിയതോടെ ഇൻഡോറിൽ ഇന്ത്യക്ക് ഓസീസിന് എതിരെ 99 റൺസിന്റെ ജയം; കെ എൽ രാഹുലും കൂട്ടുകാരും ആഘോഷിക്കുന്നത് പരമ്പര ജയം; അടിത്തറയിട്ടത് ശുഭ്മൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും 'ഇരട്ട' സെഞ്ചറിക്കരുത്തും
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- മാഹിയിൽ കേരളത്തേക്കാൾ പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 13 രൂപയും വില കുറവ്; അതിർത്തി വഴി ചെറുവാഹനങ്ങളിൽ ഇന്ധനകടത്ത്; പൊറുതിമുട്ടിയ കണ്ണൂരിലെ പെട്രോൾ പമ്പുടമകൾ അറ്റകൈയായി സെപ്റ്റംബർ 30 ന് പണിമുടക്കിന്
- മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമ 'പഞ്ചവടിപ്പാലം'; മമ്മൂട്ടിയിലെ അഭിനേതാവിനെ രാകിക്കാച്ചിയ സംവിധായകൻ; സ്ത്രീപക്ഷ സിനിമകളും മിസ്റ്ററി ത്രില്ലറുകളും ഒരുക്കിയ 'ന്യൂജെൻ' സിനിമകളുടെ തലതൊട്ടപ്പൻ; കെ ജി ജോർജ്ജ് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ
- വന്ദേഭാരത് ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് ആരും അഹങ്കരിക്കരുത്; കേരളത്തിന് 10 വന്ദേഭാരത് എങ്കിലും അനുവദിക്കാനുള്ള സന്മനസ്സ് കാണിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; വിമർശനം കേന്ദ്രമന്ത്രി വേദിയിലിരിക്കെ
- മാക്കൂട്ടം ചുരം പാതയിൽ കൊല്ലപ്പെട്ട യുവതി ആര് ? പ്രതികൾ ആര്? ഒരു തുമ്പും കിട്ടാതെ വീരാജ്പേട്ട പൊലീസ്; കാണാതായെന്ന് സംശയിച്ച കണ്ണവം സ്വദേശിനിയെ മുരിങ്ങേരിയിൽ നിന്ന് കണ്ടെത്തി; ഇനി അന്വേഷണം കണ്ണപുരത്ത് നിന്ന് കാണാതായ യുവതിയെ കേന്ദ്രീകരിച്ച്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്