Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ജലനിരപ്പ് ഉയർന്നതോടെ പെരിയാറിലെ ഭൂതത്താൻകെട്ട് അണക്കെട്ട് തുറന്നു; അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തിയത് 50 സെന്റിമീറ്ററുകൾ വീതം; ഉച്ചകഴിഞ്ഞ് 2.45ന് ഷട്ടറുകൾ ഉയർത്തിയതോടെ ഒരു സെക്കന്റിൽ പുറത്തേക്ക് പ്രവഹിക്കുന്നത് 120 ക്യുമിക്സ് വെള്ളം; വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്താൽ ആനയിറങ്ങൽ, പൊന്മുടി, കല്ലാർകുട്ടി ഡാമുകളും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി വകുപ്പ്; ഡാം തുറക്കുമ്പോൾ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ അവലേകന യോഗത്തിൽ ചർച്ച ചെയ്തു

ജലനിരപ്പ് ഉയർന്നതോടെ പെരിയാറിലെ ഭൂതത്താൻകെട്ട് അണക്കെട്ട് തുറന്നു; അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തിയത് 50 സെന്റിമീറ്ററുകൾ വീതം; ഉച്ചകഴിഞ്ഞ് 2.45ന് ഷട്ടറുകൾ ഉയർത്തിയതോടെ ഒരു സെക്കന്റിൽ പുറത്തേക്ക് പ്രവഹിക്കുന്നത് 120 ക്യുമിക്സ് വെള്ളം; വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്താൽ ആനയിറങ്ങൽ, പൊന്മുടി, കല്ലാർകുട്ടി ഡാമുകളും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി വകുപ്പ്; ഡാം തുറക്കുമ്പോൾ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ അവലേകന യോഗത്തിൽ ചർച്ച ചെയ്തു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പെരിയാറിലെ ഭൂതത്താൻകെട്ട് അണക്കെട്ട് തുറന്നു. മധ്യത്തിലെ 7,8,9 എന്നീഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ഉച്ചകഴിഞ്ഞ് 2.45 -ഓടെയാണ് വെള്ളം ഒഴുക്കിത്തുടങ്ങിയത്. ഇപ്പോൾ 50 സെന്റിമീറ്ററുകൾ വീതമാണ് ഷട്ടറുകൾ ഉയർത്തിയിട്ടുള്ളത്. തുറക്കുന്നതിന് തൊട്ടുമുമ്പ് ഡാമിലെ ജലനിരപ്പ് 33.70 മീറ്ററായിരുന്നു. പെരിയാർവാലി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ബേസിൽ പോൾ ,അസിസ്റ്റന്റ് എഞ്ചിനിയർ ജേക്കബ്ബ് പി ജെ എന്നിവർ നേതൃത്വം നൽകി.

120 ക്യുമിക്സ് വെള്ളമാണ് ഒരു സെക്കന്റിൽ പുറത്തേയ്ക്ക് പ്രവഹിയയ്ക്കുന്നത്. എത്രത്തോളം വെള്ളം തുറന്നുവിടണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലന്നാണ് അറിയുന്നത്. പെരിയാർവാലി ജലസേചന പദ്ധയിയുടെ ഭാഗമായി ഭൂതത്താൻ കെട്ടിൽ പെരിയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള അണക്കെട്ടിന് 15 ഷട്ടറുകളാണുള്ളത്. ഇന്ന് രാവിലെ 8 മണിവരെയുള്ള കണക്കുപ്രകാരം 33.50 മീറ്ററായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇത് ഉച്ചകഴിഞ്ഞപ്പോഴേയ്ക്കും വീണ്ടും ഉയർന്ന് 33.70 മീറ്ററിലെത്തി.35മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

വൃഷ്ടിപ്രദേശങ്ങളിൽ മഴകനത്താൽ മുകൾ ഭാഗത്തെ ആനയിറങ്ങൽ ,പൊന്മുടി,കല്ലാറുകൂട്ടി തുടങ്ങിയവ ഉൾപ്പെടെ ഒട്ടുമിക്ക ഡാമുകളും തുറക്കാനിടയുണ്ടെന്ന് വൈദ്യുതവകുപ്പ് സൂചന നൽകിയിട്ടുണ്ട്. ഭൂതത്താൻകെട്ട് ഡാമിലേയ്ക്കുള്ള നീരൊഴുക്ക് നിലവിൽ സാധാരണ നിലയിലാണെങ്കിലും വൃഷ്ടിപ്രദേശത്ത് മഴകനത്താൽ ഇത് ശക്തിപ്പെട്ട് മണിക്കൂറികൾക്കുള്ളിൽ പൂർണ്ണസംഭരണശേഷിയിലേയ്ക്കെത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഡാംതുറക്കുന്നത് സംമ്പന്ധിച്ചുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ ഇന്ന് രാവിലെ ബന്ധപ്പെട്ട അധികൃതർ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഡാം തുറക്കുന്നതിനുള്ള അന്തിമ കർമ്മപദ്ധതിക്ക് രൂപം നൽകിയത്.

ഇന്ന് രാവിലെ 10 മണിയോടെ സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം ചേരുന്നുണ്ടെന്നും ഇതിന് ശേഷം ഡാം തുറക്കുമെന്നും കാണിച്ച് ഇന്നലെ പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് എക്സീക്യൂട്ടിവ് എഞ്ചിനിയർ പൊതുജനങ്ങൾക്കുവേണ്ടി അറിയിപ്പും പുറപ്പെടുവിച്ചിരുന്നു. നിലവിലെ വെള്ളമൊഴുക്ക് മൂലം താഴെ കാലടി മലയാറ്റൂർ മേഖലകളിൽ നാശനഷ്ടങ്ങൾക്ക് സാധ്യതയില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

കഴിഞ്ഞ പ്രളയകാലത്ത് ഡാമിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തിയാണ് അധികജലം ഒഴുക്കിക്കളഞ്ഞത്.ഇത് താഴെ ആലുവവരെയുള്ള പ്രദേശത്ത് കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായിരുന്നു.മുല്ലപ്പെരിയാർ അടക്കം മുകൾ ഭാഗത്തെ ഒട്ടുമിക്ക ഡാമുകളും ഈയവസരത്തിൽ തുറന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP