Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിന് കോവിഡ് രോഗബാധയില്ല; സ്രവ പരിശോധനാ ഫലം നെഗറ്റീവ്; കുട്ടിയുടെ മൃതദേഹം ഇനി ബന്ധുക്കൾക്ക് വിട്ടു കൊടുക്കും; ചികിൽസിച്ച ആശുപത്രിക്കും ഇനി തുറക്കാം; ക്വാറന്റൈനിൽ പോയ ജീവനക്കാർക്കും ആശ്വാസം; കൂറ്റനാട്ടെ ചാലിശ്ശേരിയിലെ ദുരൂഹ മരണത്തിൽ അന്വേഷണം തുടരാൻ പൊലീസ്; ബന്ധുക്കളുടെ മൊഴി എടുക്കും

ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിന് കോവിഡ് രോഗബാധയില്ല; സ്രവ പരിശോധനാ ഫലം നെഗറ്റീവ്; കുട്ടിയുടെ മൃതദേഹം ഇനി ബന്ധുക്കൾക്ക് വിട്ടു കൊടുക്കും; ചികിൽസിച്ച ആശുപത്രിക്കും ഇനി തുറക്കാം; ക്വാറന്റൈനിൽ പോയ ജീവനക്കാർക്കും ആശ്വാസം; കൂറ്റനാട്ടെ ചാലിശ്ശേരിയിലെ ദുരൂഹ മരണത്തിൽ അന്വേഷണം തുടരാൻ പൊലീസ്; ബന്ധുക്കളുടെ മൊഴി എടുക്കും

എസ് രാജീവ്‌

പെരുമ്പിലാവ് : ചാലിശ്ശേരിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിന് കോവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ചാലിശ്ശേരി മണ്ണാരപറമ്പ് മണാട്ടിൽ വീട്ടിൽ മുഹമ്മദ് സാബിക്കിന്റെ മകൻ യെസൻ മുഹമ്മദ് ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി കിടക്കുന്ന നിലയിലാണ് കണ്ടത്. ഉടനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച കുഞ്ഞിന്റെ പിതാവിന്റെ സഹോദരന് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിക്കുകയും പാലക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുമാണ്. ഇൻഡോറിൽ നിന്ന് എത്തിയ സാബിക്ക് നിലവിൽ ഹോം ക്വാറന്റയിനിലുമായിിരുന്നു.

ഈ സാഹചര്യത്തിലാണ് മരിച്ച കുഞ്ഞിന് കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നതിനായി സ്രവമെടുത്തിരുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. ഞായറാഴ്ച വൈകീട്ടോടെയാണ് ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞത്. തുടർ നടപടികൾ തിങ്കളാഴ്ച നടത്തും. ചാലിശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചാലിശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ എ പ്രതാപ് , എസ്‌ഐ ഗോപാലൻ എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ചാലിശ്ശേരി ആരോഗ്യ വകുപ്പ് മെഡിക്കൽ സൂപ്രഡ് ഡോ സുക്ഷമ , പഞ്ചായത്ത് പ്രസിഡന്റ് അക്‌ബർ ഫൈസൽ സ്ഥലത്തെത്തിയിരുന്നു. ഖബറടക്കം തിങ്കളാഴ്ച മണ്ണാരപറമ്പ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടത്തും. മാതാവ് - ഹാജറലിയാന

എങ്ങനെയാണ് കുട്ടി ബക്കറ്റിൽ വീണത് എന്നതിൽ ഇനിയും വ്യക്തയില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരും. രാത്രി 9.45നായിരുന്നു സംഭവം. വീടിനകത്തുള്ള കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി വീണ നിലയിലായിരുന്നു. കുട്ടിയുടെ മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു, കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിയിലെ അത്യാഹിത വിഭാഗം താൽക്കാലികമായി അടക്കുകയും ചെയ്തു. 5 പേരെ ക്വാറന്റീനിലാക്കി. സ്രവ പരിശോധനയിൽ കോവിഡ് ഇല്ലാത്തതിനാൽ ആശുപത്രിക്ക് ഇനി തുറക്കാം.

കുഞ്ഞിന്റെ പിതാവ് ഗാർഹിക നിരീക്ഷണത്തിലിരിക്കുന്നതും പിതൃ സഹോദരൻ കോവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നതുമാണ് കോവിഡ് പരിശോധനയ്ക്കായി കുഞ്ഞിന്റെ സ്രവം ശേഖരിക്കാൻ ഇടയാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP