Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202118Saturday

സാൻഡ് വിച്ചിൽ കണ്ടത് ബാൻഡേജ്; ഇലയടയിൽ കണ്ടെത്തിയത് പാറ്റ..! ഇൻഫോപാർക്കിലെ നിള ഫുഡ്‌കോർട്ടിലെ ഭക്ഷണത്തിനെതിരെ പരാതിയുമായി ടെക്കികൾ; കഴുത്തറപ്പൻ കാശു വാങ്ങുമ്പോഴും മോശം ഭക്ഷണം മാത്രം നൽകുന്ന ലുലു ടവറിലെ റസ്‌റ്റോറെന്റിനെതിരെ സൈബർ ലോകത്ത് ബഹിഷ്‌ക്കരണ കാമ്പയിൻ

സാൻഡ് വിച്ചിൽ കണ്ടത് ബാൻഡേജ്; ഇലയടയിൽ കണ്ടെത്തിയത് പാറ്റ..! ഇൻഫോപാർക്കിലെ നിള ഫുഡ്‌കോർട്ടിലെ ഭക്ഷണത്തിനെതിരെ പരാതിയുമായി ടെക്കികൾ; കഴുത്തറപ്പൻ കാശു വാങ്ങുമ്പോഴും മോശം ഭക്ഷണം മാത്രം നൽകുന്ന ലുലു ടവറിലെ റസ്‌റ്റോറെന്റിനെതിരെ സൈബർ ലോകത്ത് ബഹിഷ്‌ക്കരണ കാമ്പയിൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിലെ ഹോട്ടലുകളിൽ കഴുത്തറപ്പൻ നിരക്കും ഭക്ഷണത്തിൽ പാറ്റയും ബാൻഡേജും. പ്രമുഖ ഹോട്ടലിൽനിന്നു സാൻഡ് വിച്ചിനൊപ്പമാണു ബാൻഡേജ് ലഭിച്ചതെന്നു പരാതി പറഞ്ഞിട്ടും ഫലമില്ല. ഇതേ തുടർന്ന് പ്രതിഷേധമുയർത്തുകയാണ് ടെകികൾ.

ഈ സ്ഥാപനത്തിനെതിരെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർക്കു പരാതി നൽകിയിട്ടും ഫലമില്ല. അതുകൊണ്ട് കൂടിയാണ് പ്രതിഷേധം. കാക്കനാട് ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിലെ ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ദുർഗതി. ആ കെട്ടിടത്തിൽ ലഭ്യമായ ഒരേ ഒരു ഭക്ഷണശാല ആയ 'നിള റെസ്റ്റോറന്റ്' എന്ന സ്ഥാപനത്തിനാൽ ചൂഷണം ചെയ്യപ്പെടുകയാണ് ലുലു സൈബർ ടവറിലെ ടെക്കികൾ. ഓഗസ്റ്റ് മൂന്നിന് ബോയ്‌കോട്ട് നിള ഫോർ ഡേ എന്ന കാമ്പൈൻ ആചരിക്കുകയാണ് ടെക്കികൾ. ആരും അന്ന് നിളയിൽ നിന്ന് ആഹാരം കഴിക്കില്ല.

ഏതാണ്ട് രണ്ട് ആഴ്ചയിലേറെയായി നൂറോളം വരുന്ന ടെക്കികൾ നിളയെ ആശ്രയിക്കാറില്ല. നിള എന്ന റെസ്റ്റോറന്റ് പൂട്ടിക്കുകയല്ല ലക്ഷ്യം അവർ അടിച്ചേൽപ്പിക്കുന്നതെല്ലാം നാം കണ്ണും പൂട്ടി സമ്മതിക്കുന്നില്ല എന്ന് ഒന്ന് ഓർമിപ്പിക്കുക അത്രയേ ലക്ഷ്യമുള്ളൂവെന്നും ടെക്കികൾ പറയുന്നു. ഇതിന്റെ പ്രചരണത്തിന് ഫേസ്‌ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. മുൻപു മറ്റൊരു ഹോട്ടലിൽനിന്നു ഇലയടയിൽനിന്നു പാറ്റ ലഭിച്ച സംഭവമുണ്ടായിട്ടുണ്ട് ഇൻഫോപാർക്ക് മേഖലയിൽ ആവശ്യത്തിനു ഹോട്ടലില്ലാത്തതിനാൽ ഹോട്ടലുകളിൽ വൻ നിരക്കാണു ഭക്ഷണത്തിനായി ഈടാക്കുന്നത്.

എന്നാൽ വാങ്ങുന്ന പണത്തിനു തത്തുല്യമായ ഗുണനിലവാരമുള്ള ഭക്ഷണം നൽകാൻ ഹോട്ടലുകൾ തയ്യാറാകുന്നില്ലെന്നാണു പരാതി. ഹോട്ടലുകൾ വെജിറ്റേറിയൻ മീൽസിനു 75 രൂപയാണു ഈടാക്കുന്നത്. 60 രൂപയായിരുന്ന ഊണിനൊപ്പം ആളുകളെ തൈര് കുടിപ്പിച്ചാണു 75 രൂപ വാങ്ങുന്നതെന്നാണു പരാതി. ഇത്തരം പരാതികൾ അധികൃതർ കാര്യമായെടുത്തില്ല. ഇതിന്റെ ഫലമാണ് നിളയിലെ ഭക്ഷണക്കൊള്ളയെന്നാണ് ആക്ഷേപം. ഓഗസ്റ്റ് മൂന്നിന് ബോയ്‌കോട്ട് നിള ഫോർ ഡേ എന്നത് വിജയമായാൽ ഭക്ഷണം നൽകുന്നവർ മര്യാധ പഠിക്കുമെന്നാണ് പ്രതീക്ഷ.

ഇൻഫോ പാർക്കിലെ തൊഴിലാളികൾ മുഴുവൻ അധ്വാനിക്കാതെ കാശുണ്ടാക്കുന്നവരാണെന്ന ഒരു പൊതു ബോധം നിലനിൽക്കുന്നുണ്ട്, അതിനെ ചുവടു പിടിച്ചാണ് ഈ പറയുന്ന നിള അടക്കം പാർക്കിലെ പല ഭക്ഷണ ശാലകളും കഴുത്തറപ്പൻ കാശു വാങ്ങുന്നത്. ലുലു ടവറിൽ ലഭ്യമായ പ്രധാന ഭക്ഷണ ശാല ആണ് നിള, പുറത്ത് വർഷങ്ങളായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂലം പൊടിയും, തിരക്കും പോരാതെയുള്ള ചൂടും കാരണം ഭൂരിഭാഗം തൊഴിലാളികളും നിളയെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ്.

ചുറ്റുമതി ലുകളും, ഒരു കവാടവും മാത്രമായി മറ്റു കെട്ടിടങ്ങളിൽ നിന്നും വേർപെടുത്തിയിരിക്കുന്നതിനാൽ അടുത്ത ബിൽഡിംഗുകളിലേക്കു എത്തിപ്പെടാനും ബുദ്ധിമുട്ടാണ്. ഈ രീതിയിൽ തൊഴിലാളികൾ പോലും അറിയാതെയുള്ള ഒരു ആദൃശ്യ തടവറ സൃഷ്ടിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതാണ് നിള ചൂഷണം ചെയ്യുന്നതെന്നാണ് ടെക്കികൾ പറയുന്നത്.

മുന്തിയ സ്റ്റാർ ഹോട്ടലുകളിലെ വിലയോട് താരതമ്യം ചെയ്യാവുന്ന രീതിയിലാണ് ഭക്ഷണ സാധനങ്ങളുടെ വില. ഇത്രയും വില നൽകിയും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ തൊഴിലാളികൾ തയ്യാറാണ് അവർ ആവശ്യപ്പെടുന്നത് കുറഞ്ഞത് അതിന്റെ നിലവാരം ഉയർത്തുക എന്നതാണ്.
ഭക്ഷണത്തിന്റെ നിലവാരം അങ്ങേയറ്റം മോശമാണ്. പലപ്പോഴായി ചത്ത ജീവികളും ബാൻഡ് ഏയ്ഡും വരെ ഭക്ഷണത്തിൽ നിന്നും ലഭിച്ചു. ഇത്തരം മോശം സാഹചര്യത്തിലും ആളുകൾ ഭക്ഷണം കഴിക്കാൻ നിർബ്ബന്ധിതർ ആവുന്നതാണ് നിളയെ പോലുള്ളവരുടെ വിജയം.

പരാതികൾ ഉന്നയിച്ചിട്ടും മേലധികാരികളുടെ ഭാഗത്തു നിന്നും ഇതുവരെ യാതൊരു വിധത്തിലുള്ള നടപടികളും വന്നതായി ഇന്നേ വരെ അറിവില്ലെന്നും ജീവനക്കാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP